Connect with us

ആ ഭയം അലട്ടുന്നു അവളുടെ ലക്ഷ്യം അതാണ് ചത്താലും അവള്‍ അത് ചെയ്യും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡിംപിളിന്റെ മാതാപിതാക്കൾ

Malayalam

ആ ഭയം അലട്ടുന്നു അവളുടെ ലക്ഷ്യം അതാണ് ചത്താലും അവള്‍ അത് ചെയ്യും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡിംപിളിന്റെ മാതാപിതാക്കൾ

ആ ഭയം അലട്ടുന്നു അവളുടെ ലക്ഷ്യം അതാണ് ചത്താലും അവള്‍ അത് ചെയ്യും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡിംപിളിന്റെ മാതാപിതാക്കൾ

ബിഗ് ബോസ് മൂന്നാം ഭാഗത്തിലെ ശക്തയും പ്ലസന്റായിട്ടുമുള്ള ഒരു മത്സരാർത്ഥിയാണ് ഡിംപല്‍ ഭാല്‍. കുട്ടികളുടെ സൈക്കോളജിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന ഡിംപല്‍ ഒരു കാന്‍സര്‍ സര്‍വൈവര്‍ കൂടിയാണ്. 12-ാം വയസില്‍ നട്ടെല്ലിനെ ബാധിക്കുന്ന അപൂര്‍വ്വ കാന്‍സര്‍ വന്നതും അതില്‍ നിന്നുള്ള തിരിച്ചുവരവുമൊക്കെയാണ് വ്യക്തിത്വം രൂപപ്പെടുത്തിയതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട് . ഒരു ക്യാന്‍സര്‍ സര്‍വൈവര്‍ എന്ന നിലയില്‍ വീട്ടില്‍ ഉള്ളവരും പുറത്ത് ഉള്ള ജനങ്ങളിലും സഹതാപ തരംഗം സൃഷ്ടിച്ച ആള് ആണ് ഡിംപല്‍.

ബിഗ് ബോസിലെ ടാസ്ക്കിനിടയിൽ ജീവിതകഥ പറഞ്ഞപ്പോഴായിരുന്നു ഡിംപൽ ഉറ്റ സുഹൃത്ത് ജൂലിയറ്റിനെക്കുറിച്ച് വാചാലയായത്. ഡിംപലിന്റെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ മിഷേൽ കഴിഞ്ഞ ദിവസം ഡിംപലിനോട് ഇതേക്കുറിച്ചുള്ള തന്റെ സംശയം ചോദിച്ചിരുന്നു. മരിച്ച് പോയ ബാല്യകാല സുഹൃത്ത് ജൂലിയറ്റിനെ കുറിച്ച് ഡിംപല്‍ പറഞ്ഞത് തെറ്റാണെന്ന് ചൂണ്ടി കാണിച്ചാണ് മിഷേല്‍ എത്തിയത്.

ജൂലിയറ്റിനെക്കുറിച്ച് വാചാലരായെത്തിയിരിക്കുകയാണ് ഡിംപലിന്റെ മാതാപിതാക്കൾ.കള്ളമല്ല ഡിംപൽ പറഞ്ഞതെന്ന് വ്യക്തമാക്കിയിരിക്കുമാകയാണ് ഇവർ. ഒരു യൂട്യൂബ് ചാനലിന് ൻകിയ അഭിമുഖത്തിനിടയിലായിരുന്നു ഇതേക്കുറിച്ച് സംസാരിച്ചത്.

ജൂലിയറ്റിന്റെ മാതാപിതാക്കള്‍ വിളിച്ചാണ് അവള്‍ പോവുന്നത്. കുടുംബാംഗങ്ങള്‍ തമ്മില്‍ സൗഹൃദമൊന്നുമില്ല. ജൂലിയറ്റിന്റെ കുറവ് അവരുടെ മാതാപിതാക്കള്‍ അറിയാതെയിരിക്കട്ടെയെന്നാണ് ഡിംപല്‍ പറയുന്നത്. ടാറ്റു ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. നൂറ് പ്രാവശ്യം എന്നോട് ചോദിച്ചിരുന്നു. സര്‍ജറിയുടെ പാട് കാണുന്നത് നാണക്കേടാണെന്നും മമ്മിയുടേയും പപ്പയുടേയും പേര് എഴുതി വെക്കട്ടേയെന്നുമൊക്കെ അവള്‍ ചോദിച്ചിരുന്നു. ഇത് എന്നെ കാണാതെയാണ് ചെയ്തതെന്നും ഡിംപലിന്റെ അമ്മ പറയുന്നു. ടാറ്റു ചെയ്യുന്നതിനിടയില്‍ പപ്പയെ വീഡിയോ കോള്‍ വിളിച്ച് കാണിക്കുകയായിരുന്നു. ബിഗ് ബോസില്‍ പോവുകയെന്നുള്ളത് അവളുടെ ലക്ഷ്യമായിരുന്നില്ല. എന്താണോ അവള്‍ അങ്ങനെതന്നെയാണ് ബിഗ് ബോസില്‍. അവള്‍ക്കൊന്നും പ്രീപ്ലാന്‍ഡ് ചെയ്യേണ്ട കാര്യമില്ല. അവളൊരിക്കലും ഫേക്കാവില്ല. നുണ പറയില്ല, നുണ പറയുന്നവരെ ഇഷ്ടവുമില്ല. തെറ്റ് കണ്ടാല്‍ പ്രതികരിക്കും.

