Connect with us

കൂടെവിടെ പ്രേക്ഷകർക്ക് സെമിനാർ ഡാഡിയെ ഇഷ്ടായോ? അഭിനയവും ഡയലോഗും ഒരുപോലെ പൊളി; കൃഷ്ണ കുമാർ ചെയ്തുവച്ച കഥാപാത്രം ഏറ്റെടുത്ത് അനിൽ മോഹൻ; അഭിനന്ദനവുമായി പ്രേക്ഷകർ!

Malayalam

കൂടെവിടെ പ്രേക്ഷകർക്ക് സെമിനാർ ഡാഡിയെ ഇഷ്ടായോ? അഭിനയവും ഡയലോഗും ഒരുപോലെ പൊളി; കൃഷ്ണ കുമാർ ചെയ്തുവച്ച കഥാപാത്രം ഏറ്റെടുത്ത് അനിൽ മോഹൻ; അഭിനന്ദനവുമായി പ്രേക്ഷകർ!

കൂടെവിടെ പ്രേക്ഷകർക്ക് സെമിനാർ ഡാഡിയെ ഇഷ്ടായോ? അഭിനയവും ഡയലോഗും ഒരുപോലെ പൊളി; കൃഷ്ണ കുമാർ ചെയ്തുവച്ച കഥാപാത്രം ഏറ്റെടുത്ത് അനിൽ മോഹൻ; അഭിനന്ദനവുമായി പ്രേക്ഷകർ!

പഴയ സീരിയൽ സങ്കല്പങ്ങളെയെല്ലാം പൊളിച്ചടുക്കി കഥയിലും ഡയലോഗിലും കഥാപാത്രണങ്ങളിലും എന്തിനേറെ സ്ഥിരം ട്രോളുകൾ ഏറ്റുവാങ്ങുന്ന വേഷവിധാനങ്ങളിൽ പോലും മാറ്റങ്ങൾ വന്നിരിക്കുകയാണ് ഇന്നത്തെ മലയാളം പ്രത്യേകിച്ച് ഏഷ്യാനെറ്റ് സീരിയലുകളിൽ. അടയാഭരങ്ങൾ അണിഞ്ഞ് അടുക്കള ജോലി ചെയ്യുന്ന സ്ത്രീകൾ കുറച്ചൊക്കെ കുറഞ്ഞിട്ടുണ്ട്.

ഈ പറഞ്ഞതിനൊക്കെ പ്രധാനകാരണം ഇന്നത്തെ യൂത്ത് പ്രേക്ഷകർ ആണ്. മലയാളം ടെലിവിഷൻ പ്രേക്ഷകർ ആയി യൂത്തും ഇടം പിടിച്ചതോടെ കൂടുതൽ സീരിയൽ ട്രോളുകളും പുറത്തുവരാൻ തുടങ്ങി. സീരിയലുകൾ അത്ര നിസാരമൊന്നുമല്ല, സിനിമകളെക്കാൾ കുടുംബപ്രേക്ഷകരിൽ സ്വാധീനം ചെലുത്താൻ സീരിയലുകൾക്ക് സാധിക്കുന്നത്. അതിനാൽ തന്നെ സീരിയലിൽ അഭിനയിക്കുന്ന താരങ്ങൾക്ക് ജനപ്രീതിയും കൂടുതലാണ്.

സീരിയലിൽ നിന്നും പിന്മാറിയാലും പെട്ടന്നൊന്നും പ്രേക്ഷകരുടെ മനസിൽ നിന്നും താരങ്ങൾക്കുള്ള സ്ഥാനം പോവുകയുമില്ല. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ ജനപ്രിയമായ നിരവധി സീരിയലുകളുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പ്രീതി നേടിയിട്ടുള്ള സീരിയലാണ് കൂടെവിടെ.

പരമ്പരയിലെ നായിക നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിൻ ജോസും അൻഷിത അഞ്ജിയുമാണ്. നിരവധി വേദികളിലും പരമ്പരകളിലും എത്തിയെങ്കിലും ഒരു പരമ്പരയിൽ സുപ്രധാന വേഷത്തിൽ ആദ്യമായാണ് അൻഷിത എത്തുന്നത്. പരമ്പരയ്ക്ക് ലഭിച്ച സ്വീകാര്യത പോലെ തന്നെ അൻഷിതയ്ക്കും വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. സീത അടക്കമുള്ള സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടനാണ് ബിപിൻ‍ ജോസ്.

സൂര്യ കൈമൾ എന്ന പെൺക്കുട്ടിയുടെ ജീവിതവും പ്രതിസന്ധികൾ വരുമ്പോഴുള്ള അതിജീവനവും അവളുടെ പ്രണയവും എല്ലാമാണ് സീരിയലിന്റെ പ്രമേയം. അധ്യാപികയാകാൻ ആഗ്രഹിക്കുന്ന ബിരുദ വിദ്യാർത്ഥിനിയായ സൂര്യയെ വിവാഹം കഴിക്കാൻ അവളുടെ പിതാവ് നിർബന്ധിക്കുമ്പോൾ സൂര്യ സ്വപ്നങ്ങളെ പിന്തുടരാൻ അസാധാരണമായ ഒരു യാത്ര ആരംഭിക്കുന്നതിലൂടെയാണ് പരമ്പര തുടങ്ങിയത്. പിന്നീട് കോളജിൽ വെച്ചാണ് സൂര്യ ഋഷിയെ കണ്ടുമുട്ടുന്നതും ഇരുവരും പ്രണയത്തിലായതും. ഇന്ന് ടെലിവിഷനിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ജോഡി കൂടിയാണ് സൂര്യയും ഋഷിയും. ഇരുവരേയും ആരാധകർ വിളിക്കുന്നത് ഋഷിയ’ എന്നാണ്. ഇരുവരോടുമുള്ള സ്‌നേഹവും പരമ്പരയെ കുറിച്ചുള്ള അഭിപ്രായങ്ങളും സോഷ്യൽമീഡിയയിൽ നിറയാറുണ്ട്.

