Connect with us

അദ്ദേഹത്തിന്റെ മുഖത്തെ പുഞ്ചിരിക്ക് ഏത് ഉത്കണ്ഠയും അസ്വസ്ഥതയും തുടച്ചു നീക്കാനുള്ള ഒരുതരം മാന്ത്രികവിദ്യ ഉണ്ട്, എന്റെ അച്ഛനെ പരിചരിച്ചത് അദ്ദേഹം ആയിരുന്നെങ്കില്‍..; വൈകാരികമായ കുറിപ്പ് പങ്കുവെച്ച് സൗഭാഗ്യ വെങ്കിടേഷ്

Malayalam

മലയാളികള്‍ക്ക് സുപരിചിതയാണ് സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖറും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് എത്താറുണ്ട്. അടുത്തിടെയാണ് ഇരുവര്‍ക്കും ഒരു കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ ജനനം മുതല്‍ ഓരോ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. മകള്‍ക്ക് പേരിട്ടതും അവളുമായി വീട്ടിലെത്തിയതുമൊക്കെ സൗഭാഗ്യ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ തന്നെ ചികിത്സിച്ച ഡോക്ടറെ കുറിച്ച് താരം പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. മകളുടെ ഫോട്ടോ പങ്കുവെച്ചതിനൊപ്പം ആദ്യം ഗൈനക്കോളജിസ്റ്റിനെ കുറിച്ചായിരുന്നു സൗഭാഗ്യ പറഞ്ഞത്. പിന്നാലെ കാര്‍ഡിയോളജിസ്റ്റിനെ കുറിച്ചാണ് താരം പറയുന്നത്. ഡോക്ടറുടെ ചിത്രം പോസ്റ്റ് ചെയ്തതിനൊപ്പം വൈകാരികമായിട്ടുള്ള കുറിപ്പും സൗഭാഗ്യ പങ്കുവെച്ചിരുന്നു. ആദ്യം ആശങ്ക തോന്നിയെങ്കിലും പിന്നീട് എല്ലാം ഓക്കെ ആയത് ഡോക്ടറുടെ സാന്നിധ്യം കൊണ്ടാണെന്നാണ് താരപുത്രിയുടെ അഭിപ്രായം.

‘ഇദ്ദേഹം എന്റെ കാര്‍ഡിയോളജിസ്റ്റ് ഡോ ഷിഫാസ് ആണ്. ഗര്‍ഭത്തിന്റെ മൂന്നാം മാസം മുതല്‍ എനിക്ക് ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ആ യാത്ര അത്ര സുഖകരമായിരുന്നില്ല. ആ മാസങ്ങളില്‍ പതിവായി എനിക്ക് വേദനയും അറ്റാക്കിന് സമാനമായ അസ്വസ്ഥതയും ഉണ്ടായിരുന്നു. അങ്ങനെയാണ് ഡോക്ടര്‍ ഷിഫാസിനെ ഞാന്‍ കാണിക്കുന്നത്.

ഒരു കാര്‍ഡിയോളജിസ്റ്റിനെ കുറിച്ച് എന്റെ മനസ്സില്‍ കുറേ സങ്കല്‍പങ്ങള്‍ ഉണ്ടായിരുന്നു. രോഗികളോട് അവര്‍ക്ക് പൊതുവെ വികാരങ്ങളോ സഹാനുഭൂതിയോ ഇല്ലെന്നായിരുന്നു എന്റെ ധാരണ. എന്റെ അച്ഛനെ ചികിത്സിച്ച ഡോക്ടറില്‍ നിന്ന് എനിക്ക് അത്തരത്തില്‍ മോശം അനുഭവം ഉണ്ടായിട്ടുമുണ്ട്. പക്ഷേ എന്നെ ചികിത്സിച്ച കാര്‍ഡിയോളജിസ്റ്റ് ഡോ.ഷിഫാസ്, ശരിക്കും എന്നെ അദ്ഭുതപ്പെടുത്തി കളഞ്ഞു. അദ്ദേഹത്തിന്റെ പോസിറ്റീവിറ്റിയില്‍ എന്റെ ഭയമെല്ലാം അകന്നു.

വളരെ സൗഹൃദത്തോടെയും ക്ഷമയോടെയും ഞങ്ങളെ കേട്ടു. അദ്ദേഹത്തിന്റെ മുഖത്തെ പുഞ്ചിരിക്ക് ഏത് ഉത്കണ്ഠയും അസ്വസ്ഥതയും തുടച്ചു നീക്കാനുള്ള ഒരുതരം മാന്ത്രികവിദ്യ ഉണ്ട്. എന്റെ അച്ഛനെ പരിചരിച്ചത് അദ്ദേഹം ആയിരുന്നെങ്കില്‍, ഒരു പക്ഷേ അദ്ദേഹത്തിന് കൂടുതല്‍ സുഖം തോന്നുമായിരുന്നു എന്ന് ഞാന്‍ ആഗ്രഹിച്ചു. എന്റെ യാത്രയിലുടനീളം മികച്ച ഡോക്ടര്‍മാരെ ലഭിച്ചതില്‍ ഞാന്‍ വളരെ നന്ദിയുള്ളവളാണ് എന്നും പറഞ്ഞാണ് ഡോക്ടര്‍ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സൗഭാഗ്യ പറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top