Connect with us

അതെ ,മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാർ വരുന്നു ; സിനിമയുടെ വമ്പൻ പ്രഖ്യാപനം നടത്തി നിർമാതാവ് !

Malayalam Breaking News

അതെ ,മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാർ വരുന്നു ; സിനിമയുടെ വമ്പൻ പ്രഖ്യാപനം നടത്തി നിർമാതാവ് !

അതെ ,മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാർ വരുന്നു ; സിനിമയുടെ വമ്പൻ പ്രഖ്യാപനം നടത്തി നിർമാതാവ് !

മമ്മൂട്ടി ആരാധകരുടെ കാത്തിരിപ്പിന് അവസാനമായിരിക്കുകയാണ്. ഈസ്റ്റർ ദിനത്തിൽ ആരാധകർക്ക് സന്തോഷ വാർത്തയുമായാണ് നിർമാതാവ് ജോബി ജോർജ് എത്തിയത്.

introduction teaser of Mammootty’s Kunjali Marakkar this Eid

അടുത്ത 5 കൊല്ലത്തേയ്ക് പ്ലാൻ ചെയ്തിരിക്കുന്നത് 10 സിനിമകളാണ്. സിനിമ സംഭവിക്കുന്നതാണ്. എത്ര കോടി കൈയ്യിൽ ഉണ്ടേലും ഇല്ലേലും നടക്കാനുള്ളത് നടക്കുമെന്നും ഈ 10 സിനിമയും ഒന്നിനൊന്നു മെച്ചമാണെന്നും പറഞ്ഞുകൊണ്ട് ജോബി അതിൽ ആദ്യമായി വരാനിരിക്കുന്ന മൂന്ന് സിനിമകൾ ഏതൊക്കെയെന്ന് വിശദമാക്കുന്നു.. ഒന്ന് മമ്മുക്ക ,അജയ് വാസുദേവ് , ഗുഡ്വിൽ ,ഒരു വലിയ ക്യാൻവാസിൽ ഫാമിലി മാസ്സ് മൂവി ,ആഗസ്റ് ആദ്യവാരം തുടങ്ങും.രണ്ടാമതായി ഹിറ്റുകളുടെ തമ്പുരാൻ ഡെന്നിസ് ജോസഫ് ,പ്രമോദ് പപ്പൻ ഡബിൾ ആക്ഷൻ, പിന്നെ മൂന്നാമതായാണ് ഏവരും കാത്തിരുന്ന ആ പ്രഖ്യാപനം വന്നത്.

“കുഞ്ഞാലി മരക്കാർ IV”. അതെ സാക്ഷാൽ കുഞ്ഞാലി മരക്കാർ ഉടൻ വരുന്നു. ഈ ബ്രഹ്മാണ്ഡ ചിത്രം ഗുഡ് വിൽ എന്റർടൈൻമെന്റ്സ് ഓഗസ്റ്റ് സിനിമാസുമായി ചേർന്ന് നിർമ്മിക്കുന്നു. വിശദവിവരങ്ങൾ ജോബി ഫേസ്ബുക്കിൽ തന്റെ പോസ്റ്റിലൂടെ വിശദമാക്കുന്നു.

ജോബി ജോർജ്ജിന്റെ പോസ്റ്റ്‌ വായിക്കാം.. ;

ലോകമാകെയുള്ള മലയാളികൾക്കും ,എന്റെ സ്നേഹിതർക്കും , കുടുംബക്കാർക്കും …
പുതിയ മനസും പുതിയ ഹൃദയവും പുതിയ മനോഭാവവും ഉള്ള പുതിയ ജീവിതം നയിക്കാൻ ഉത്ഥിതനായ ഈശോ അനുഗ്രഹിക്കട്ടെ. ഉയിർപ്പ് തിരുനാളിന്റെ സന്തോഷവും സമാധാനവും സ്നേഹപൂർവം ആശംസിക്കുന്നു.ഗുഡ്വിൽ നിർമിക്കാൻ പോകുന്ന മൂന്ന് സിനിമയുടെ കാര്യം പറയാമെന്നാണ് ഞാൻ പറഞ്ഞിരുന്നത് എന്നാൽ അടുത്ത 5 കൊല്ലത്തേയ്ക് നമ്മൾ പ്ലാൻ ചെയ്തിരിക്കുന്നത് 10 സിനിമയാണ് .സിനിമ സംഭവിക്കുന്നതാണ് എത്ര കോടി കൈയ്യിൽ ഉണ്ടേലും ഇല്ലേലും നടക്കാനുള്ളത് നടക്കും. ഇ 10 സിനിമയും ഒന്നിനൊന്നു മെച്ചമാണ് മലയാളത്തിലെ അനുഗ്രഹീതനായ ഒട്ടുമിക്ക താരങ്ങളും ഗൂഡിവിലിന്റെ സിനിമയിൽ പങ്കുചേരുന്നുമുണ്ട് ,ബഡ്ജറ്റ് പറയാനോ അതിൽ ഊറ്റം കൊള്ളാനോ ഞാനില്ല മറിച്ചു ഇ പത്തു സിനിമയും ഒന്നൊന്നിനോട് മെച്ചമായിരിക്കും അപ്പോൾ അതിലാദ്യം ഏതു ? ഒന്ന് മമ്മുക്ക ,അജയ് വാസുദേവ് , ഗുഡ്വിൽ ,ഒരു വലിയ ക്യാൻവാസിൽ ഫാമിലി മാസ്സ് മൂവി ,ആഗസ്റ് ആദ്യവാരം തുടങ്ങും 2 ഹിറ്റുകളുടെ തമ്പുരാൻ ഡെന്നിസ് ജോസഫ് ,പ്രമോദ് പപ്പൻ ഡബിൾ ആക്ഷൻ 3 കുഞ്ഞാലി മരക്കാർ yes the real kunjalimarakkar ഇതിന്റെ പൂർണ്ണമായ ആര്ടിസിസ്റ് ലിസ്റ്റ് പ്രസിദ്ധപ്പെടുത്താൻ സമയം വേണം കാരണം ഇന്ത്യയിലെയും വിദേശത്തെയും ടെക്നിഷ്യൻസ് ആര്ടിസ്റ് തുടങ്ങിയവരൊക്കെയായി സംസാരങ്ങൾ നടക്കുന്നു ദയവായി കാത്തിരിക്കുക.

mammootty’s kunjali maraikkar announced

More in Malayalam Breaking News

Trending