Connect with us

ബിഗ്‌ബോസ് മൂന്നാം പതിപ്പിൽ അവതാരകയാകാൻ നയൻ‌താര ?

Malayalam Breaking News

ബിഗ്‌ബോസ് മൂന്നാം പതിപ്പിൽ അവതാരകയാകാൻ നയൻ‌താര ?

ബിഗ്‌ബോസ് മൂന്നാം പതിപ്പിൽ അവതാരകയാകാൻ നയൻ‌താര ?

സൂപ്പര്‍ഹിറ്റ് തമിഴ് റിയാലിറ്റി ഷോ ആയ ബിഗ്ബോസ് തമിഴ് മൂന്നാം പതിപ്പിൽ തെന്നിന്ത്യൻ സൂപ്പര്‍ താരറാണിയായ നയൻതാര അവതാരകയാകുന്നെന്ന് റിപ്പോര്‍ട്ട്. ബിഗ്ബോസ് തമിഴ് മൂന്നാം പതിപ്പ് ഉടൻ ആരംഭിക്കാനിരിക്കുകയാണ്. കളേഴ്സ് തമിഴ് ചാനലിൻ്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാൻഡിലിൽ വന്ന ട്വീറ്റാണ് ഇപ്പോൾ ഇത്തരത്തിലൊരു ചര്‍ച്ചയ്ക്ക് കളമൊരുക്കിയിരിക്കുന്നത്. കളേഴ്സ് തമിഴിൽ നയൻതാര വരുന്നോ, കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ പിന്തുടരൂ എന്ന ട്വീറ്റാണ് ചാനലിൻ്റെ ഭാഗത്തു നിന്ന് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 


അതേസമയം മുൻ ബിഗ്ബോസ് പതിപ്പുകളിലെ പോലെ തന്നെ ഉലകനായകൻ കമൽഹാസൻ തന്നെ അവതാരകനായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കമൽഹാസൻ അവതരിപ്പിച്ച മുൻ സീസണുകൾ ബിഗ്ബോസിന് ഏറെ ആരാധകരെ നേടിക്കൊടുത്തിരുന്നു. പക്ഷേ നിലവിൽ അദ്ദേഹം തെരഞ്ഞെടുപ്പ് തിരക്കുകളിലും അദ്ദേഹത്തിൻ്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തിരക്കുകളിലുമാണ്. അതിനാലാണ് നയൻതാരയുടെ പേര് ഈ സ്ഥാനത്തിലേക്ക് കേൾക്കുന്നത്. 

മനസ്സിനക്കരെ എന്ന മലയാളചലച്ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ നയൻതാര തമിഴ്, തെലുങ്ക് സിനിമകളിലും സജീവ സാന്നിധ്യമാണ്. ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ആന്ധ്രാ സർക്കാരിൻ്റെ നന്തി പുരസ്കാരം ലഭിച്ച നടി കൂടിയാണ് നയൻതാര. 

Nayanthara become the anchor of Bigboss-3…

Continue Reading
You may also like...

More in Malayalam Breaking News

Trending