Connect with us

18 പ്ലസ് ഒടിടിയിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു

Movies

18 പ്ലസ് ഒടിടിയിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു

18 പ്ലസ് ഒടിടിയിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു

അരുണ്‍ ഡി ജോസ് സംവിധാനം ചെയ്ത 18 പ്ലസ് ഒടിടിയിലേക്ക് . പ്രമുഖ പ്ലാറ്റ്ഫോം ആയ സോണിലൈവിലൂടെ എത്തുന്ന ചിത്രം സെപ്റ്റംബര്‍ 15 ന് സ്ട്രീമിംഗ് ആരംഭിക്കും. ജൂലൈ 7 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്.

നസ്‍ലിന്‍, മാത്യു തോമസ്, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമാണിത്

ടീനേജും സൗഹൃദവും പ്രണയവുമൊക്കെ നിറയുന്ന ചിത്രം നിരവധി ചിരി നിമിഷങ്ങളും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന ഒന്നാണ്. ബിനു പപ്പു, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ യു, ശ്യാം മോഹന്‍, കുമാര്‍ സുനില്‍, ബാബു അന്നൂര്‍, ഉണ്ണിരാജ, പ്രിയ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഫലൂദ എന്റര്‍ടെയ്ന്‍മെന്റും റീൽസ് മാജിക്കും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിച്ചിരിക്കുന്നു. സംഗീതം, പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യർ, എ ഡി ജെ, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നു. എഡിറ്റിംഗ് ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനർ നിമീഷ് താന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ ഷാഫി ചെമ്മാട്, കോസ്റ്റ്യൂം ഡിസൈനർ സുജിത് സി എസ്, മേക്കപ്പ് സിനൂപ്‌രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശ്രീക്കുട്ടന്‍ ധനേശന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ റെജിവാൻ അബ്ദുള്‍ ബഷീര്‍, സ്റ്റിൽസ് അര്‍ജുന്‍ സുരേഷ്, പരസ്യകല യെല്ലോടൂത്ത്,പി ആര്‍ ഒ- എ എസ് ദിനേശ്.

Continue Reading
You may also like...

More in Movies

Trending

Recent

To Top