Connect with us

മഞ്ജു വാര്യര്‍ വിവാഹ മോചനം നേടിയില്ലായിരുന്നെങ്കില്‍ ഇന്ന് മലയാള സിനിമയ്ക്ക് ഇങ്ങനെയൊരു ലേഡീ സൂപ്പര്‍ സ്റ്റാറിനെ ലഭിക്കില്ലായിരുന്നു

Movies

മഞ്ജു വാര്യര്‍ വിവാഹ മോചനം നേടിയില്ലായിരുന്നെങ്കില്‍ ഇന്ന് മലയാള സിനിമയ്ക്ക് ഇങ്ങനെയൊരു ലേഡീ സൂപ്പര്‍ സ്റ്റാറിനെ ലഭിക്കില്ലായിരുന്നു

മഞ്ജു വാര്യര്‍ വിവാഹ മോചനം നേടിയില്ലായിരുന്നെങ്കില്‍ ഇന്ന് മലയാള സിനിമയ്ക്ക് ഇങ്ങനെയൊരു ലേഡീ സൂപ്പര്‍ സ്റ്റാറിനെ ലഭിക്കില്ലായിരുന്നു

ദിലീപും മഞ്ജുവും വേര്‍പിരിയൽ ഇന്നും ഒരു ചർച്ച വിഷയമാണ് കാവ്യാ മാധവനാണ് അതിനു കാരണം എന്നുവരെ ചിലര്‍ പ്രചരിപ്പിച്ചു. കാവ്യയുടെ വിവാഹമോചനം കൂടിയായപ്പോള്‍ പ്രചരണത്തിന് ആക്കം കൂടി. കാവ്യയുടെ ഭര്‍ത്തൃകുടുംബവും നിശാല്‍-കാവ്യ ബന്ധം തകര്‍ന്നതിന് കാരണക്കാരനായി ദിലീപിനെയാണ് ചൂണ്ടിക്കാട്ടിയത്. ബാലതാരമായി എത്തി പിന്നീട് മലയാള സിനിമയിലെ മിന്നും താരമായി മാറിയ നടിയാണ് കാവ്യാ മാധവന്‍. ബാലതാരത്തില്‍ നിന്നും നായികയായി ഉയര്‍ന്ന താരം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ആയിരുന്നു മലയാളത്തിന് സമ്മാനിച്ചത്. ദിലീപുമൊത്ത് അഭിനയിച്ച് ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളുമായിരുന്നു.

എന്നാല്‍ താരത്തിന്റെ സ്വകാര്യ ജീവിതം വിവാദങ്ങള്‍ നിറഞ്ഞത് ആയിരുന്നു. ആദ്യം പ്രവാസി ബിസിനസ്സുകാരനുമായി വിവാഹിതയായി നടി അധികം വൈകാതെ ആ ബന്ധം വേണ്ടെന്ന് വെച്ചിരുന്നു. പിന്നീട് തന്റെ കൂടെ ഏറ്റവും കൂടുതല്‍ നായകനായി അഭിനയിച്ചിട്ടുള്ള മലയാളത്തിന്റെ ജനപ്രിയ നടന്‍ ദിലീപിനെ താരം വിവാഹം കഴിക്കുകയായിരുന്നു.

ദിലീപും തന്റെ ആദ്യ ഭാര്യ നടി മഞ്ജു വാര്യരെ ഒഴിവാക്കിയാണ് കാവ്യാ മാധവനെ വിവാഹം കഴിച്ചത്. മഞ്ജു വാര്യരുമായുള്ള ബന്ധം പിരിയുന്നതിന് മുമ്പ് തന്നെ ദിലീപിന് കാവ്യയുമാി അടുപ്പമുണ്ടെന്ന തരത്തില്‍ ഉള്ള ഗോസിപ്പുകള്‍ ധാരാളം വന്നിരുന്നു.

ഇതിനിടെ ദിലീപ് മഞ്ജു വിവാഹ മോചനം നടന്ന സമയത്ത് കാവ്യ മാധവനും ധാരാളം ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. ദിലീപ് മഞ്ജു വാര്യര്‍ വിവാഹ മോചനത്തില്‍ തനിക്ക് പങ്കുണ്ട് എന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു.വിവാഹമോചനത്തിന് ശേഷം ഇപ്പോള്‍ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. ഇടക്കാലത്ത് അഭിനയത്തില്‍ നിന്ന് ദീര്‍ഘ ഇടവേളയെടുത്ത മഞ്ജു അതിശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 14 വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജു വാര്യരുടെ തിരിച്ചുവരവ്.

