Connect with us

സെറ്റില്‍ ഇനി അച്ഛനെയും മകനെയും ഒന്നിച്ച് കാണാം…. മരയ്ക്കാര്‍ നവംബറില്‍…

Malayalam Breaking News

സെറ്റില്‍ ഇനി അച്ഛനെയും മകനെയും ഒന്നിച്ച് കാണാം…. മരയ്ക്കാര്‍ നവംബറില്‍…

സെറ്റില്‍ ഇനി അച്ഛനെയും മകനെയും ഒന്നിച്ച് കാണാം…. മരയ്ക്കാര്‍ നവംബറില്‍…

സെറ്റില്‍ ഇനി അച്ഛനെയും മകനെയും ഒന്നിച്ച് കാണാം…. മരയ്ക്കാര്‍ നവംബറില്‍…

അച്ഛനും മകനും ഒന്നിച്ചൊരു ചിത്രം മലയാളികളുടെ സ്വപ്‌നമാണ്. പ്രേഷകര്‍ നാളേറെയായി കാത്തിരിക്കുന്നതും അതിനുവേണ്ടിയാണ്… മോഹന്‍ലാലും പ്രണവ് മോഹന്‍ലാലും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ കുഞ്ഞാലി മരക്കാറുടെ കുട്ടിക്കാലമാണ് പ്രണവ് അവതരിപ്പിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു.

വളരെ നാളായി മനസ്സില്‍ കൊണ്ടു നടന്ന സ്വപ്‌നമാണ് ഈ സിനിമയെന്ന് പ്രിയദര്‍ശന്‍ നേരത്തെ പറഞ്ഞിരുന്നു. ടി.ദാമോദരനുമായി ചിത്രത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രയദര്‍ശന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ടി.ദാമോദരനുമായി പ്രിയദര്‍ശന്‍ നല്‍കിയ ആശയങ്ങളും സാധ്യതകളും തിരക്കഥയിലുണ്ടെന്നും ചരിത്രത്തിനൊപ്പം ഫിക്ഷനും ചേര്‍ത്താണ് കഥ തയ്യാറാക്കിയിരിക്കുന്നതെന്നും പ്രിയദര്‍ശന്‍ നേരത്തെ പറഞ്ഞിരുന്നു.

ചിത്രത്തില്‍ മുതിര്‍ന്ന നടന്‍ മധുവും വേഷമിടുന്നുണ്ട്. കുഞ്ഞാലിമരയ്ക്കാറിലെ നാല് മരയ്ക്കാരന്‍മാരില്‍ ഒന്നാമന്‍ കുഞ്ഞാലിമരയ്ക്കാറായി എത്തുന്നത് മധുവാണ്. അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യവും വ്യക്തമാക്കിയത്. ഹിന്ദി, തെലുങ്ക്, ബ്രിട്ടീഷ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.

ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നതും നാലു മരയ്ക്കാന്‍മാരെയാണ്. മധു ഒന്നാം മരയ്ക്കാരായെത്തുമ്‌ബോള്‍ നാലാം മരയ്ക്കാരനായെത്തുന്നത് മോഹന്‍ലാലാണ്. അതേസമയം രണ്ടാമനും മൂന്നാമനും വേണ്ടിയുള്ള തേരോട്ടത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ബോളിവുഡില്‍ നിന്ന് അമിതാഭ് ബച്ചനുമായും കോളിവുഡില്‍ നിന്ന് കമല്‍ഹാസനുമായും ചര്‍ച്ചകള്‍ നടത്തിയെങ്കിലും രണ്ടും മൂന്നും മരയ്ക്കാരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ പ്രഭുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാാവൂറാണ് നിര്‍മ്മാണം. ഐവി ശശിയുടെ മകന്‍ അനി ശശിയും ചിത്രത്തില്‍ സഹതിരക്കഥാകൃത്തായും പ്രവര്‍ത്തിക്കുന്നുണ്ട്.


മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായി വിശേഷിപ്പിക്കുന്ന ചിത്രം 100 കോടിയ്ക്ക് മുകളിലാണ് ഒരുങ്ങന്നത്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കും. നവംബര്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂറാണ് വ്യക്തമാക്കിയത്. അടുത്ത ഓണത്തിന് ചിത്രം റിലീസ് ചെയ്യുമെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ ചിത്രങ്ങളായ ഒടിയന്‍ ഡിസംബര്‍ 14, ലൂസിഫര്‍ മാര്‍ച്ച് 28, ഡ്രാമ നവംബര്‍ 1 എന്നീ തീയതികളില്‍ റിലീസ് ചെയ്യും.

Mohanlal Pranav Mohanlal movie Marakkar will start rolling soon

More in Malayalam Breaking News

Trending

Recent

To Top