Malayalam Breaking News
പ്രളയശേഷം സെപ്തംബർ റിലീസിനായി 29 ചിത്രങ്ങൾ – മമ്മൂട്ടിയുടെ കുട്ടനാടൻ ബ്ലോഗ് ഏറ്റുമുട്ടുന്നത് യുവതാര ചിത്രങ്ങളോട് …
പ്രളയശേഷം സെപ്തംബർ റിലീസിനായി 29 ചിത്രങ്ങൾ – മമ്മൂട്ടിയുടെ കുട്ടനാടൻ ബ്ലോഗ് ഏറ്റുമുട്ടുന്നത് യുവതാര ചിത്രങ്ങളോട് …
By
പ്രളയശേഷം സെപ്തംബർ റിലീസിനായി 29 ചിത്രങ്ങൾ – മമ്മൂട്ടിയുടെ കുട്ടനാടൻ ബ്ലോഗ് ഏറ്റുമുട്ടുന്നത് യുവതാര ചിത്രങ്ങളോട് …
പ്രളയകാലത്ത് വലിപ്പ ചെറുപ്പമോ നായകനോ സാധാരണക്കാരനോ എന്ന വ്യത്യാസമൊന്നുമില്ലാതെ എല്ലാവരും ഒരുപോലെയാണ് കേരളത്തിന്റെ അതിജീവനത്തിനായി പ്രവർത്തിച്ചത്. സിനിമ റിലീസുകൾ മാറ്റി വച്ച് ആഘോഷങ്ങളും മത്സരങ്ങളുമില്ലാതെയാണ് മലയാള സിനിമ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇറങ്ങിയത്. മാറ്റി വച്ച ചിത്രങ്ങൾ സെപ്റ്റംബർ നവംബർ മാസങ്ങളിലായി റിലീസ് ചെയ്യാനാണ് തീരുമാനം. ഒന്പത് മലയാള ചിത്രങ്ങൾ ഉൾപ്പെടെ 29 ചിത്രങ്ങളാണ് മലയാളം , തമിഴ് ,ഇംഗ്ലീഷ് ഭാഷകളിലായി റിലീസ് ചെയ്യുന്നത് .
സെപ്തംബര്‍ ആറ്, ഏഴ് തിയ്യതികളിലായി ഏഴ് ചിത്രങ്ങളാണ് റിലീസ് ചെയ്യുന്നത്.പ്രിത്വിരാജിന്റെ രണം,ടൊവിനോയുടെ തീവണ്ടി,ഇംഗ്ലീഷ് ചിത്രങ്ങളായ ദ നണ്‍, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്, വിജയ് സേതുപതി ചിത്രം 96, പള്‍ട്ടാന്‍, ലൈല മജ്‌നു എന്നീ ചിത്രങ്ങളാണ് മാസത്തിലെ ആദ്യ വെള്ളിയാഴ്ചയായ 7 നു റിലീസ് ചെയ്യുക.
സെപ്തംബര്‍ 13ന് ഒരു കുട്ടനാടന്‍ ബ്ലോഗ്, പടയോട്ടം, സീമാ രാജ, നഗരസൂരന്‍, യു ടേണ്‍, മന്‍മര്‍സിയാന്‍, ദ പ്രെഡേറ്റര്‍, ലവ് സോണിയ എന്നീ ചിത്രങ്ങളാണ് റിലീസ് ചെയ്യുന്നത്.
സെപ്തംബര്‍ 20,21 തിയ്യതികളിലായി വരത്തന്‍, ജോണി ജോണി യെസ് പപ്പ, മാംഗല്യം തന്തുനാനേന, സാമി സ്‌ക്വയര്‍, സതുരംഗ വേട്ടൈ 2, ദ ഈക്വലൈസര്‍2, 5 വെഡ്ഡിംഗ്‌സ്, ബട്ടി ഗുല്‍ മീറ്റര്‍ ചലു, മാന്റോ എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്യും.
സെപ്തംബര്‍ 27,28 ദിവസങ്ങളിലായി ലില്ലി, ചാലക്കുടിക്കാരന്‍ ചങ്ങാതി, ചെക്ക ചിവന്ത വാനം, ജോണി ഇംഗ്ലീഷ് സ്‌ട്രൈക്ക്‌സ് എഗൈന്‍, സൂയ്ദാഗ എന്നീ ചിത്രങ്ങളും റിലീസ് ചെയ്യും.ലോഹത്തിന് ശേഷം മോഹന്‍ലാലും സംവിധായകന്‍ രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം ഡ്രാമാ നവംബര്‍ 1നാണ് റിലീസ് ചെയ്യുക. ഓണക്കാലത്ത് റിലീസ് ചെയ്യുവാനായിരുന്നു അണിയറ പ്രവര്‍ത്തകര്‍ കരുതിയിരുന്നുവെങ്കിലും പ്രളയത്തെ തുടര്‍ന്ന് മാറ്റുകയായിരുന്നു.
september releases
