ചെറിയ പനി മാത്രമേയുള്ളു, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല, ഇപ്പോള്‍ വീട്ടില്‍ സ്വയം ഐസൊലേഷനിലാണ്; തന്റെ നിലവിലെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പറഞ്ഞ് മമ്മൂട്ടി
ചെറിയ പനി മാത്രമേയുള്ളു, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല, ഇപ്പോള്‍ വീട്ടില്‍ സ്വയം ഐസൊലേഷനിലാണ്; തന്റെ നിലവിലെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പറഞ്ഞ് മമ്മൂട്ടി
ചെറിയ പനി മാത്രമേയുള്ളു, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല, ഇപ്പോള്‍ വീട്ടില്‍ സ്വയം ഐസൊലേഷനിലാണ്; തന്റെ നിലവിലെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പറഞ്ഞ് മമ്മൂട്ടി
മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് കോവിഡ് ബാധിച്ചെന്ന വാര്‍ത്ത വന്നതിനു പിന്നാലെ നിരവധി പേരാണ് താരത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിച്ച് എത്തിയത്. എന്നാല്‍ ഇപ്പോഴിതാ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. തനിക്ക് ചെറിയ പനി മാത്രമേയുള്ളു എന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് നടന്റെ പ്രതികരണം.
‘ആവശ്യമായ എല്ലാ മുന്‍ കരുതലുകളും എടുത്തിരുന്നുവെങ്കിലും ഇന്നലെ എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ പനി മാത്രമേയുള്ളു, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല. ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ വീട്ടില്‍ സ്വയം ഐസൊലേഷനിലാണ്. നിങ്ങള്‍ എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.മാസ്ക് ധരിക്കുക, പരമാവധി ശ്രദ്ധിക്കുക’, എന്നും മമ്മൂട്ടി കുറിച്ചു.
സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ വേളയില്‍ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സിനിമയുടെ ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് കൃത്യമായ ജാഗ്രതയും കൊവിഡ് മുന്‍കരുതലുകളും മമ്മൂട്ടി സ്വീകരിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാലയളവില്‍ വീട്ടില്‍ തന്നെ ഇരുന്ന താരം ഏതാനും നാളുകള്‍ക്ക് മുന്‍പാണ് സിനിമയുടെ ചിത്രീകരണത്തിനും മറ്റും പുറത്തിറങ്ങി തുടങ്ങിയത്.
നടി പാർവതി തിരുവോത്തിനെ വിമർശിച്ച് യുവാവ്. പാർവതി തിരുവോത്തിന്റെ ഒരു ലൊക്കേഷൻ ചിത്രമാണ് വിമർശനങ്ങൾക്ക് കാരണമായത്.ഷൂട്ടിങ് സമയത്ത് പാർവതി ഉപയോഗിച്ചിരുന്ന മാസ്ക്ക്...
കഴിഞ്ഞ ദിവസമായിരുന്നു നടിയും മോഡലുമായ ഷഹനയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഷഹനയുടെ ഭര്‍ത്താവ് പറമ്പില്‍ ബസാര്‍ സ്വദേശി സജാദിനെ...
സിനിമയെന്നാല്‍ ‘നുണ’യാണ്, അതിലെ ഓരോ ഫ്രെയിമും നുണകളുടെ കൂമ്പാരമാണെന്ന് നിര്‍മാതാവ് ജോളി ജോസഫ് കടം പറഞ്ഞും മറ്റുള്ളവരെ പ്രലോഭിപ്പിച്ചും ചൂഷണം ചെയ്തും...