Connect with us

വെറും 30 ലക്ഷം രൂപയ്ക്ക് 1500 സ്‌ക്വയര്‍ഫീറ്റില്‍ വീട് വെച്ച് മമ്മൂട്ടി; വൈറലായി വീടിന് പിന്നിലെ കഥ!

Malayalam

വെറും 30 ലക്ഷം രൂപയ്ക്ക് 1500 സ്‌ക്വയര്‍ഫീറ്റില്‍ വീട് വെച്ച് മമ്മൂട്ടി; വൈറലായി വീടിന് പിന്നിലെ കഥ!

വെറും 30 ലക്ഷം രൂപയ്ക്ക് 1500 സ്‌ക്വയര്‍ഫീറ്റില്‍ വീട് വെച്ച് മമ്മൂട്ടി; വൈറലായി വീടിന് പിന്നിലെ കഥ!

മലയാള സിനിമയുടെ മെഗാസ്റ്റാര്‍ എന്നതില്‍ നിന്നും എതിരാളികള്‍ ഇല്ലാത്ത അഭിനയ ചക്രവര്‍ത്തി എന്ന പദവിയിലേക്ക് മമ്മൂട്ടി എത്തിനില്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. 1971ല്‍ പ്രദര്‍ശനത്തിനെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മലയാളികളുടെ സ്വന്തം മമ്മൂക്ക അഭിനയിച്ച ആദ്യചിത്രം. ഒരു നടനാകാന്‍ ആഗ്രഹിച്ച് പ്രവര്‍ത്തിച്ച അദ്ദേഹം കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്തു സ്ഥാനം നേടിയെടുക്കാനും ഇന്ന് കാണുന്ന നിലയിലേക്ക് വളരാനും സാധിച്ചു.

അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞഅഞ കുറച്ച് ദിവസങ്ങളായി മമ്മൂട്ടി പുതിയ വീടുവെച്ചുവെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയിലെ വാര്‍ത്തകള്‍. കോടികള്‍ പ്രതിഫലം വാങ്ങുന്ന മമ്മൂട്ടി വെറും 30 ലക്ഷം രൂപയ്ക്ക് 1500 സ്‌ക്വയര്‍ഫീറ്റില്‍ ഒരു വീടുവെച്ചുവെന്ന് ആരാധകര്‍ക്ക് വിശ്വസിക്കാനായില്ല. ഇതിന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് വീഡിയോ പുറത്ത് വിട്ടത്.

ഞങ്ങളുടെ സുഹൃത്ത് മമ്മൂട്ടിയ്ക്ക് വേണ്ടി നിര്‍മിച്ച വീട് എന്നാണ് പറയുന്നത്. മമ്മൂക്ക ഇത്രയും ചെറിയ വീട് പണിതോ?, എവിടെയാണ് വീട് വെച്ചത്?, ഇനിയുള്ള കാലം സുല്‍ഫത്തിനൊപ്പം ഇവിടെയാണ് താമസം?, എന്നിങ്ങനെ നിരവധി പേരാണ് കമന്റുകള്‍ ഇടുന്നത്. എന്നാല്‍ മറ്റ് ചിലരാകട്ടെ ഇത് മമ്മൂട്ടിയുടെ വീട് തന്നെ പക്ഷെ നിങ്ങളുദ്ദേശിക്കുന്ന മമ്മൂട്ടിയല്ല, മറ്റൊരു മമ്മൂട്ടിയുടെ വീട് ആണിത് എന്നാണ് പറയുന്നത്. ഇത് മെഗാസ്റ്റാറിന്റെ വീടല്ല സാധാരണക്കാരനായ മമ്മൂട്ടിയുടെ വീട് ആണെന്നും പറയുന്നുണ്ട്.

