Connect with us

ട്രാൻസ് ജെൻഡർ സുന്ദരിമാർക്കൊപ്പം ഇത്തവണ മമ്മൂട്ടിയും!!

Malayalam

ട്രാൻസ് ജെൻഡർ സുന്ദരിമാർക്കൊപ്പം ഇത്തവണ മമ്മൂട്ടിയും!!

ട്രാൻസ് ജെൻഡർ സുന്ദരിമാർക്കൊപ്പം ഇത്തവണ മമ്മൂട്ടിയും!!

ട്രാൻസ് ജെൻഡർ സുന്ദരിമാർക്കൊപ്പം ഇത്തവണ മമ്മൂട്ടിയും!!

ട്രാൻസ്ജെൻഡർ വിഭാഗത്തിന്‍റെ സൗന്ദര്യമത്സരത്തിന്‍റെ രണ്ടാം പതിപ്പ് അടുത്ത മാസം കൊച്ചിയില്‍ നടക്കുമ്പോൾ മുൻ വർഷത്തേക്കാൾ ഗ്രാൻ്റാകും എന്ന് ഉറപ്പ്.

കാരണം ഇത്തവണ സൂപ്പർ സ്റ്റാർ മമ്മൂട്ടി അടക്കം നിരവഷി താരങ്ങളാണ് ദ്വയയുടെ വേദിയിൽ എത്തുക.

പേരൻപ് എന്ന സിനിമയിലൂടെ മലയാളത്തിൽ ആദ്യമായി ഒരു ട്രാൻസ് ജെൻഡറിൻ്റെ നായകനായിരുന്നു മമ്മൂട്ടി കോഴിക്കോട് സ്വദേശിയായ അഞ്ജലി അമീറായിരുന്നു നായിക മാത്രമല്ല, ‘ഞാൻ മേരിക്കുട്ടി’ എന്ന ജയസൂര്യ സിനിമ ഇറങ്ങി രണ്ടു ദിവസത്തിനുള്ളിലാണ് ക്യൂൻ ഓഫ് ദ്വയ മത്സരം നടക്കുക എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.

കഴിഞ്ഞ ദിവസം സിയാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിൽ നടന്ന ഫൈനൽ ഓഡീഷനിൽ നിന്ന് 15 പേരെ തെരഞ്ഞെടുത്തിരുന്നു. ഈ മാസം 18 നാണ് ഗ്രാൻ ഫിനാലെ.

സൗന്ദര്യ മത്സരം എന്നതിലുപരി നല്ല വ്യക്തിയെ വാര്‍ത്തെടുക്കുക എന്നതാണ് ക്വീന്‍ ഓഫ് ദ്വയയുടെ ലക്ഷ്യമെന്ന് സംഘാടകരില്‍ ഒരാളായ രഞ്ജു രഞ്ജിമര്‍ പറഞ്ഞു.

കലാ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ മറ്റ് മേഖലകളിലും മികച്ച പ്രവര്‍ത്തനം കാ‍ഴ്ച്ച വെക്കാന്‍ സംഘടനക്ക് ക‍ഴിഞ്ഞിട്ടുണ്ടെന്ന് ദ്വയ പ്രസിഡന്‍റ് ശീതള്‍ പറഞ്ഞു.

ഇന്‍റര്‍ നാഷണല്‍ ഡിസൈനര്‍ സഞ്ജന ജോണ്‍ സൗന്ദര്യമത്സരത്തിന്‍റെ രണ്ടാം പതിപ്പില്‍ വിധികര്‍ത്താവായി എത്തും.

കഴിഞ്ഞ വർഷത്തെ ക്വീൻ ഓഫ് ദ്വയ യായി തെരഞ്ഞെടുക്കപ്പെട്ടത് ശ്യാമ എസ് പ്രഭ ആയിരുന്നു. ജാസ് ഡിസൂസ ഫസ്റ്റ് റണ്ണറപ്പായും ഹരണി ചന്ദന സെക്കന്‍ഡ് റണ്ണറപ്പയും തെരഞ്ഞെടുക്കപ്പെട്ടു

കടപ്പാട്: നാരദ ന്യുസ്

More in Malayalam

Trending

Recent

To Top