ക്ഷമിക്കണം കണ്ണാ, കൊറോണ സാഹചര്യം കാരണം എനിക്ക് നിന്നെ നേരില്‍ വന്നു കാണാനായില്ല; സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആരാധികയ്ക്ക് ആശ്വാസവുമായി രജനികാന്ത്
ക്ഷമിക്കണം കണ്ണാ, കൊറോണ സാഹചര്യം കാരണം എനിക്ക് നിന്നെ നേരില്‍ വന്നു കാണാനായില്ല; സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആരാധികയ്ക്ക് ആശ്വാസവുമായി രജനികാന്ത്
ക്ഷമിക്കണം കണ്ണാ, കൊറോണ സാഹചര്യം കാരണം എനിക്ക് നിന്നെ നേരില്‍ വന്നു കാണാനായില്ല; സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആരാധികയ്ക്ക് ആശ്വാസവുമായി രജനികാന്ത്
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് രജനികാന്ത്. ഇപ്പോഴിതാ രോഗബാധിതയായ ആരാധികയ്ക്ക് ആശ്വാസം പകര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് രജനികാന്ത്. ബംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സൗമ്യ എന്ന ആരാധികയ്ക്കാണ് വീഡിയോ സന്ദേശത്തിലൂടെ താരം ആശ്വാസം പകര്‍ന്നത്.
”ഹലോ സൗമ്യ, സുഖമാണോ? വിഷമിക്കേണ്ട, പെട്ടെന്ന് തന്നെ നീ സുഖം പ്രാപിക്കും. ക്ഷമിക്കണം കണ്ണാ, കൊറോണ സാഹചര്യം കാരണം എനിക്ക് നിന്നെ നേരില്‍ വന്നു കാണാനായില്ല. മാത്രമല്ല എനിക്ക് ആരോഗ്യപരമായി അത്ര സുഖവുമില്ല. അല്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞാന്‍ നിന്നെ നേരില്‍ വന്ന് കണ്ടേനേ.”
”ധൈര്യത്തോടെയിരിക്കൂ.. ദൈവം നിന്റെ കൂടെയുണ്ട്. ഞാന്‍ നിനക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുമുണ്ട്. നിന്റെ ചിരി എത്ര മനോഹരമാണ്. വിഷമിക്കണ്ട കണ്ണാ.. നീ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കും…’ എന്നാണ് രജനി വീഡിയോയില്‍ പറയുന്നത്. രജനിയുടെ ഈ വീഡിയോ വൈറല്‍ ആയിരിക്കുകയാണ്.
അടുത്തിടെ രക്തക്കുഴലില്‍ തടസം കണ്ടെത്തിയതിനെ തുടര്‍ന്ന് രജനി ശസ്ത്രക്രിയക്ക് വിധേയായിരുന്നു. ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ് താരം. അണ്ണാത്തെ ആണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രതികരണങ്ങള്‍ നേടിയാണ് ചിത്രം .
നിര്‍മ്മാതാവായും അഭിനേതാവായും മലയാള സിനിമയില്‍ സജീവമായ വ്യക്തിയാണ് ദിനേശ് പണിക്കര്‍. മോഹന്‍ലാലിനെ നായകാനാക്കി സിബി മലയില്‍ ഒരുക്കിയ ചിത്രമായിരുന്നു കിരീടം. ചിത്രത്തിന്...
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും...
പൃഥ്വിരാജിന്റെ ഭാര്യ എന്ന നിലയിലും നിര്‍മാതാവെന്ന നിലയിലും മലയാളികള്‍ക്കേറെ പ്രിയങ്കരിയായ താരമാണ് സുപ്രിയ മേനോന്. പൃഥ്വിരാജിനെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപ്രിയയെയും...
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ നടിയാണ് മല്ലിക സുകുമാരന്‍. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ...