Malayalam
രാജുവിന് ചില ശത്രുക്കളൊക്കെയുണ്ടായി. സിനിമയിലും രാഷ്ട്രീയത്തിലുമൊക്കെ അത് പതിവാണ്. അതുകൊണ്ട് വ്യക്തിപരമായി അവര്‍ക്ക് ആര്‍ക്കും ഒരു ദ്രോഹവും കിട്ടിയിട്ടില്ല; മല്ലിക സുകുമാരന്‍
രാജുവിന് ചില ശത്രുക്കളൊക്കെയുണ്ടായി. സിനിമയിലും രാഷ്ട്രീയത്തിലുമൊക്കെ അത് പതിവാണ്. അതുകൊണ്ട് വ്യക്തിപരമായി അവര്‍ക്ക് ആര്‍ക്കും ഒരു ദ്രോഹവും കിട്ടിയിട്ടില്ല; മല്ലിക സുകുമാരന്‍
നിരവധി ആരാധകരുള്ള താരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. തങ്ങളുടേതായ പ്രയത്‌നം കൊണ്ട് മലയാള സിനിമയില്‍ ഇന്ന് ഇരുവരും ഒരു സ്ഥാനം നേടിയെടുത്തിട്ടുണ്ട്. അച്ഛന്‍ സുകുമാരന്റേയും അമ്മ മല്ലികയുടേയും പാതയിലൂടെയാണ് ഇരുവരും സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ ഇരുവരും സ്വന്തമായൊരു ഇടം കണ്ടെത്തുകയും ചെയ്തു. പൃഥ്വിരാജ് നടന്‍ എന്നതിലുപരിയായി സംവിധായകനായും നിര്‍മ്മാതാവായുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ്.
ഇപ്പോഴിതാ പൃഥ്വിയും ഇന്ദ്രനും സിനിമയിലെത്തിയത് എങ്ങനെയെന്ന് പറയുകയാണ് മല്ലിക സുകുമാരന്‍. കൗമുദി മൂവീസിലെ തന്റെ പരിപാടിയിലൂടെയാണ് മല്ലിക മക്കളുടെ സിനിമാ പ്രവേശനത്തെക്കുറിച്ച് സംസാരിക്കുന്നത്. പഠനം അവസാന ഘട്ടം ഉപേക്ഷിച്ചായിരുന്നു പൃഥ്വിരാജ് അഭിനയത്തിലേക്ക് കടന്നത്. ആ വാക്കുകളിലേക്ക്. സിദ്ധീഖ് ആണ് നന്ദനത്തെക്കുറിച്ച് പറയുന്നത്. പാച്ചിക്ക തന്റെ കയ്യില്‍ ഒരു വീഡിയോയുണ്ട്, സുകുമാരന്‍ ചേട്ടന്റെ മോനും അസിനുമുള്ളത്.
അവന്‍ വരട്ടെ എന്ന് ഞാന്‍ പറഞ്ഞു. മോനേ പോണോന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത് പോയി നോക്കാം അമ്മേ എന്നായിരുന്നു. അങ്ങനെ രഞ്ജിത് സാറിനെ കാണാന്‍ കോഴിക്കോട് പോയി. അന്ന് രാത്രി ആയപ്പോള്‍ തന്നെ എന്നെ വിളിച്ച് നന്ദനത്തില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട് എന്ന് പറഞ്ഞു. എത്ര ദിവസം? ഒന്നര മാസം. പത്ത് ദിവസം കൂടെ ലീവ് കിട്ടില്ലേ? ആ കിട്ടും കിട്ടും എന്നും അവന്‍ പറഞ്ഞു. അങ്ങനെ രാജുവിന്റെ ആദ്യ ചിത്രമായ നന്ദനം തീരുമാനമായി.
ഇന്ദ്രനും ഡിഗ്രിയൊക്കെ എടുത്ത് വീട്ടില്‍ വന്നിരിക്കുന്ന സമയത്ത് വിജി തമ്പി സാര്‍ ആനി ഒരു ടെലിഫിലിം എടുത്തിരുന്നു. അഭിരാമിയായിരുന്ന നായിക എന്ന് തോന്നുന്നു. അത് കണ്ട് വിനയന്‍ സാര്‍ ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന സിനിമയില്‍ ജയസൂര്യയുടെ കൂടെ വില്ലനായി ഇന്ദ്രനെ കാസ്റ്റ് ചെയ്യുന്നത്. ഇവര്‍ രണ്ടു പേരും സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചപ്പോള്‍ എന്നോട് ചോദിച്ചു, അമ്മയ്ക്ക് എന്താണ് പറയാനുള്ളതെന്ന്.
