Connect with us

കിരണിന്റെ അച്ഛന്റെ വരവിന്റെ ഉദ്ദേശം ഇത്!! കല്യാണിയെ ആശുപത്രിയിൽ നിന്നും രൂപ ആട്ടിയോടിക്കുമ്പോൾ ഒന്നും മിണ്ടാമനാകാതെ കിരൺ

Malayalam

കിരണിന്റെ അച്ഛന്റെ വരവിന്റെ ഉദ്ദേശം ഇത്!! കല്യാണിയെ ആശുപത്രിയിൽ നിന്നും രൂപ ആട്ടിയോടിക്കുമ്പോൾ ഒന്നും മിണ്ടാമനാകാതെ കിരൺ

കിരണിന്റെ അച്ഛന്റെ വരവിന്റെ ഉദ്ദേശം ഇത്!! കല്യാണിയെ ആശുപത്രിയിൽ നിന്നും രൂപ ആട്ടിയോടിക്കുമ്പോൾ ഒന്നും മിണ്ടാമനാകാതെ കിരൺ

സോണി ഇപ്പോഴും ഹോസ്പിറ്റലിൽ ആണ്, ചന്ദ്രസേനൻ ആണ് സോണിയെ ഹോസ്പിറ്റലിൽ എത്തിച്ചത്. എന്നിട്ട് ബ്ലഡ് കൊടുത്തിട്ട്, കിരണിന്റെ അച്ഛൻ തിരിച്ചു പോവുകയാണ്.

 ഇതിന്റെ സ്നേഹവും നന്ദിയും കടപ്പാടും ഒക്കെ, കല്യാണിക്കും കിരണിനുമുണ്ട്, അപ്പോൾ… ബൈജു പറയുകയാണ്.

” കണ്ടോ അളിയാ, നമ്മൾ ഈ ബ്ലഡ് അന്വേഷിച്ച് എവിടെയെല്ലാം ഓടിയതാ… അവസാനം അയാൾ തന്നെ തന്നില്ലേ… നല്ല മനുഷ്യനാണ് കേട്ടോ… “

 അപ്പോഴേക്കും, ആംഗ്യത്തിലൂടെ കല്യാണി  പറയുന്നുണ്ട്,

 അയാളാണ് സോണി ഇവിടെ എത്തിച്ചത്, പക്ഷേ ഞാൻ പറഞ്ഞിട്ടില്ല ബ്ലഡ് കൊടുത്തതെന്നൊക്കെ….

 കിരൺ പറഞ്ഞു, എനിക്കെല്ലാം മനസ്സിലായി… പക്ഷെ, അയാളെ ഒരു നോക്ക് ഒന്ന് കാണാൻ പറ്റിയില്ലലോ….!!

 ഇതേസമയം, ചന്ദ്രസേനന്റെ അടുത്ത്, അയാളുടെ ഒരു കൂട്ടുകാരൻ വരുകയാണ്…. ചന്ദ്രസേനൻനല്ല സന്തോഷത്തിൽ ആണെന്ന് അറിയുമ്പോൾ… അയാൾ കാര്യം തിരക്കുന്നുണ്ട്. അപ്പോൾ, പറയുകയാണ്.

” എടാ ഞാൻ ഇന്ന്, എന്റെ മകനെ കണ്ടു… വയ്യാതായ എന്റെ മകളെ, ഞാൻ ഹോസ്പിറ്റലിൽ എത്തിച്ചു എന്റെ ബ്ലഡും കൊടുത്തു. എനിക്ക് ഒരുപാട് സന്തോഷമായി…. എന്റെ കിരണിനെ ഞാൻ കണ്ടു. അവരെയൊക്കെ എനിക്കിനി ഇടയ്ക്കിടയ്ക്ക് കാണാം…. ” ഇത് കേട്ടപ്പോൾ  അയാൾ പറയുന്നുണ്ട്,

 “സാറേ കൊള്ളാമല്ലോ… കേട്ടപ്പോൾ എനിക്കും ഒരുപാട് സന്തോഷമായി.  പിന്നെ അവിടെ, സാറിന്റെ ഭാര്യയും അളിയനും ഇല്ലായിരുന്നോ.” ഇങ്ങനെ ചോദിച്ചപ്പോൾ ചന്ദ്രസേനൻ പറഞ്ഞു.

” ഇല്ല ഇല്ലായിരുന്നു, അതുകൊണ്ടല്ലേ എനിക്ക് എല്ലാവരെയും കാണാൻ കഴിഞ്ഞത്. പക്ഷേ എനിക്ക് ഒരു കാര്യം ഉറപ്പായി, എന്റെ മക്കൾക്ക്… രാഹുലിന്റെ സ്വഭാവം മനസ്സിലായി കഴിഞ്ഞിരിക്കുന്നു. ഇനി എന്തായാലും അവർ എന്നെ തേടി വരും…. പക്ഷേ അവരുടെ കൂടെയുള്ള ഊമയായ പെൺകുട്ടി ആരാണെന്ന് എനിക്ക് മനസ്സിലായില്ല. പക്ഷേ ആ കുട്ടി എന്റെ മകൾക്ക് വേണ്ടി നന്നായി കഷ്ടപ്പെടുന്നുണ്ട്. “