മഞ്ജു വാര്യരുടെ ആ രണ്ടാം വരവ് പ്രേക്ഷകര്‍ ആഘോഷം ആക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത നടിയായി വളരുകയായിരുന്നു മഞ്ജു വാര്യര്‍. മലയാളത്തിന്റെ യഥാര്‍ത്ഥ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നുതന്നെ താരത്തെ വിളിക്കാം. അതേസമയം വിവാഹ മോചനത്തിന് ശേഷവും ദിലീപ് മഞ്ജുവിന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു എന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. ദിലീപ് മഞ്ജുവിന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് മുടക്കാനായി പരാവധിശ്രമിച്ചിരുന്നു എന്നാണ് ആരോപണം. പലരോടും മഞ്ജുവിന് സിനിമയില്‍ അവസരം നല്‍കരുതെന്ന് പറഞ്ഞിരുന്നു.

ഒടുവില്‍ മഞ്ജു എല്ലാ സ്വത്തുകളും മകള്‍ക്ക് നല്‍കിയാണ് ആ വീടുവിട്ടിറങ്ങിയത്. വിവാഹ മോചനം നേടിയ ശേഷം മഞ്ജു തിരിച്ചു അഭിനയ രംഗത്തേക്ക് എത്തിയത് നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ്. മഞ്ജു ദിലീപിന്റെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ദിലീപ് മഞ്ജുവിന്റെ പേരില്‍ എഴുതി വെച്ചതും മഞ്ജു സമ്പാദിച്ചതുമായി സ്വത്തുക്കള്‍ എല്ലാം തന്നെ ഇരുവരുടെയും മകള്‍ മീനാക്ഷിയുടെ പേരില്‍ എഴുതി വെച്ചാണ് ഇറങ്ങിയത്.

അന്ന് ഒന്നും ഇല്ലാതെ ദിലീപിന്റെ വീട്ടില്‍ നിന്നും ഇറങ്ങി സ്വന്തം വീട്ടിലെത്തിയ മഞ്ജു പിന്നീട് എല്ലാം ഒന്നില്‍ നിന്നും തുടങ്ങുകയായിരുന്നു. എന്നാല്‍ മഞ്ജുവിന് ഒരു സിനിമയിലും അഭിനയിക്കാന്‍ അവസരം നല്‍കരുതെന്ന് ആയിരുന്നു ദിലീപിന്റെ നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ണഞഅജുവിനെ അഭിനയിപ്പിക്കുന്നതില്‍ നിന്നും പല സംവിധായകന്മാരെയും താരം വിലക്കിയിരുന്നു. എന്നാല്‍ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ വലിയൊരു തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. എന്നാല്‍ ആ സിനിമ ചെയ്യാനായും ചെയ്തതിന്റെ പേരിലും സംവിധായകന്‍ നേരിട്ട പ്രശ്‌നങ്ങളും ചെറുതൊന്നും അല്ലെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരിക്കുന്നത്.


പക്ഷെ ഒരു പ്രതിസന്ധിയിലും തളരാതെ ണഞ്ജു തന്റേതായ സ്ഥാനം സിനിമാലോകത്ത് വീണ്ടും ഉണ്ടാക്കി എടുത്തിരിക്കുകയാണ്. തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലേക്കും താരം തന്റെ സാന്നിധ്യം വളര്‍ത്തിയിരിക്കുകയാണ്. ഇന്ന് ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യര്‍.

ഒരു പക്ഷെ മഞ്ജു വാര്യര്‍ വിവാഹ മോചനം നേടിയില്ലായിരുന്നെങ്കില്‍ ഇന്ന് മലയാള സിനിമയ്ക്ക് ഇങ്ങനെയൊരു ലേഡീ സൂപ്പര്‍ സ്റ്റാറിനെ ലഭിക്കില്ലായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം ദിലീപ് രണ്ടാമത് കാവ്യയെ വിവാഹം കഴിക്കുകയായിരുന്നു. ഇരുവര്‍ക്കും ആ ബന്ധത്തില്‍ മഹാലഷ്മി എന്ന നാല് വയസുകാരി മകളുമുണ്ട്.

Continue Reading
You may also like...

More in Movies

Trending

Recent

To Top