അച്ഛന്‍ സിനിമാ നടന്‍, അമ്മയും സിനിമയില്‍. അപ്പോള്‍ നിങ്ങള്‍ സിനിമയില്‍ പോയാല്‍ മഹാ മോശമാണെന്ന് അമ്മ പറയുമോ? ഒരിക്കലുമില്ല. നിക്കണ്ടിടത്ത് നില്‍ക്കുക, പറയേണ്ടത് മാത്രം പറയുക. സിനിമയില്‍ അത് മാത്രം മതി. പലരും പലതും നമ്മള്‍ അറിയാത്തത് പറയും. പെട്ടെന്ന് പ്രകോപിതരായി പ്രതികരിക്കരുത്. പക്ഷെ പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം. ആരേയും വേദനിപ്പിക്കാത്ത രീതിയില്‍. അതാണ് ആദ്യം പഠിക്കേണ്ടത് എന്ന് ഞാന്‍ പറഞ്ഞു.
ഓസ്‌ട്രേലിയയില്‍ ഒരു ഗുണമുണ്ട്. 35 വയസുള്ളവര്‍ക്ക് അവിടെ പഠിക്കാം. പത്ത് ദിവസം ലീവെടുത്തതിന് എന്തെങ്കിലും പറഞ്ഞാലും സാരമില്ല, പിന്നെ എന്തെങ്കിലും ചെയ്യാമല്ലോ. സിനിമയില്‍ അഭിനയിക്കാന്‍ നേരം എന്താണ് അമ്മയുടെ അഭിപ്രായം എന്ന് ചോദിച്ചു. നല്ല സംവിധായകനാണ്, നല്ല ചിത്രങ്ങളിലൊക്കെ അഭിനയിക്കണം എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ അവര്‍ രണ്ടും അഭിനയിച്ചു. രണ്ടു പേരുടേയും സിനിമയിലേക്കുള്ള എന്‍ട്രി അങ്ങനെയായിരുന്നു.
അത് കഴിഞ്ഞ് ഇവരുടെ പടങ്ങള്‍ ഓടാന്‍ തുടങ്ങി. രാജുവിന് ചില ശത്രുക്കളൊക്കെയുണ്ടായി. സിനിമയിലും രാഷ്ട്രീയത്തിലുമൊക്കെ അത് പതിവാണ്. അതുകൊണ്ട് വ്യക്തിപരമായി അവര്‍ക്ക് ആര്‍ക്കും ഒരു ദ്രോഹവും കിട്ടിയിട്ടില്ല. അത് എല്ലായിടത്തും ഉണ്ടാകും. ഇത്രയും പ്രായമായ എന്നെക്കുറിച്ച് വരെ പറഞ്ഞേക്കാം. അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. പക്ഷെ അത് അഭിപ്രായം പറയാനാണ് അല്ലാതെ അനാവശ്യം പറയാനല്ല. അത് മാത്രം ഓര്‍ക്കുക.
നന്ദനത്തിന്റെ പ്രിവ്യു ഷോ കോഴിക്കോടായിരുന്നു. ക്ലൈമാക്‌സ് ആയപ്പോള്‍ ഞാന്‍ ഇരുന്ന് കരയുകയായിരുന്നു. പൊതുവെ ഞാന്‍ തീയേറ്ററില്‍ സിനിമ കാണുമ്പോള്‍ ഇമോഷണല്‍ ആകുന്ന ആളല്ല. പക്ഷെ എന്താണെന്ന് അറിയില്ല. രഞ്ജിത് സാറും രാജുവുമെല്ലാം അടുത്തുണ്ട്. പിന്നാലെ അവന് രണ്ട് സിനിമകള്‍ കൂടി വന്നു. അതോടെ അവന് കണ്‍ഫ്യൂഷനായി പോയിട്ട് വരണമോ? അവന്റെ ആറ്റിറ്റിയൂഡ് എനിക്ക് അപ്പോഴേക്കും മനസിലായി. എന്ത് ചെയ്യണം അമ്മേ എന്ന് അവന്‍ ചോദിച്ചു. മൂന്ന് വര്‍ഷം അവിടെ പോയി പഠിച്ചതാണ്.
മോന് അഭിനയിക്കണോ? പഠിച്ച് കഴിഞ്ഞ് വന്ന് അഭിനയിക്കണം എന്നാണ് നിന്റെ ചോയ്‌സ് എങ്കില്‍ ഇപ്പോള്‍ അഭിനയിച്ചിട്ട് പോക്കോളൂ എന്ന് ഞാന്‍ പറഞ്ഞു. ഏതായാലും അവസരം ഉണ്ടല്ലോ പഠിക്കാന്‍. അത് കേട്ടതും ആ എന്നാല്‍ ഞാന്‍ അഭിനയിക്കാം അമ്മേ എന്ന് പറഞ്ഞു. നല്ല ഉത്സാഹത്തിലാണ് അത് പറഞ്ഞത്. പണ്ട് സൈനിക സ്‌കൂളില്‍ നാടകത്തില്‍ അഭിനയിക്കുന്നത് കാണുമ്പോഴേ ഇവന്മാര്‍ രണ്ടും സിനിമയില്‍ വരുമെന്നാണ് തോന്നുന്നത് എന്ന് സുകുവേട്ടന്‍ പറയുമായിരുന്നുവെന്നും മല്ലിക പറഞ്ഞു.
