Malayalam Breaking News
12ാം വിവാഹ വാര്‍ഷികത്തിന് സൂര്യയ്ക്ക് സര്‍പ്പ്രൈസ് നല്‍കി മോഹന്‍ലാല്‍
12ാം വിവാഹ വാര്‍ഷികത്തിന് സൂര്യയ്ക്ക് സര്‍പ്പ്രൈസ് നല്‍കി മോഹന്‍ലാല്‍
12ാം വിവാഹ വാര്‍ഷികത്തിന് സൂര്യയ്ക്ക് സര്‍പ്പ്രൈസ് നല്‍കി മോഹന്‍ലാല്‍
വിവാഹ വാര്‍ഷികത്തിന് സൂര്യയ്ക്ക് സര്‍പ്പ്രൈസ് നല്‍കി മോഹന്‍ലാല്‍. സൂര്യയുടെയും ജ്യോതികയുടെയും 12ാം വിവാഹ വാര്‍ഷികത്തിനാണ് മോഹന്‍ലാല്‍ സൂര്യയ്ക്ക് സര്‍പ്പ്രൈസ് ഒരുക്കിയത്. സെപ്റ്റംബര്‍ 11നായിരുന്നു ഇരുവരുടെയും വിവാഹ വാര്‍ഷികം. സൂര്യയുടെ വിവാഹവാര്‍ഷിക ദിനം സൂര്യയ്ക്കായി മോഹന്‍ലാല്‍ പ്രത്യേക പാര്‍ട്ടിയും ഒരുക്കിയിരുന്നു. ചെന്നൈയിലെ ലീല പാലസ് ഹോട്ടലിലാണ് മോഹന്‍ലാല്‍ പാര്‍ട്ടി ഒരുക്കിയത്.
അയന്‍, കോ, മാട്രാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണിപ്പോള്‍ സൂര്യ. ചിത്രത്തില്‍ മോഹന്‍ലാലും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. സൂര്യയും വ്യത്യസ്ത ലുക്കിലാണ് പ്രത്യക്ഷപ്പെടുക. ചിത്രത്തില്‍ ആര്യയാണ് വില്ലനായെത്തുന്നത്. സായിഷ നായികയായും എത്തുന്നു.
ചിത്രത്തിന്റെ ചിത്രീകരണം ചെന്നൈയില്‍ പുരോഗമിക്കുകയാണിപ്പോള്‍. അമേരിക്ക, ലണ്ടന്‍, ബ്രസീല്‍ എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷന്‍. 100 കോടിയിലാണ് ചിത്രം ഒരുങ്ങുന്നത്. യന്തിരന്‍ 2, കത്തി തുടങ്ങിയ വമ്പന്‍ സിനിമകളുടെ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സാണ് നിര്‍മാണം. അതേസമയം സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Mohanlals surprise gift to Surya
