Connect with us

ലാലിനെതിരെ നടപടികള്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല, ഹര്‍ജി പബ്ലിസിറ്റിക്കു വേണ്ടിയാണെന്നും സര്‍ക്കാര്‍ കോടതിയില്‍

Malayalam

ലാലിനെതിരെ നടപടികള്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല, ഹര്‍ജി പബ്ലിസിറ്റിക്കു വേണ്ടിയാണെന്നും സര്‍ക്കാര്‍ കോടതിയില്‍

ലാലിനെതിരെ നടപടികള്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല, ഹര്‍ജി പബ്ലിസിറ്റിക്കു വേണ്ടിയാണെന്നും സര്‍ക്കാര്‍ കോടതിയില്‍

നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്ബ് കേസ് പിന്‍വലിക്കരുതെന്നാവശ്യപ്പെട്ട് ജയിംസ് മാത്യു, എ.എ. പൗലോസ് എന്നിവര്‍ നല്‍കിയ ഹര്‍ജി പബ്ലിസിറ്റിക്കു വേണ്ടിയാണെന്നും ലാലിനെതിരെ നടപടികള്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്‍കി. ഇന്നലെ ഹര്‍ജികളില്‍ വാദം കേട്ട പെരുമ്ബാവൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി കേസ് മാര്‍ച്ച് 29 നു പരിഗണിക്കാന്‍ മാറ്റി. മോഹന്‍ലാലിന്റെ വസതിയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് രണ്ടു ജോഡി ആനക്കൊമ്ബുകള്‍ കണ്ടെത്തിയത്.

2012ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നാല് ആനക്കൊമ്പുകള്‍ കണ്ടെടുക്കുകയായിരുന്നു. മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് മോഹന്‍ലാല്‍ ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നും പിന്നീട് വ്യക്തമായി. കെ. കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നും 65,000 രൂപയ്ക്കാണ് ആനക്കൊമ്പുകള്‍ വാങ്ങിയെന്നായിരുന്നു മോഹന്‍ലാലിന്റെ വിശദീകരണം.

വനം വകുപ്പ് ആദ്യം കേസെടുത്തെങ്കിലും പിന്നീട് അതു റദ്ദാക്കി. പിന്നാലെ നിലവിലെ നിയമം പരിഷ്‌കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിനു നല്‍കിയ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി എ.എ. പൗലോസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

തൃശൂരിലും, ചെന്നൈയിലും ഉള്ള സ്വകാര്യവ്യക്തികളില്‍ നിന്നാണ് ആനക്കൊമ്പുകള്‍ വാങ്ങിയതെന്നും അവര്‍ക്ക് ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഉണ്ടായിരുന്നുവെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്. പക്ഷെ രണ്ട് ആനക്കൊമ്പുകള്‍ മോഹന്‍ലാല്‍ ഷൂട്ടിംഗിനായി വന്നപ്പോള്‍ ഒറ്റപ്പാലത്തെ ഒരു വീട്ടില്‍ നിന്ന് വാങ്ങിയതാണെന്നും സൂചനയുണ്ടായിരുന്നു.

എന്നാല്‍ ലൈസന്‍സുള്ളവരില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ വാങ്ങിയാലും ലൈസന്‍സ് ഇല്ലാതെ ആനക്കൊമ്പ് കൈവശം വച്ചാല്‍ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമുള്ള അറസ്റ്റോ മറ്റുനടപടികളോയെടുക്കണമെന്നിരിക്കെ, മോഹന്‍ലാലിന്റെ കാര്യത്തില്‍ അതൊന്നുമുണ്ടായില്ലെന്നും കേസില്‍ പ്രതിയായ മോഹന്‍ലാലിന്റെ വീട്ടില്‍ സൂക്ഷിച്ചിട്ടുള്ള ആനക്കൊമ്പുകള്‍ പിടിച്ചെടുക്കണമെന്നും, ആനക്കൊമ്പ് എവിടെ നിന്നു കിട്ടി തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണമെന്നുമാണ് ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹുമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നത്.

കേസില്‍ മോഹന്‍ലാല്‍ അകപ്പെട്ടപ്പോള്‍ അന്നത്തെ വനം, സിനിമ മന്ത്രിയായിരുന്ന കെ.ബി.ഗണേശ്കുമാര്‍ മോഹന്‍ലാലിനെ രക്ഷിക്കാന്‍ പുറത്തിറങ്ങിയിരുന്നു. ലൈസന്‍സില്ലാത്ത ആനക്കൊമ്പുകള്‍ സ്വയമേവ വനംവകുപ്പില്‍ സറണ്ടര്‍ ചെയ്താല്‍ കേസ് എടുക്കില്ല എന്നൊരു നിയമം കൊണ്ടു വരാനായിരുന്നു ശ്രമിച്ചത്. സംസ്ഥാനത്തിന് മാത്രം ഇത്തരമൊരു നിയമം കൊണ്ടുവരാന്‍ കഴിയാത്തതിനാല്‍ ഇതിന്റെ ബില്‍ അന്നത്തെ കേന്ദ്ര വൈല്‍ഡ് ലൈഫ് മന്ത്രി ജയന്തി നടേശന് അയച്ചു കൊടുത്തിരുന്നു. അവര്‍ ആ നിര്‍ദ്ദേശം തള്ളിയതിനാല്‍ നിയമം കൊണ്ടുവരാന്‍ കഴിഞ്ഞില്ല.

More in Malayalam

Trending

Recent

To Top