Malayalam
നമ്മളില്‍ പലര്‍ക്കും മലയാള സിനിമയെ അംഗീകരിക്കാന്‍ മടി, മറ്റു ഭാഷയിലുള്ളവര്‍ക്ക് വലിയ മതിപ്പാണ്; മോഹന്‍ലാല്‍
നമ്മളില്‍ പലര്‍ക്കും മലയാള സിനിമയെ അംഗീകരിക്കാന്‍ മടി, മറ്റു ഭാഷയിലുള്ളവര്‍ക്ക് വലിയ മതിപ്പാണ്; മോഹന്‍ലാല്‍
നമ്മുടെ ഇടയില്‍ പലര്‍ക്കുമില്ലെങ്കിലും മറ്റു ഭാഷയിലുള്ളവര്‍ക്ക് മലയാള സിനിമയെക്കുറിച്ചും ഇവിടത്തെ സംഘടനകളെക്കുറിച്ചും വലിയ മതിപ്പാണെന്ന് മോഹന്‍ലാല്‍. മറ്റു ഭാഷകളില്‍ അഭിനയിക്കാന്‍ പോകുമ്പോഴാണ് അത് മനസ്സിലാകുകയെന്നും അദ്ദേഹം പറഞ്ഞു.
ഫെഫ്ക തൊഴിലാളി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി.യെ ലക്ഷ്യമിട്ട് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ ചടങ്ങില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.
മദിരാശിയില്‍ സിനിമാ ഷൂട്ടിങ് നടന്നിരുന്ന കാലത്ത് ഒരുപാടുപേരുടെ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ട്. അന്നൊന്നും സഹായത്തിന് സംഘടനകളില്ലായിരുന്നു. പലപ്പോഴും സംഘടനകളില്‍ ചേരാന്‍ പലരും വൈമുഖ്യം പ്രകടിപ്പിക്കാറുണ്ട്.
അതുപേക്ഷേിച്ച് ഇത് എന്റെ കൂടപ്പിറപ്പുകള്‍ക്കും സുഹൃത്തുക്കള്‍ക്കും സംഘടനയ്ക്കും വേണ്ടിയാണ് എന്ന ചിന്തയാണ് ഉണ്ടാകേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.സത്യന്‍ അന്തിക്കാട്, ഉര്‍വശി, ഇടവേള ബാബു, ജോജു ജോര്‍ജ്, സിബി മലയില്‍, രണ്‍ജി പണിക്കര്‍, സിദ്ദിഖ്, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. മധു, കമല്‍ഹാസന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, പൃഥ്വിരാജ് എന്നിവര്‍ വീഡിയോ സന്ദേശങ്ങളിലൂടെ ആശംസയറിയിച്ചു.