വസ്ത്രധാരണവുമായി ബന്ധപ്പെട്ടുള്ള വിമര്‍ശനങ്ങളും അവള്‍ നേരിട്ടിട്ടുണ്ട്. ഇടയ്ക്ക് ഞങ്ങളും വഴക്ക് പറഞ്ഞിട്ടുണ്ട്. ഞാനെന്താണോ എങ്ങനെയാണോ അത് പോലെ തന്നെയോ നില്‍ക്കൂയെന്ന് അവള്‍ പറഞ്ഞിരുന്നു. കേരള സ്‌റ്റൈലിലുള്ള വസ്ത്രധാരണം വേണമെങ്കില്‍ ചെയ്യാം. ഫേക്കായി നില്‍ക്കാന്‍ ഇഷ്ടമില്ല. ഫിസിക്കല്‍ ടാസ്‌ക്കുകളെക്കുറിച്ചോര്‍ത്ത് ഞങ്ങള്‍ക്ക് പേടിയുണ്ട്. ചത്താലും അവള്‍ ചെയ്യും. ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ അവള്‍ ലക്ഷ്യം വെച്ചിട്ടുണ്ടെങ്കില്‍ അതായിരിക്കും. അവള്‍ക്ക് പ്രണയമൊന്നുമില്ലെന്നും മാതാപിതാക്കൾ പറഞ്ഞു

ജൂലിയറ്റ് മരിച്ചുവെന്ന് അവരുടെ മാതാപിതാക്കള്‍ക്ക് തോന്നരുത്. ജൂലിയറ്റായി ഞാന്‍ അവരെ സ്‌നേഹിക്കും. അവര്‍ക്ക് പെണ്‍കുട്ടികളില്ലല്ലോ. ഞാന്‍ അവിടെ പോവുമ്പോള്‍ പപ്പക്കും മമ്മിക്കും ഡ്രസൊക്കെ മേടിച്ച് കൊടുക്കും. മമ്മി എനിക്ക് പൈസ തര്യോയെന്ന് ചോദിച്ചപ്പോള്‍ തരാമെന്നായിരുന്നു ഞാന്‍ പറഞ്ഞത്. എന്നാല്‍ അത് വേണ്ടി വന്നിരുന്നില്ല. ഞങ്ങളൊരുമിച്ചാണ് പോയത്. ഡിംപിളിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു അമ്മ. ഞാനും കരഞ്ഞ് പോയി. ജൂലിയറ്റിന്റെ പിതാവ് എന്റെ സീനിയറായി പഠിച്ചതാണ്, വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ ഞാന്‍ കാണുന്നത് അടുത്തിടെയാണ്.

ജൂലിയറ്റിന്റെ അവസാനനിമിഷത്തെക്കുറിച്ചെല്ലാം ഡിംപല്‍ പറഞ്ഞിട്ടുണ്ട്. ഇവളുടെ മടിയില്‍ കിടന്ന് ജൂലിയറ്റ് മരിച്ചെന്ന് അറിഞ്ഞോണ്ട് എന്റെ അമ്മയ്ക്ക് ടെന്‍ഷനായിരുന്നു. ഇവള്‍ക്ക് അസുഖം വന്നതും കൂട്ടുകാരിയുടെ മരണവും തമ്മില്‍ ബന്ധമുണ്ടോയെന്നൊക്കെയുള്ള ചിന്തയായിരുന്നു. ജൂലിയറ്റ് മരിച്ച് ഒരുമാസത്തിന് ശേഷമായിരുന്നു ഡിംപലിന് രോഗം വന്നത്. പിന്നീട് ഡിംപലിനെ ഞങ്ങള്‍ ഡല്‍ഹിയിലേക്ക്കൊ ണ്ടുപോവുകയായിരുന്നു. തുടക്കത്തില്‍ അസുഖത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലായിരുന്നില്ല. പപ്പയുടെ ആഗ്രഹം പോലെ സ്‌പോര്‍ട്‌സില്‍ ആക്ടീവായിരുന്നു ഡിംപല്‍. വേദന തുടര്‍ന്നതോടെയായിരുന്നു കൂടുതല്‍ പരിശോധനകള്‍ നടത്തിയത്. ജീവനോടെ തിരികെ കിട്ടുമോയെന്നുറപ്പില്ലെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. സര്‍ജറി ചെയ്താലുണ്ടാവുന്ന ദൂഷ്യത്തെക്കുറിച്ചായിരുന്നു പറഞ്ഞത്. സര്‍ജറി ചെയ്യണമെന്ന് തന്നെ ഞങ്ങള്‍ പറഞ്ഞു. 12 മണിക്കൂറെടുത്തു, 24 സ്റ്റിച്ചുണ്ടായിരുന്നു. 12 വയസ്സിലായിരുന്നു ഇത് നടന്നെതെന്നും അഭിമുഖത്തിപ്പോൾ പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top