Connect with us

ആ കയര്‍ എന്റെ കഴുത്തില്‍ വീഴുമ്പോള്‍ ജയിലര്‍കരയുകയായിരുന്നു; വല്ലാത്തൊരു മാനസികാവസ്ഥയിലാണ് ആ ചിത്രം ചെയ്തത്; തുറന്ന് പറഞ്ഞ് മോഹൻലാൽ

Malayalam Breaking News

ആ കയര്‍ എന്റെ കഴുത്തില്‍ വീഴുമ്പോള്‍ ജയിലര്‍കരയുകയായിരുന്നു; വല്ലാത്തൊരു മാനസികാവസ്ഥയിലാണ് ആ ചിത്രം ചെയ്തത്; തുറന്ന് പറഞ്ഞ് മോഹൻലാൽ

ആ കയര്‍ എന്റെ കഴുത്തില്‍ വീഴുമ്പോള്‍ ജയിലര്‍കരയുകയായിരുന്നു; വല്ലാത്തൊരു മാനസികാവസ്ഥയിലാണ് ആ ചിത്രം ചെയ്തത്; തുറന്ന് പറഞ്ഞ് മോഹൻലാൽ

പകരം വെയ്ക്കാൻ കഴിയാത്ത അഭിനയ മികവാണ് നടൻ മോഹൻലാലാലിന് . ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടറിന്റെ കയ്യിലിൽ ഏത് കഥാപാത്രവും സുരക്ഷിതം. അഭിനയ മികവ് കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ നടൻ. മോഹൻലാലിനെ കുറിച്ച് എത്ര വിശേഷണങ്ങളും നൽകിയാൽ മതിയാവില്ല

മോഹൻലാലിൻറെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത സദയം . കുടുംബസാഹചര്യം മൂലം വേശ്യാവൃത്തിയിലേക്ക് നയിക്കപ്പെടാൻ സാധ്യതയുള്ള രണ്ടു പെൺകുട്ടികളെ ആ അവസ്ഥയിൽ എത്തപ്പെടാതിരിക്കുവാനായി കൊല ചെയ്യുകയും കോടതി വിധി പ്രകാരം നായകനെ തൂക്കിലേറ്റുകയും ചെയ്യുന്നു. സത്യനാഥൻ എന്നാ കഥാപാത്രത്തെയായിരുന്നു മോഹൻലാൽ അവതരിപ്പിച്ചത് മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് ഇതിലെ സത്യനാഥൻ ആയുള്ള അദ്ദേഹത്തിന്റെ പ്രകടനത്തെ ഏവരും വിലയിരുത്തുന്നത്

ഇപ്പോഴിതാ സദയം എന്ന ചിത്രത്തെ കുറിച്ചും അതിലെ കഥാപാത്രത്തെ കുറിച്ചും കഴിഞ്ഞ ദിവസം മോഹൻലാൽ മനസ്സ് തുറന്നിരിക്കുകയാണ്. മാതൃഭൂമി ഇന്റര്‍നാഷനല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്‌സിലാണ് മോഹന്‍ലാല്‍ ഈ ചിത്രത്തെ കുറിച്ച് തുറന്നു സംസാരിച്ചത്.

‘വല്ലാത്തൊരു മാനസികാവസ്ഥയിൽ ചെയിത സിനിമയായിരുന്നു സദയം റിലീസ് ആയ ശേഷം ഒരു പാട് പേര്‍ വിളിച്ചു മോഹന്‍ലാല്‍ ഇത് പോലത്തെ സിനിമയില്‍ അഭിനയിക്കരുതെന്നും അത് താങ്ങാന്‍ പറ്റുന്നില്ലെന്ന് പലരും പറയുകയുണ്ടായി

സിനിമയുടെ ദൈര്‍ഘ്യം കാരണം സിനിമയിലെ ഒരു പാട് സീനുകള്‍ ഡിലീറ്റ് ചെയ്തിരുന്നു ആ സീനുകള്‍ ഉണ്ടെങ്കില്‍ ആ സിനിമ ഇനിയും പവര്‍ ഫുള്‍ ആകുമായിരുന്നു സദയത്തില്‍ താൻ കിടന്ന ജയിലില്‍ ആണ് റിപ്പര്‍ ചന്ദ്രനും അതിന് മുമ്പ് ബാലകൃഷ്ണനും കിടന്നിരുന്നത് എന്ന കാര്യവും വെളിപ്പെടുത്തിയ മോഹൻലാൽ തന്നെ സിനിമയില്‍ തൂക്കിക്കൊല്ലുന്നത് ചിത്രീകരിക്കാന്‍ ഉപയോഗിച്ച കയര്‍ 13 വര്‍ഷം മുമ്പ് മറ്റൊരാളെ തൂക്കിക്കൊല്ലാന്‍ ഉപയോഗിച്ച കയര്‍ ആയിരുന്നുവെന്നും മോഹൻലാൽ പറയുന്നു