ശ്രീധന്യ, നിഷ മാത്യു, മാൻവി, കെച്ചുണ്ണി പ്രകാശ്, ചിലങ്ക എന്നിവരും സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തുടക്കത്തിൽ നടൻ കൃഷ്ണ കുമാറും സീരിയലിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. കൃഷ്ണകുമാർ വർഷങ്ങൾക്ക് ശേഷം സീരിയലിലേക്ക് മടങ്ങിയെത്തുന്നു എന്നതുതന്നെയാണ് ആദ്യം കൂടെവിടെ സീരിയലിനെ പ്രേക്ഷകർക്കിടയിൽ ആകർഷിച്ചത് .

ആദി എന്ന കഥാപാത്രത്തെയാണ് കൃഷ്ണകുമാർ അവതരിപ്പിച്ചിരുന്നത്. എന്നാൽ കുറച്ച് എപ്പിസോഡുകൾ പിന്നിട്ടപ്പോഴേക്കും കൃഷ്ണ കുമാർ സീരിയലിൽ നിന്നും സ്വകാര്യജീവിതത്തിലെ തിരക്കുകൾ കാരണം പിന്മാറി. ആദി എന്ന കൃഷ്ണകുമാറിന്റെ കഥാപാത്രത്തിന് വലിയ പ്രാധാന്യം സീരിയലിൽ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം സീരിയലിൽ‍ നിന്നും പിന്മാറിയത് ആരാധകരേയും നിരാശയിലാക്കിയിരുന്നു. പലപ്പോഴും പുതിയ നടനെ കൊണ്ടുവന്ന് ആദി എന്ന കഥാപാത്രത്തെ കൊണ്ടുവരണമെന്ന് ആരാധകർ ആവശ്യപ്പെടാറുമുണ്ടായിരുന്നു.

ഏറെ നാളത്തെ ആരാധകരുടെ അഭ്യർഥന മാനിച്ച് കൃഷ്ണ കുമാറിന് പകരം പുതിയ നടനെ ആദി സാറായി കൊണ്ട് വന്നിരിക്കുകയാണ് കൂടെവിടെ അണിയറപ്രവർ‍ത്തകർ. നടൻ അനിൽ മോഹനാണ് ഇപ്പോൾ ആദിയായി സീരിയലിൽ‍ അഭിനയിക്കുന്നത്. നീലക്കുയിൽ അടക്കം നിരവധി സീരിയലുകളിൽ അഭിനയിച്ച് ശ്രദ്ധ നേടിയിട്ടുള്ള നടനാണ് അനിൽ മോഹൻ. ആദിയായി അനിൽ‍ മോഹൻ‍ എത്തിയപ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്നും ലഭിക്കുന്നത്.

‘ആദി സാറായി അനിൽ മോഹൻ നന്നായി അഭിനയിക്കുന്നുണ്ട്, അനിൽ മോഹൻ ആദി സർ ആയി അദ്ദേഹത്തിന് പറ്റുന്നത് പോലെ നന്നായി ചെയ്യുന്നുണ്ട്. പഴയ ആദിയുമായി താരതമ്യപ്പെടുത്തി നെ​ഗറ്റീവ് പറയരുത്, കൂടെവിടെ കാണാൻ വളരെ സന്തോഷം തോന്നുണ്ട്’ തുടങ്ങി അനിൽ മോഹന്റെ അഭിനയത്തെ പ്രശംസിച്ച് ആരാധകർ ധാരാളം കമെന്റുകൾ പ്രൊമോയ്ക്ക് താഴെ കുറിക്കുന്നുണ്ട്.

വെള്ള വസ്ത്രം അണിഞ്ഞ് തിരികെ വന്നതുകൊണ്ട് പലരും സെമിനാറിൽ നിന്നും ഇറങ്ങിയോടിയതാണോ എന്നുള്ള ട്രോളും നടത്തുന്നുണ്ട് . അഭിനയം നല്ലതാകുമ്പോഴും ശബ്ദം കുറേക്കൂടി പഞ്ചിൽ ആകണം എന്നുള്ള പരിഭവം പങ്കിടുന്ന പ്രേക്ഷകരും ഉണ്ട്. എന്നാൽ, ആദി സാർ എന്ന കഥാപാത്രത്തെ തിരികെ എത്തിച്ചതിൽ കൂടെവിടെ പ്രേക്ഷകർ ഒന്നടങ്കം സന്തോഷത്തിലാണ്.

ആദി അതിഥി കോംബോ ഋഷ്യ ജോഡികളെപ്പോലെ തന്നെ കൂടെവിടെയിൽ പ്രാധാന്യം അർഹിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് ആദി സാർ തിരികെ വരണം എന്ന ആവശ്യം ശക്തമായത്. എന്നാൽ സാധാരണ പഴയ നടൻ മാറി പുതിയ നടൻ എത്തുമ്പോൾ പ്രേക്ഷകർ സ്വീകരിക്കുക വളരെ ബുദ്ധിമുട്ടിയിട്ടാണ്,, ആ പ്രശ്നം കൂടെവിടെയിൽ കാണേണ്ടി വന്നില്ല., നടൻ അനിൽ മോഹന് നല്ല സ്വീകരണമാണ് പ്രേക്ഷകർ നൽകിയിരിക്കുന്നത്.

about koodevide

Continue Reading
You may also like...

More in Malayalam

Trending

Recent

To Top