Connect with us

‘ലാലേട്ടൻ ഞങ്ങളുടെ ചങ്കല്ല. ചങ്കിടിപ്പാണ്’… ആരാധകന് മോഹൻലാൽ കൊടുത്ത സർപ്രൈസ്‌ കണ്ട് ഞെട്ടി ആരാധകർ ! 

Malayalam Breaking News

‘ലാലേട്ടൻ ഞങ്ങളുടെ ചങ്കല്ല. ചങ്കിടിപ്പാണ്’… ആരാധകന് മോഹൻലാൽ കൊടുത്ത സർപ്രൈസ്‌ കണ്ട് ഞെട്ടി ആരാധകർ ! 

‘ലാലേട്ടൻ ഞങ്ങളുടെ ചങ്കല്ല. ചങ്കിടിപ്പാണ്’… ആരാധകന് മോഹൻലാൽ കൊടുത്ത സർപ്രൈസ്‌ കണ്ട് ഞെട്ടി ആരാധകർ ! 

‘ലാലേട്ടൻ ഞങ്ങളുടെ ചങ്കല്ല. ചങ്കിടിപ്പാണ്’…  മതം ജാതി രാഷ്ട്രീയ ഭേദമന്യേ മലയാളികൾ ഒറ്റകെട്ടിൽ നിൽക്കുന്ന കാര്യമാണ് ലാലേട്ടൻ എന്ന ഒറ്റവികാരത്തിൽ. ഇത്രയും വലിയ താര ആരാധകരുള്ള മറ്റൊരു നടൻ ഇല്ല .
സ്വന്തം ഏട്ടനായാണ് എല്ലാവരും മോഹൻലാലിനെ കാണിക്കുന്നത്.  മോഹൻലാൽ എന്ന വ്യക്തി തനിക്കു ചുറ്റുമുള്ളവരോട് പെരുമാറുന്ന രീതിയും അദ്ദേഹം അവർക്കു കൊടുക്കുന്ന സ്നേഹവും കരുതലും അദ്ദേഹത്തിന്റെ വിനയവുമെല്ലാം സമൂഹത്തിന്റെ എല്ലാ തുറയിൽ നിന്നുമുള്ളവരെയും അദ്ദേഹത്തിന്റെ കടുത്ത ആരാധകർ ആക്കുന്നു. കൊച്ചു കുട്ടികൾ മുതൽ വൃദ്ധജനങ്ങൾ വരെ കടുത്ത മോഹൻലാൽ ആരാധകർ ആവുന്നത് ഇതുകൊണ്ടാണ്.
ഇപ്പോഴിതാ തന്റെ ആരാധകരോട് അദ്ദേഹം കാണിക്കുന്ന കറയില്ലാത്ത സ്നേഹത്തിനു പുതിയ ഒരുദാഹരണം കൂടി. ഇന്ന് വിവാഹിതനാവുന്ന തന്റെ ഒരു കടുത്ത ആരാധകനു ഒരു വമ്പൻ സർപ്രൈസ് ഒരുക്കി കൊണ്ടാണ് മോഹൻലാൽ രംഗത്ത് വന്നത്.
മലപ്പുറം തവനൂർ സ്വദേശിയായ സജിനാണ് മോഹൻലാൽ ഞെട്ടിക്കുന്ന സർപ്രൈസ് ഒരുക്കിയത്. കടുത്ത മോഹന്‍ലാൽ ആരാധകൻ ആയ സജിൻ വിവാഹം ഉറപ്പിച്ച ശേഷം ആദ്യം ചെയ്തത് മനസ്സിൽ ദൈവത്തെ പോലെ കാണുന്ന ലാലേട്ടനെ കണ്ടു അനുഗ്രഹം വാങ്ങിക്കുക എന്നതായിരുന്നു .
മാല്‍ദീവ്സിൽ ജോലി ചെയ്യുന സജിന്‍ മാർച്ചില്‍ വെക്കേഷന് വന്നപ്പോഴാണ് കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ അശ്വതിയും ആയുള്ള വിവാഹം ഉറപ്പിക്കുന്നത്. വിവാഹ തീയതി നിശ്ചയിച്ച ഉടന്‍ സജിൻ ആദ്യം പോയത് മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ഒടിയൻ ഷൂട്ടിംഗ് സെറ്റില്‍ ലാലേട്ടനെ കാണുവാന്‍ ആണ്. തന്റെ വിവാഹത്തിന് ആദ്യം ക്ഷണിക്കുന്ന വ്യക്തി തന്റെ ലാലേട്ടൻ ആയിരിക്കണം എന്നത് മനസിൽ കുറിച്ചിരുന്നു സജിൻ.
ജീവിതത്തിൽ തങ്ങൾക്കു കിട്ടിയ ഏറ്റവും വലിയ ഈ സമ്മാനത്തിനു, ലാലേട്ടൻ ലണ്ടനിൽ നിന്നും തിരിച്ചെത്തിയ ഉടന്‍ അദ്ദേഹത്തെ സന്ദർശിച്ചു ഈ സ്നേഹത്തിനു നന്ദി പറയാന്‍ കാത്തിരിക്കയാണ് മലപ്പുറം തവനൂർ സ്വദേശി സജിനും ഭാര്യ അശ്വതിയും. ഇതായിരിക്കാം ഓരോ മലയാളിയും പറയുന്നത്. Mohanlal

More in Malayalam Breaking News

Trending

Recent

To Top