Connect with us

സീമ ജി നായര്‍ക്ക് അധോലോക ചാരിറ്റി, വളരെ വിഷമത്തോടെ സീമയോട് പറഞ്ഞപ്പോള്‍ മറുപടി ഞെട്ടിക്കുന്നതായിരുന്നു! തുറന്ന് പറഞ്ഞ് മനോജ് കുമാര്‍

Malayalam

സീമ ജി നായര്‍ക്ക് അധോലോക ചാരിറ്റി, വളരെ വിഷമത്തോടെ സീമയോട് പറഞ്ഞപ്പോള്‍ മറുപടി ഞെട്ടിക്കുന്നതായിരുന്നു! തുറന്ന് പറഞ്ഞ് മനോജ് കുമാര്‍

സീമ ജി നായര്‍ക്ക് അധോലോക ചാരിറ്റി, വളരെ വിഷമത്തോടെ സീമയോട് പറഞ്ഞപ്പോള്‍ മറുപടി ഞെട്ടിക്കുന്നതായിരുന്നു! തുറന്ന് പറഞ്ഞ് മനോജ് കുമാര്‍

മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത നടിയാണ് സീമ ജി നായര്‍. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലൂം തന്റേതായ കഴിവ് കൊണ്ട് തിളങ്ങി നില്‍ക്കുന്ന താരം സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും മുന്‍പ്പന്തിയിലാണ്. നടി ശരണ്യ ശശിയിലൂടെയാണ് സീമ ജി നായരെ പ്രേക്ഷകര്‍ അടുത്തറിയുന്നത്. ട്യൂമര്‍ ശരണ്യ പിടികൂടിയപ്പോള്‍ താരത്തിന്റെ അവസാന നിമിഷം വരെയും അതിനു ശേഷം ശരണ്യയ്ക്ക് അമ്മയ്‌ക്കൊപ്പവും കരുത്തായി നില്‍ക്കുന്നത് സീമയാണ്. ഇപ്പോഴിതാ സീമയെ കുറിച്ച് നടന്‍ മനോജ് കുമാര്‍. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം സീമയെ കുറിച്ച് പറഞ്ഞത്.

സീമ ജി നായര്‍ക്ക് അധോലോക ചാരിറ്റി, മദര്‍ തെരേസ എന്ന ക്യാപഷനോടെയായിരുന്നു മനോജ് വീഡിയോ പോസ്റ്റ് ചെയ്തത്. അടുത്തിടെയായി പുതിയ വീഡിയകളൊന്നും ചെയ്തിരുന്നില്ല. അതിനുള്ളൊരു മാനസികാവസ്ഥയിലായിരുന്നില്ല താന്‍. രമേശ് വലിയശാലയുള്‍പ്പടെയുള്ള പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വിയോഗത്തില്‍ വല്ലാതെ തളര്‍ന്ന് പോയിരുന്നു. കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് വിളിച്ചപ്പോള്‍ സീമ ജി നായരെക്കുറിച്ച് ചോദിച്ചിരുന്നു എന്ന് പറഞ്ഞാണ് മനോജ് സംസാരിച്ച് തുടങ്ങിയത്.

സീമയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും, അധോലോക ബന്ധമുണ്ടെന്നൊക്കെ കേട്ടതിനെക്കുറിച്ചായിരുന്നു സുഹൃത്ത് പറഞ്ഞത്. എന്ത് പോസിറ്റീവ് കണ്ടാലും ആളുകള്‍ നെഗറ്റീവ് പറയാറില്ലേ, എനിക്ക് അറിയാവുന്ന സീമയ്ക്ക് അത്തരത്തിലൊരു ബന്ധവുമില്ല. ഒരു അധോലോകവുമില്ല, അവരുടെ മനസ്സ് അങ്ങനെയാണ്. ആരുടെയെങ്കിലും വേദന കണ്ടാല്‍ സ്വന്തം വേദന പോലെ കരുതുന്നയാളാണ്. സീമയുടെ കാര്യം എനിക്ക് വ്യക്തമായി അറിയം, അവര്‍ക്ക് ഇല്ലീഗല്‍ കണക്ഷന്‍സൊന്നുമില്ല. സീമ വളരെ സ്ട്രയിറ്റ്് ഫോര്‍വേഡാണ്. സീമയുടെ കാര്യങ്ങളും അങ്ങനെ തന്നെയാണ് സുതാര്യമാണ്.

ചാറ്റ് ചെയ്യുന്നതിനിടെ സീമയോടും ഞാന്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. വിഷമത്തോടെയാണ് പറഞ്ഞത്. ഇതില്‍ എനിക്ക് വലിയ അത്ഭുതമൊന്നുമില്ല മനു, എന്റടുത്ത് ഒന്ന് രണ്ട് പേര് പറഞ്ഞിട്ടുണ്ട്. പിന്നെ തൃശ്ശൂര് എനിക്ക് നേരിലറിയാവുന്ന ഒരാള്‍ പോലും ഒരാര്‍ടിസ്റ്റിനോട് എന്നെക്കുറിച്ച് അങ്ങനെ പറഞ്ഞു. സീമയ്ക്ക് സാമ്പത്തികമായി എന്തോ ഉഡായിപ്പുണ്ട്, ആദ്യം കേട്ടപ്പോള്‍ എനിക്ക് വിഷമം തോന്നിയിരുന്നു. ആളുകള്‍ എന്തെങ്കിലും ഇതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. ഞാന്‍ എന്റെ കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണ്. എന്റെ കാര്യത്തില്‍ എന്തെങ്കിലും ക്രമക്കേടുകളോ മറ്റോ ഉണ്ടെങ്കില്‍ ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം. എനിക്ക് ദൈവത്തെ മാത്രമേ എല്ലാം ബോധിപ്പിക്കേണ്ടതുള്ളൂയെന്നായിരുന്നു സീമ പറഞ്ഞത്. അത് ശരിയാണ്.

