Connect with us

വണ്ടിയില്‍ മിന്നല്‍ വേഗത്തില്‍ പായുന്നവരെ പൊക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും ‘ഒറിജിനല്‍’ മിന്നല്‍ മുരളി

Malayalam

നിരത്തില്‍ മിന്നല്‍ മുരളിയെക്കാളും സ്പീഡില്‍ വാഹനം ഓടിക്കുന്നവരെ പിടിക്കൂടാന്‍ മോട്ടോര്‍ വാഹന വകുപ്പും ഒറിജിനല്‍ മിന്നല്‍ മുരളിയും. എംവിഡിയും കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഒപ്പം നെറ്റ്ഫ്‌ലിക്‌സ് ഒരുക്കിയ പ്രൊമോഷണല്‍ വീഡിയോയിലാണ് റോഡിലൂടെ മിന്നല്‍ വേഗത്തില്‍ വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ മിന്നല്‍ മുരളി എത്തിയത്.

എറണാകുളത്തെ മോട്ടോഴ്‌സ് വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയില്‍ ഹൈസ്പീഡില്‍ വരുന്നവരെ പിടികൂടി പിഴയും അടപ്പിക്കുകയും അതോടൊപ്പം ടൊവീനോയുടെ വീഡിയോ സന്ദേശം അവരെ കേള്‍പ്പിക്കുകയും ചെയ്യും.

ഇതിന് പുറമെ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി എല്ലാവര്‍ക്കും റിയല്‍ ഹീറോസ് ഗോ സ്ലോ എന്ന് വാക്യമെഴുതിയ ടീ ഷര്‍ട്ട് നല്‍കുയും ചെയ്തു.

ഹൈ വെ റോഡില്‍ ഒരു പടകൂറ്റന്‍ ഫ്‌ലെക്‌സ് നിര്‍മിച്ചാണ് എംവിഡിയും നെറ്റ്ഫ്‌ലിക്‌സും ഇത്തരത്തില്‍ ഒരു സന്ദേശം അടങ്ങിയ പ്രൊമോഷണല്‍ പരിപാടി നടത്തിയത്.

More in Malayalam

Trending