Connect with us

ഒരാളെ കളിയാക്കും മുന്‍പ്, ആക്ഷേപിക്കും മുന്‍പ് അവരുടെ പ്രശ്‌നങ്ങളെ കുറിച്ച് അറിയാന്‍ ശ്രമിക്കുന്നത് നല്ലൊരു കാര്യമായിരിക്കും എന്ന് തോന്നുന്നു, മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ് നടന്‍ അനീഷ് ജി മേനോന്‍

Malayalam

ഒരാളെ കളിയാക്കും മുന്‍പ്, ആക്ഷേപിക്കും മുന്‍പ് അവരുടെ പ്രശ്‌നങ്ങളെ കുറിച്ച് അറിയാന്‍ ശ്രമിക്കുന്നത് നല്ലൊരു കാര്യമായിരിക്കും എന്ന് തോന്നുന്നു, മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ് നടന്‍ അനീഷ് ജി മേനോന്‍

ഒരാളെ കളിയാക്കും മുന്‍പ്, ആക്ഷേപിക്കും മുന്‍പ് അവരുടെ പ്രശ്‌നങ്ങളെ കുറിച്ച് അറിയാന്‍ ശ്രമിക്കുന്നത് നല്ലൊരു കാര്യമായിരിക്കും എന്ന് തോന്നുന്നു, മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ് നടന്‍ അനീഷ് ജി മേനോന്‍

വ്യത്യസ്തങ്ങളായ അഭിനയ നിമിഷങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച് മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മലയാള സിനിമ അടക്കി വാഴുന്ന താരമാണ് മമ്മൂട്ടി. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന മെഗാസ്റ്റാറിന്റെ ഗ്ലാമറും ആരോഗ്യവുമൊക്കെ ആരാധകര്‍ എല്ലായിപ്പോഴും ശ്രദ്ധിക്കുന്ന കാര്യമാണ്. മമ്മൂട്ടിയും ആരോഗ്യകാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്യും ചെയ്യുന്ന മനുഷ്യനല്ല. ഇപ്പോഴിതാ, ശാരീരികമായി മമ്മൂട്ടി അനുഭവിക്കുന്ന വേദനയെ കുറിച്ച് തുറന്നു പറയുകയാണ്. കോഴിക്കോട് മേയ്ത്ര ആശുപത്രിയില്‍ സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു മമ്മൂട്ടിയുടെ തുറന്നുപറച്ചില്‍. ഇതാദ്യമായാണ് വ്യക്തിജീവിതത്തിലെ ഒരു പ്രധാന വിഷയം ആരാധകരോട് പങ്കുവെക്കുന്നത്.

”ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷന്‍ ചെയ്താല്‍ ഇനിയും എന്റെ കാല്‍ ചെറുതാകും. പിന്നെ ആളുകള്‍ കളിയാക്കും. പത്തിരുപത് വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങളൊക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്തെങ്കിലും ഇതൊക്കെ വളരെ എളുപ്പമാകട്ടെ,” എന്നും മമ്മൂട്ടി പറഞ്ഞു. കോവിഡ് കാലത്ത് അപൂര്‍വ്വമായി മാത്രമാണ് മമ്മൂട്ടി പൊതുപരിപാടികളില്‍ പങ്കെടുത്തത്. ദക്ഷിണേന്ത്യയില്‍ ഇതാദ്യമായാണ് സന്ധിമാറ്റിവയ്ക്കുന്നതിനുള്ളള റോബോര്‍ട്ടിക് ശസ്ത്രക്രിയ നടപ്പാക്കുന്നത്. ഇത്തരമൊരു പരിപാടിയില്‍ പങ്കെടുത്തത് അതിന്റെ പ്രാധാന്യം മനസ്സിലാക്കിയാണെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം, മമ്മൂട്ടിയുടെ വാക്കുകള്‍ വൈറലായതോടെ സംഭവത്തില്‍ പ്രതികരണം അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അതില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലാകുകയാണ് നടന്‍ അനീഷ് ജി മേനോന്റെ കുറിപ്പ്. നിമിഷ നേരം കൊണ്ടാണ് ഈ കുറിപ്പ് വൈറലായി മാറിയത്. അനീഷിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, മമ്മൂക്ക, ഡാന്‍സിന്റെയും ചില ഫൈറ്റിന്റെയും പേരില്‍ പല സൈഡില്‍ നിന്നും ട്രോളുകള്‍ ഏറ്റുവാങ്ങിയ നടനാണല്ലോ നമ്മുടെ സ്വന്തം മമ്മൂക്ക. അത്തരം കളിയാക്കലുകളെയെല്ലാം പുഞ്ചിരിയോടെ മാത്രമാണ് അദ്ദേഹം നേരിട്ടിട്ടുമുള്ളത്.

