Connect with us

”വെറുതെ പുറത്തുപോകുമ്പോൾ തകർന്നുപോകുന്നത് കോടിക്കണക്കിന് ആളുകളുടെ അധ്വാനമാണ്”

Social Media

”വെറുതെ പുറത്തുപോകുമ്പോൾ തകർന്നുപോകുന്നത് കോടിക്കണക്കിന് ആളുകളുടെ അധ്വാനമാണ്”

”വെറുതെ പുറത്തുപോകുമ്പോൾ തകർന്നുപോകുന്നത് കോടിക്കണക്കിന് ആളുകളുടെ അധ്വാനമാണ്”

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ പുറത്തിറങ്ങിയാൽ കർശന നടപടി എടുക്കും. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും ജനങ്ങൾ പുറത്തിറങ്ങുന്നത് കാണുബോൾ സങ്കടമുണ്ടെന്ന് നടി മഞ്ജു വാരിയർ.

ആവർത്തിച്ചു പറഞ്ഞിട്ടും പലരും പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ കാണുകയുണ്ടായി. ഇവരെയൊക്കെ നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് വലിയൊരു സമയം ചിലവിടേണ്ടി വരുന്നു. മരുന്നും അത്യാവശ്യസാധനങ്ങളൊക്കെ വാങ്ങാൻ പുറത്തുപോകാം.’

‘പക്ഷേ വെറുതെ പുറത്തുപോകുമ്പോൾ തകർന്നുപോകുന്നത് കോടിക്കണക്കിന് ആളുകളുടെ അധ്വാനമാണ്. സഹായത്തിന് സർക്കാർ മുന്നിലുണ്ടെന്ന് പറയുമ്പോൾ വിശ്വസിക്കണം. ഇത് വളരെ നിർണായകമായ ഘട്ടമാണ്.’

‘ഇവിടെ നമ്മൾ തോറ്റുപോയാൽ പിന്നീട് നമ്മളെ കാത്തിരിക്കുന്നത് വളരെ വലിയ ദുരന്തമാണ്. ഈ നാട് മുഴുവൻ ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്. വൈറസിന്റെ വ്യാപനം തടയുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ദൗത്യവും ഉത്തരവാദിത്തവുമാണ്.’–മഞ്ജു വാരിയർ പറഞ്ഞു.

manju warrier

More in Social Media

Trending

Recent

To Top