ഒരു ചിത്രത്തില്‍ മമ്മൂട്ടിയെ നായകനാക്കിയാല്‍ പിന്നെ ആ സംവിധായകന് മനസമാധാനം ഉണ്ടാകില്ല- സത്യന്‍ അന്തിക്കാട്
By
ഒരു ചിത്രത്തില്‍ മമ്മൂട്ടിയെ നായകനാക്കിയാല്‍ പിന്നെ ആ സംവിധായകന് മനസമാധാനം ഉണ്ടാകില്ലെന്നും പല സമയത്തും പല സ്ഥലത്ത് നിന്നും മമ്മൂട്ടി വിളിക്കുമെന്നും ആ കഥാപാത്രം ഇങ്ങനെ നടന്നാല്‍ എങ്ങനെയിരിക്കും, വസ്ത്രം ഏതു രീതിയില്‍ ആയിരിക്കണം, എന്നിങ്ങനെയുള്ള ചിന്തയിലായിരിക്കും മമ്മൂട്ടിയെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. അതുകൊണ്ട് തന്നെ ഞാന്‍ അദ്ദേഹത്തെ കേന്ദ്ര കഥാപാത്രമാക്കിയാണ് അടുത്ത സിനിമ ആലോചിക്കുന്നതെന്ന കാര്യം ഈ നിമിഷം വരെ പറഞ്ഞിട്ടില്ലെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. സത്യന്‍ അന്തിക്കാടിന്റെ കിന്നാരം, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, അര്‍ത്ഥം, കളിക്കളം, കനല്‍ക്കാറ്റ്, ഗോളാന്തര വാര്‍ത്ത, നമ്ബര്‍ വണ്‍ സ്നേഹതീരം, ഒരാള്‍ മാത്രം എന്നീ ചിത്രങ്ങളിലാണ് മമ്മൂട്ടി ഇതിന് മുമ്ബ് അഭിനയിച്ചിട്ടുള്ളത്. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട്. അദ്ദേഹത്തിന്റെ ചുരുക്കം ചിത്രത്തില്‍ മാത്രമാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്.
ഇപ്പോഴിതാ അദ്ദേഹത്തെ വെച്ച് ഒരു സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സംസ്ഥാനത്തെ മികച്ച കര്‍ഷകര്‍ക്കായി കൈരളി ടിവി നല്‍കുന്ന കതിര്‍ അവാര്‍ഡുകള്‍ മമ്മൂട്ടി വിതരണം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സത്യന്‍ അന്തിക്കാട് മമ്മൂട്ടിയുമൊത്തുള്ള തന്റെ പുതിയ ചിത്രത്തെ കുറിച്ച് സൂചിപ്പിച്ചത്.
mammootty and sathyananthicadu