കഴിഞ്ഞ ദിവസം കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ റോബോട്ടിക് ശസ്ത്രക്രിയ ഉദ്ഘാടനം ചെയ്തു കൊണ്ടാണ് മമ്മൂക്ക 21 വര്‍ഷമായി സഹിക്കുന്ന വേദനയെ കുറിച്ച് പറഞ്ഞത്. ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെ. ലിഗമെന്റ് പൊട്ടിയ കാലും വെച്ചാണ് 21 വര്‍ഷക്കാലം ഇദ്ദേഹം നമ്മളെ രസിപ്പിച്ചത്, സന്തോഷിപ്പിച്ചത്. ഒരാളെ കളിയാക്കും മുന്‍പ്, ആക്ഷേപിക്കും മുന്‍പ് അവരുടെ പ്രശ്‌നങ്ങളെ കുറിച്ച് അറിയാന്‍ ശ്രമിക്കുന്നത് നല്ലൊരു കാര്യമായിരിക്കും എന്ന് തോന്നുന്നു. പരസ്പരം ബഹുമാനിക്കുന്നതും. സ്‌നേഹിക്കുന്നതും നല്ല സമീപനങ്ങള്‍ ഉണ്ടാക്കുന്നതും ആത്മവിശ്വാസം പകരുന്നതും നമ്മളിലെ നമ്മളെ വലുതാക്കുകയെ ഉള്ളു.

തടസ്സങ്ങളെയും അസാധ്യതകളെയും അതിജീവിച്ച്, എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഈ മനുഷ്യന് ഇതെല്ലാം സാധിച്ചുവെങ്കില്‍ നൂറ് ശതമാനം മാര്‍ക്ക് നല്‍കി ഉറപ്പിച്ചു പറയാം ഇതാണ് നിശ്ചയദാര്‍ഢ്യം. ഇനിയും ഒരുപാട് നല്ല സിനിമകള്‍, നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആദ്ദേഹത്തിനെ ദൈവം അനുഗ്രഹിക്കട്ടെ. ലോകത്തില്‍ പ്രചോദനം എന്നത് നിശ്ചയദാര്‍ഢ്യമാണ്. അതുണ്ടെങ്കില്‍ പിന്നെ മറ്റൊന്നും വിഷയങ്ങളാവുന്നേ ഇല്ലെന്നുമായിരുന്നു അനീഷ് ജി മേനോന്‍ കുറിച്ചത്.

അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയുടെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മഞ്ഞ ഷര്‍ട്ട് ധരിച്ച് തന്റെ നീളന്‍ മുടിയില്‍ പോണി ടെയില്‍ കെട്ടിയിരിക്കുന്ന ചിത്രമാണ് വൈറലായത്. മമ്മൂട്ടി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ടൈനി പോണി’ എന്ന ക്യാപ്ഷനും ചിത്രത്തിന് നല്‍കിയിട്ടുണ്ട്. എപ്പോഴത്തെയും പോലെ പുതിയ ചിത്രവും ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.

ഇഷ്ട താരത്തിന്റെ പുതിയ ചിത്രത്തിന് രസകരമായ കമന്റുകളാണ് ആരാധകര്‍ നല്‍കുന്നത്. മമ്മൂട്ടിയുടെ പുതിയ ലുക്കിന് ‘ബിഗ് ബി’ സിനിമയിലെ ”അള്ളാ ബിലാലിക്ക” പ്രശസ്ത ഡയലോഗാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്.കഴിഞ്ഞ ദിവസം ഒരു സെല്ഫ് പോര്‍ട്രൈറ്റ് ചിത്രം മമ്മൂട്ടി പങ്കുവച്ചത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു ബുക്ക് ഷെല്‍ഫിനടുത്ത് നില്‍ക്കുന്ന പടമാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തത്.

വശത്തേക്ക് ചരിഞ്ഞു നില്‍ക്കുന്ന അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ജനലിലൂടെ വെയിലേല്‍ക്കുന്നതായി കാണാം. ഇരുട്ടും വെളിച്ചവും ചേര്‍ന്നുകൊണ്ടുള്ള ചിത്രത്തില്‍ കുറച്ച് താടി നീണ്ട് കണ്ണട ധരിച്ച് നീല ഷേട്ടും ജീന്‍സും ധരിച്ചുകൊണ്ടുള്ള ഗെറ്റപ്പിലാണ് താരത്തെ കാണാനാവുന്നത്. അറിവിന്റെ സമുദ്രത്തിലെ കുറച്ച് തുള്ളികളെങ്കിലും വായിച്ച് തീര്‍ക്കാം എന്ന കാപ്ഷനും അദ്ദേഹം ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്നു. ”അറിവിന്റെ ഒരു സമുദ്രം. ഞാനും വായിക്കണം, കുറച്ച് തുള്ളികള്‍,” അദ്ദേഹം കുറിച്ചു. ‘സെല്‍ഫ് പോട്രെയ്റ്റ്’ എന്ന ഹാഷ്ടാഗോട് കൂടിയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്. ‘വണ്‍’,’പ്രീസ്റ്റ്’ എന്നിവയാണ് ഈ വര്‍ഷം റിലീസ് ചെയ്ത മമ്മൂട്ടി ചിത്രങ്ങള്‍. മാര്‍ച്ച് 11നായിരുന്നു ‘പ്രീസ്റ്റ്’ റിലീസ്. മാര്‍ച്ച് 26നായിരുന്നു ‘വണ്‍’ റിലീസ് ചെയ്തത്.

More in Malayalam

Trending

Recent

To Top