സിനിമയുടെ ആ ഷോട്ട് എടുക്കുന്ന വേളയിൽ . ജയിലര്‍ കരയുന്നുന്നത് താൻ കണ്ടു. എന്നാൽ പിന്നീട്‌ അദ്ദേഹത്തിനോട് ചോദിച്ചപ്പോൾ മോഹന്‍ലാല്‍ കുറ്റം ചെയ്തില്ലല്ലോ പിന്നെന്തിനാ ഇങ്ങനെ എന്നാണ് അദ്ദേഹം മറുപടിയായി പറഞ്ഞത്.ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തെ പറ്റി ഒരിക്കൽ സിബി മലയിൽ മനസ്സ് തുറന്നിരുന്നു

“നാലു രാത്രികള്‍ തുടര്‍ച്ചയായാണ് ആ സീക്വന്‍സ് ഷൂട്ട് ചെയ്തത്. ആ രംഗങ്ങളിലെ വികാരങ്ങളുടെ തുടര്‍ച്ച മുറിയാതിരിക്കാന്‍ രംഗങ്ങളുടെ ഓര്‍ഡറില്‍ തന്നെയായിരുന്നു ചിത്രീകരണം. രണ്ടു കുഞ്ഞുങ്ങളെ കൊല്ലുന്ന സീക്വന്‍സാണ് ചിത്രീകരിക്കേണ്ടത്. കുട്ടികളെ കൊല്ലുന്ന സീക്വന്‍സ് എത്തുമ്പോഴേക്കും മോഹന്‍ലാലിന്റെ കണ്ണില്‍ ഒരു വല്ലാത്ത തിളക്കം വരുന്നുണ്ട്. അത് ഗ്ലിസറിനൊന്നും ഇട്ടിട്ട് വന്നതല്ല. ഒരു നനവിന്റെ തിളക്കം. ഭ്രാന്തിന്റെ ഒരു തലത്തില്‍ നിന്നുകൊണ്ടാണ് അയാളത് ചെയ്യുന്നത്. ശരിക്കും ഭ്രാന്തിന്റെ അവസ്ഥയിലൂടെ കടന്നുപോകുന്നവരില്‍ കാണാറുള്ള തിളക്കമാണ് ലാലിന്റെ കണ്ണിലും ഞാനപ്പോള്‍ കണ്ടത്’ സിബി മലയില്‍ പറഞ്ഞു

ഒരു നടന്റെ പൂര്‍ണതയില്‍ നിന്നുണ്ടാകുന്ന പരിണിതഫലമാണ് അത്തരത്തിലുള്ള ഭാവങ്ങളെന്ന് സിബി മലയില്‍ പറയുന്നു. അതാണ് മോഹന്‍ലാല്‍ എന്ന നടനെ മറ്റുള്ളവരില്‍ നിന്ന് മാറ്റി നിറുത്തുന്നത്. നമുക്ക് അറിയാത്ത ചില ഘടകങ്ങള്‍ അഭിനയത്തിലേക്ക് കൊണ്ടു വരുന്ന ഒരു നടന്‍. അത് ചെയ്യുമ്പോള്‍ അയാള്‍ പോലും ഇത് അറിയുന്നുണ്ടോ എന്ന് എനിക്കറിയില്ല. അദ്ദേഹം പറഞ്ഞു

താൻ എഴുതിയതിനും അപ്പുറം ആണ് മോഹൻലാൽ എന്ന നടൻ ആ കഥാപാത്രത്തിന് നൽകിയ പൂർണ്ണത എന്നായിരുന്നു ചിത്രം കണ്ടതിനു ശേഷം എം ടി വാസുദേവൻ പറഞ്ഞത്
മോഹൻലാൽ എന്ന നടന്റെ പ്രകടനം അത്രമാത്രം എം ടി വാസുദേവൻ നായർ എന്ന ഇതിഹാസത്തെ വരെ വശീകരിച്ചിരുന്നു.

ജൂലിയസ് സീസർ എന്നൊരു മൾട്ടിസ്റ്റാർ ചിത്രം ഒരുക്കാൻ പ്ലാൻ ചെയ്തത് ഉപേക്ഷിച്ചാണ് സദയത്തിൽ എത്തിയതെന്നും സംവിധായകൻ സിബി മലയിൽ ദി ക്യൂ ചാനലിന് നൽകിയ അഭിമുഖത്തിൽ കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു.

mohanlal

More in Malayalam Breaking News

Trending

Recent

To Top