 ഇതുകേട്ടപ്പോൾ മറ്റേ ആൾ പറയുന്നുണ്ട്,

” ഇനിയെന്തായാലും സാറിന് ഹോസ്പിറ്റലിൽ പോയി സാറിന്റെ മക്കളെ കാണാം… പിന്നെ സാറിന് ഏറ്റവും കൂടുതൽ സന്തോഷം ഉള്ള ദിവസം ആണല്ലോ ഇന്ന്. “

” അതേടോ…. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്ന്. ഇനി എനിക്ക് എന്റെ മക്കളോട്, ഞാനാണ് നിങ്ങളുടെ അച്ഛൻ എന്ന സത്യം പറയണം, ആ രാഹുലിന്റെ ക്രൂരകൃത്യങ്ങളും… താൻ വാടോ നമുക്ക് ഇന്ന് അടിച്ചുപൊളിക്കണം. ” ഇതും പറഞ്ഞ് അയാളെ വിളിച്ച് കൊണ്ട് കാറിലേക്ക് പോവുകയാണ്.

 അടുത്ത് കാണിക്കുന്നത് സോണിയെ ആണ്…

 ചെറിയ മയക്കത്തിലാണ് സോണി, അപ്പോഴേക്കും അവിടേക്ക്  കിരണും കല്യാണിയും എത്തുന്നുണ്ട്… സോണിയുടെ തലയിൽ കിരൺ മെല്ലെ തലോടുന്നുണ്ട്. ചേട്ടന്റെ ആ സ്പർശനം അറിഞ്ഞപ്പോൾ, സോണി പതുക്കെ കണ്ണു തുറന്നു നോക്കുകയാണ്…. സോണി കണ്ണുതുറന്നപ്പോൾ കിരൺ ചോദിച്ചു.

” മോളേ ഇപ്പോൾ എങ്ങനെയുണ്ട്, വേദന എന്തെങ്കിലുമുണ്ടോ??”

” കുഴപ്പമൊന്നുമില്ല ചേട്ടാ, ഇപ്പോൾ ഇത്തിരി ആശ്വാസം ഉണ്ട്… ചേട്ടാ എന്റെ കുഞ്ഞിന് പ്രശ്നമൊന്നും ഇല്ലല്ലോ…. ” ഇല്ല മോളേ ഒരു കുഴപ്പവുമില്ല എന്നൊക്കെ കിരൺ പറയുന്നുണ്ട്.

” ചേട്ടാ എന്നെ ഇവിടെ ആക്കിയില്ലേ അയാൾ എവിടെയാ… അയാളോട് ഒരുപാട് നന്ദിയുണ്ടെന്ന് പറയണം., ”  അയാൾ പോയി എന്നൊക്കെ കിരൺ പറഞ്ഞിട്ട് അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങുകയാണ്….

 സോണി യെ കാണുമ്പോൾ കല്യാണിക്ക് നല്ല വിഷമം ഉണ്ട്… കാരണം തന്റെ കൂടിവന്നപ്പോൾ അല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്. എന്നിട്ട് കല്യാണി, സോണിയുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തിട്ട് ഇറങ്ങുകയാണ്.

 പുറത്തിറങ്ങിയപ്പോൾ ബൈജു ചോദിച്ചു

” അളിയാ എങ്ങനെയുണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ??”

 ഒരു കുഴപ്പവും ഇല്ല ഇപ്പോൾ നല്ല ആശ്വാസമുണ്ട്,!!

 ഇത് കേട്ടപ്പോൾ ബൈജു പറയുവാണ്…

” അളിയാ എനിക്ക് ഇപ്പോഴാണ് ഒന്നു സമാധാനമായത്, പക്ഷേ.. അയാൾ ഇത്ര പെട്ടെന്നാ എല്ലാം ചെയ്തിട്ട് പോയത്…. നമുക്ക് ഒരു നന്ദി വാക്ക് പോലും പറയാൻ പറ്റില്ലല്ലോ. ” ഇതുകേട്ടപ്പോൾ കിരൺ പറയുന്നുണ്ട്…

“അതേടാ… സോണിക്ക് ബ്ലഡ് കൊടുക്കുക മാത്രമല്ല, ഇവിടത്തെ ബില്ലും അയാളാണ് അടച്ചത്. എനിക്ക് തോന്നുന്നു എന്തോ കാരുണ്യ പ്രവർത്തനം ചെയ്യുന്ന ആൾ ആണെന്ന്… അതല്ലേ ഇങ്ങനെയൊക്കെ ചെയ്തത്.” ഇത് കേട്ടപ്പോൾ ബൈജു പറഞ്ഞു. എന്തായാലും, അദ്ദേഹം നല്ലൊരു മനുഷ്യൻ തന്നെയാണ്….

സീരിയലിനെ കുറിച്ചുള്ള കൂടുതൽ റിവ്യൂ അറിയാൻ വീഡിയോ കാണൂ…

More in Malayalam

Trending

Recent

To Top