അതേസമയം, മമ്മൂക്ക അടുത്തിടെയാണ് ഒരു നിര്‍മ്മാണ കമ്പനി ആരംഭിച്ചത്. മമ്മൂട്ടി കമ്പനി എന്ന് പേരിട്ടിരിക്കുന്ന ഈ പ്രൊഡക്ഷന്‍ കമ്പനി ഇതിനോടകം നാലു സിനിമകള്‍ ആണ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. മമ്മൂട്ടി കമ്പനി സംവിധാനം ചെയ്ത ആദ്യ ചിത്രം മമ്മൂട്ടി നായകനായ റോഷാക്ക് ആയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രമായ റോഷാക്ക് ഏകദേശം 20 കോടി രൂപ മുതല്‍ മുടക്കിലാണ് നിര്‍മ്മിച്ചത്.

2023 ല്‍ മമ്മൂട്ടി കമ്പനിയുടെ ഏറ്റവും വലിയ വിജയം മമ്മൂട്ടി തന്നെ നായകനായ കാതല്‍ എന്ന ചിത്രം ആയിരുന്നു. കാതലിന്റെ സക്‌സസ് മീറ്റിനിടയില്‍ മമ്മൂട്ടി തന്റെ നിര്‍മ്മാണ കമ്പനിയെ കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു.’നമ്മുടെ പ്രൊഡകഷന്‍ കമ്പനി അങ്ങിനെ പല പ്രാവശ്യം പ്രൊഡ്യൂസ് ചെയ്തിട്ടൊക്കെ ഉണ്ടെങ്കിലും ഞാന്‍ പല പ്രാവശ്യം തോറ്റുപോയ ആളാണ്. എന്റെ പേരില്‍ തന്നെ തുടങ്ങിയ കൊണ്ടാണ് തരക്കേടില്ലാതെ പോകുന്നത്. വലിയ കുഴപ്പങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. എങ്കിലും എല്ലായിടത്തും ജയിച്ചിട്ടില്ലെങ്കിലും പല തരത്തിലുള്ള വിഷയങ്ങള്‍ നമുക്ക് ഉണ്ടായിട്ടുണ്ട്.

നാലു സിനിമ കഴിഞ്ഞ് അഞ്ചാമത്തെ സിനിമയില്‍ എത്തി നില്‍ക്കുകയാണ്. ഞാന്‍ സിനിമയില്‍ നിന്നും എനിക്ക് കിട്ടിയ ചെറിയ പൈസകള്‍ കൂട്ടി വച്ചാണ് ഈ കമ്പനി വഴി സിനിമ എടുക്കുന്നത്. അത് പൂര്‍ണമായും നഷ്ടപ്പെടാതെ ചെറിയ ചെറിയ ലാഭങ്ങള്‍ എനിക്ക് തന്നു പ്രോത്സാഹിപ്പിക്കുന്നുണ്ട് നിങ്ങള്‍ എന്നെ, അതിനു നന്ദി’ എന്നാണ് മമ്മൂട്ടി പറഞ്ഞത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കാന്‍ പോകുന്ന അടുത്ത ചിത്രം മമ്മൂട്ടി നായകന്‍ ആവുന്ന ടര്‍ബോ ആണ്. മിഥുന്‍ മാനുവല്‍ തോമസ് രചന നിര്‍വഹിച്ചിരിക്കുന്ന ആക്ഷന്‍ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.’കണ്ണൂര്‍ സ്‌ക്വാഡ്’, ‘കാതല്‍ ദി കോര്‍’ വിജയങ്ങള്‍ ശേഷം മമ്മൂട്ടിയുടെ കമ്പനിയുടെ ബാനറില്‍ 70 കോടി ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്.

അതേസമയം, ഭ്രമയുഗം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഒടുവില്‍ പുറത്തെത്തിയത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലെത്തിയ ചിത്രം ബോക്‌സ്ഓഫിസിലും വലിയ പ്രതികരണം സൃഷ്ടിച്ചിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റിലൊരുങ്ങിയ പരീക്ഷണ ചിത്രം അറുപത് കോടിയാണ് ചിത്രം ആഗോളവ്യാപകമായി വാരിയത്. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം വലിയ സ്വീകാര്യത നേടി. കൊടുമണ്‍ പോറ്റിയുടെ പിന്നിലെ നിഗൂഢതയും അയാളുടെ മാന്ത്രികതയുമാണ് സിനിമയുടെ ഉള്ളടക്കം.

More in Malayalam

Trending

Recent

To Top