Connect with us

ടിനി ടോമിനെ നിരന്തരം വിളിച്ച് ശല്യം ചെയ്ത് യുവാവ്; ഒടുവില്‍ സഹിക്കെട്ട് സൈബര്‍ സെല്ലില്‍ പരാതി കൊടുത്തു; പത്ത് മിനിറ്റില്‍ ആളെ പൊക്കി പോലീസ്; സ്റ്റേഷനില്‍ നിന്നും ലൈവിലെത്തി നടന്‍

Malayalam

ടിനി ടോമിനെ നിരന്തരം വിളിച്ച് ശല്യം ചെയ്ത് യുവാവ്; ഒടുവില്‍ സഹിക്കെട്ട് സൈബര്‍ സെല്ലില്‍ പരാതി കൊടുത്തു; പത്ത് മിനിറ്റില്‍ ആളെ പൊക്കി പോലീസ്; സ്റ്റേഷനില്‍ നിന്നും ലൈവിലെത്തി നടന്‍

ടിനി ടോമിനെ നിരന്തരം വിളിച്ച് ശല്യം ചെയ്ത് യുവാവ്; ഒടുവില്‍ സഹിക്കെട്ട് സൈബര്‍ സെല്ലില്‍ പരാതി കൊടുത്തു; പത്ത് മിനിറ്റില്‍ ആളെ പൊക്കി പോലീസ്; സ്റ്റേഷനില്‍ നിന്നും ലൈവിലെത്തി നടന്‍

നടനായും മിമിക്രി താരമായും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സൈബര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ലൈവിലെത്തിയ ടിനി ടോമിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

പത്ത് മിനിറ്റ് കൊണ്ട് പ്രതിയെ കണ്ടുപിടിച്ച എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ ലൈവിലെത്തി ടിനി ടോം നന്ദിപറഞ്ഞത്. ഒരു യുവാവിന്റെ നിരന്തരമായ ഫോണ്‍ വിളി ശല്യമായപ്പോഴാണ് ടിനി ടോം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമെത്തിയത്.

വിളികള്‍ അസഹ്യമായപ്പോള്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് പല പല നമ്പറുകളില്‍ നിന്ന് മാറി മാറി ഇയാള്‍ ടിനിടോമിനെ വിളിച്ച് അനാവശ്യങ്ങള്‍ പറഞ്ഞ് പ്രകോപിപ്പിക്കാന്‍ തുടങ്ങി. ഫോണ്‍ ഓണ്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ടിനിടോമിനെ ദേഷ്യപ്പെടുത്തി മറുപടി പറയിക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യം.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ സൈബര്‍ സ്റ്റേഷനില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ കണ്ണൂര്‍ സ്വദേശിയാണ് യുവാവെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. പൊലീസ് അന്വേഷിക്കുന്നുവെന്നറിഞ്ഞ് ഇയാള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു. പിന്നീട് ശ്രമകരമായി യുവാവിനെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പരാതിക്കാരനും സ്റ്റേഷനിലെത്തി. യുവാവിന്റെ മാനസീകാവസ്ഥ മനസിലാക്കിയ ടിനി പരാതി പിന്‍വലിക്കുകയായിരുന്നു.

മേലില്‍ ആരോടും ഇങ്ങനെ ചെയ്യരുതെന്നും ആരെയും ഉപദ്രവിക്കരുതെന്നും സ്നേഹത്തോടെ ഉപദേശവും നല്‍കി. എസ്.എച്ച്.ഒ എം.ബി. ലത്തീഫ്, എസ്ഐമാരായ സി.കൃഷ്ണകുമാര്‍, എം.ജെ ഷാജി, എസ്.സി.പി.ഒ മാരായ വികാസ് മണി, നിമ്ന മരയ്ക്കാര്‍ തുടങ്ങിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് തനിക്കേറെ പ്രിയപ്പെട്ട ചിത്രത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘സ്പിരിറ്റ്’ എന്ന സിനിമ തനിക്ക് സ്പെഷ്യല്‍ ആകുന്നതില്‍ പ്രധാനമായും രണ്ടു കാരണങ്ങള്‍ ഉണ്ടെന്നാണ് ടിനിടോം പറഞ്ഞത്. വളരെ കുറച്ചു സീനുകളിലെ അഭിനയിച്ചുള്ളൂ എങ്കിലും അതില്‍ ചെയ്തത് ഒരു ചെറിയ വേഷമായി തോന്നിയിട്ടില്ലെന്നും ആ കഥാപാത്രം അത്രത്തോളം ഉണ്ടായിരുന്നുവെന്നുമായിരുന്നു ടിനി ടോം പറഞ്ഞത്.

‘സ്പിരിറ്റില്‍ രഘുനന്ദന്‍ എന്ന മദ്യാസക്തനായ കഥാപാത്രത്തെ ഉപദേശിക്കുന്ന ബാര്‍ ജീവനക്കാരനാണ് ഞാന്‍. എന്റെ പറച്ചിലില്‍ രഘുനന്ദന്‍ തന്നിലെ തെറ്റ് തിരിച്ചറിയണം. അത്രത്തോളം ശക്തമായ കഥാപാത്രമായിരുന്നു എന്റേത്. സ്പിരിറ്റില്‍ അഭിനയിക്കും മുന്‍പേ ഞാന്‍ എന്റെ അപ്പനോട് മുപ്പത് വര്‍ഷമായി പറയുന്ന കാര്യമാണ് കുടി നിര്‍ത്തണമെന്ന്. പക്ഷെ അപ്പന്‍ ഒരിക്കല്‍ പോലും അത് അനുസരിച്ചിട്ടില്ല.

അങ്ങനെയുള്ള ഞാന്‍ സ്പിരിറ്റില്‍ അത്തരമൊരു വേഷം ചെയ്യാനെത്തുമ്പോള്‍ സ്വാഭാവികമായും ഭയക്കേണ്ടി വരുമല്ലോ. മാത്രവുമല്ല ആ സിനിമയുടെ ലൊക്കേഷനില്‍ വച്ച് ഞാന്‍ അറിഞ്ഞ മറ്റൊരു കാര്യം ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ ചെയ്യാനിരുന്ന വേഷമായിരുന്നു അതെന്നാണ്. അത് അറിഞ്ഞതും അതിന്റെ ഒരു ടെന്‍ഷനും അഭിനയിക്കുമ്പോള്‍ എനിക്കുണ്ടായിരുന്നു. ജഗതി ചേട്ടനൊക്കെ അഭിനയിച്ചാല്‍ ഒരേ ഒരു സീന്‍ ആണെങ്കിലും പോലും ഏത് നിലയില്‍ എത്തേണ്ടതാണ്’എന്നും ടിനി ടോം പറയുന്നു.

More in Malayalam

Trending

Recent

To Top