ശരണ്യയുടെ കാര്യത്തിലൊക്കെയായാണ് സീമയെ ഒരുപാട് പേര്‍ അറിഞ്ഞത്. മോളെപ്പോലെ ശരണ്യയെ സംരക്ഷിച്ചു. ശരണ്യ മരിച്ച് എത്ര ദിവസം സീമ അവിടെ താമസിച്ചു, അവിടെ എല്ലാത്തിലും പ്രധാനിയായി സീമയുണ്ടായിരുന്നു. ശരണ്യയുടെ അമ്മയെ ആശ്വസിപ്പിക്കാനും, ചടങ്ങുകള്‍ നടത്താനുമെല്ലാമായി സീമ അവിടെ തുടരുകയായിരുന്നു. മോനോട് ഞാന്‍ ചോദിച്ചു, അവിടെ നിന്നോളൂ, എനിക്ക് കുഴപ്പമില്ലെന്നാണ് മകന്‍ പറഞ്ഞതെന്ന് സീമ എന്നോട് പറഞ്ഞിരുന്നുവെന്ന് മനോജ് പറയുന്നു. ശരണ്യയ്ക്കും കുടുംബത്തിനും വേണ്ടി ചെയ്യുന്ന അര്‍പ്പണമാണ് അത്.

സീമയ്ക്ക് പണ്ട് ഞാന്‍ മദര്‍ തെരേസ എന്ന് പേരിട്ടിരുന്നു. അത് കേള്‍ക്കുമ്പോള്‍ സീമ ചിരിക്കും. പാവങ്ങളുടെ മദര്‍ തെരേസയെന്ന് എന്ന് ഞാന്‍ വിളിക്കാറുണ്ടായിരുന്നു. തന്റെ വ്യക്തി ജീവിതത്തിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങളില്‍ ആശ്വാസമേകിയ സീമയെക്കുറിച്ചും മനോജ് തുറന്നുപറഞ്ഞിരുന്നു. ഒരു നേട്ടവും പ്രതീക്ഷിക്കാതെയാണ് സീമ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. സീമയെ കുറ്റം പറഞ്ഞ് നടക്കുന്നവരെ മനുഷ്യരായി കൂട്ടാനാവില്ല, വലിയ മനസ്സിന് ഉടമയാണ് ചേച്ചി തുടങ്ങിയ കമന്റുകളായിരുന്നു വീഡിയോയ്ക്ക് താഴെയുള്ളത്.

തന്റെ പതിനേഴാം വയസില്‍ അമ്മയുടെ പാതപിന്തുടര്‍ന്ന് നാടക നടിയായി കലാരംഗത്തേയ്ക്ക് എത്തിയ താരമാണ് സീമ ജി നായര്‍. ആയിരത്തില്‍ അധികം വേദികളില്‍ നാടകം ചെയ്തതിന് ശേഷം ആയിരുന്നു സീമ സീരിയല്‍ ലോകത്തിലേക്കും അവിടെ നിന്നും സിനിമയിലേക്കും എത്തുന്നത്. ദൂരദര്‍ശന്‍ പരമ്പരകളില്‍ എത്തിയ താരം പിന്നീട് സൂര്യ ടിവിയിലെയും ഏഷ്യാനെറ്റ് സീരിയലുകളുടെയും ഭാഗമായി മാറി. കൂടാതെ അവതാരകയായും അതുപോലെ തന്നെ വിധികര്‍ത്താവായുമെല്ലാം നിരവധി ടെലിവിഷന്‍ പരിപാടികളില്‍ എത്തിയ താരം അമ്പതിന് മുകളില്‍ സീരിയലുകളിലും അതുപോലെ നൂറില്‍ കൂടുതല്‍ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

അഭിനയത്രി എന്ന നിലയില്‍ നിന്നും മുകളില്‍ ആയി മികച്ച സാമൂഹിക പ്രവര്‍ത്തക കൂടിയാണ് സീമ. ഇന്നും മലയാളത്തില്‍ ഒട്ടേറെ മികച്ച സഹനടി വേഷങ്ങള്‍ ചെയ്യുന്ന താരംകൂടിയാണ് സീമ ജി നായര്‍. കോട്ടയം മുണ്ടക്കയത്ത് ജനിച്ച സീമ വിവാഹമോചിതയാണ്. ആരോമല്‍ എന്ന മകനൊപ്പം എറണാകുളത് ആണ് സീമ ഇപ്പോള്‍ താമസിക്കുന്നത്. മലയാളത്തില്‍ സൂപ്പര്‍താരങ്ങള്‍ക്കും അതുപോലെ യുവതാരങ്ങള്‍ക്കും ഒപ്പം വേഷങ്ങള്‍ ചെയ്ത നടി കൂടിയാണ് സീമ ജി നായര്‍.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top