Connect with us

ഈ ക്രിസ്ത്യാനി താലിബാന്റെ വിഷം ചീറ്റലിനെ ഒറ്റപ്പെടുത്തണം; കേരള ക്രൈസ്തവസഭകളുടെ ചരിത്രത്തില്‍ അരങ്ങേറിയിട്ടുള്ള അതീവ ലജ്ജാവഹങ്ങളായ സംഭവ വികാസങ്ങളുടെ പട്ടികയിലേയ്ക്ക് ഒരു പുതിയ നാണംകെട്ട കൂട്ടിച്ചേര്‍ക്കല്‍ കൂടി, കുറിപ്പുമായി സക്കറിയ

Malayalam

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാദിര്‍ഷയുടെ ‘ഈശോ’ സിനിമയുടെ പേരില്‍ വിവാദങ്ങള്‍ നടക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ സിനിമയുടെ പേരില്‍ വിഷം ചീറ്റുന്നവരെ ഒറ്റപ്പെടുത്തണമെന്ന് പറയുകയാണ് എഴുത്തുകാരന്‍ പോള്‍ സക്കറിയ. കേരള ക്രൈസ്തവസഭകളുടെ ചരിത്രത്തില്‍ അരങ്ങേറിയിട്ടുള്ള അതീവ ലജ്ജാവഹങ്ങളായ സംഭവ വികാസങ്ങളുടെ പട്ടികയിലേക്ക് ഒരു പുതിയ നാണംകെട്ട കൂട്ടിച്ചേര്‍ക്കലാണ് ഒരു സംഘം ബുദ്ധിശൂന്യരായ പുരോഹിതന്മാരും ‘വിശ്വാസി’കളും ചേര്‍ന്ന് ‘ഈശോ’ എന്ന സിനിമയുടെ പേരില്‍ ചെയ്തു വച്ചിരിക്കുന്നത് എന്ന് സക്കറിയ പറയുന്നു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സക്കറിയയുടെ കുറിപ്പ്:

‘ഈശോ’: ഈ വിഷം ചീറ്റലിനെ ഒറ്റപ്പെടുത്തണം

കേരള ക്രൈസ്തവസഭകളുടെ ചരിത്രത്തില്‍ അരങ്ങേറിയിട്ടുള്ള അതീവ ലജ്ജാവഹങ്ങളായ സംഭവികാസങ്ങളുടെ പട്ടികയിലേക്ക് ഒരു പുതിയ നാണംകെട്ട കൂട്ടിച്ചേര്‍ക്കലാണ് ഒരു സംഘം ബുദ്ധിശൂന്യരായ പുരോഹിതന്മാരും ‘വിശ്വാസി’കളും ചേര്‍ന്ന് ‘ഈശോ’ എന്ന സിനിമയുടെ പേരില്‍ ചെയ്തു വച്ചിരിക്കുന്നത്.

ഭാഗ്യവശാല്‍ അവരുടെ സംസ്‌കാരശൂന്യതയും ഇരുളടഞ്ഞ മനസ്സുകളും ക്രൈസ്തവരിലെ ബഹുഭൂരിപക്ഷം പങ്കുവയ്ക്കുന്നില്ല. ശരാശരി മലയാളി ക്രിസ്ത്യാനി വീണ്ടു വിചാരത്തോടെയും പക്വതയോടെയും കേരളത്തിന്റെ സവിശേഷമായ മതമൈത്രീ സംസ്‌കാരത്തില്‍ ഇണങ്ങിച്ചേര്‍ന്നു ജീവിക്കുന്നു-അങ്ങനെയായിട്ട് ശതാബ്ദങ്ങളായി.

മേല്‍പ്പറഞ്ഞ ദുഷ്ടമനസ്സുകളുടെ വിഡ്ഢിത്തം ആപല്‍ക്കരമായിത്തീരുന്നത് നാദിര്‍ഷായ്‌ക്കോ മലയാള സിനിമയ്ക്കോ മുസ്ലിങ്ങള്‍ക്കോ അല്ല, ക്രൈസ്തവര്‍ക്ക് തന്നെയാണ്.

അവര്‍ താഴ്ത്തികെട്ടുകയും കരിതേയ്ക്കുകയും അപകടപ്പെടുത്തുകയും ചെയ്യുന്നത് കേരള സംസ്‌കാരത്തിന്റെ ആധാരശിലയായ സാമുദായിക സൗഹാര്‍ദം പങ്കുവച്ച് ഇവിടെ ഐശ്വര്യപൂര്‍വം ജീവിക്കുന്ന ക്രൈസ്തവ സമൂഹത്തെയാണ്. ഒപ്പം മലയാളികളെ ഒന്നടങ്കവും അവരുടെ കുറ്റകരമായ അസഹിഷ്ണുത അപമാനിക്കുന്നു.

യേശു അഥവാ ഈശോ എന്ന നല്ലവനായ മനുഷ്യന്‍ ഒരിക്കല്‍ കണ്ട സുന്ദരമാനവിക സ്വപ്നത്തിന്റെ എന്തെങ്കിലും ഒരംശം ഇവിടെ അവശേഷിക്കുന്നുണ്ടെങ്കില്‍ അതിനെക്കൂടി ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയാണ് ഈ ക്രിസ്ത്യാനി താലിബന്‍. ഈ വിഷം ചീറ്റലിനെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടത് കേരള ക്രൈസ്തവ സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്, സാംസ്‌കാരിക കേരളത്തിന്റെ ആവശ്യവുമാണ്.

More in Malayalam

Trending

Uncategorized