Connect with us

അഭ്യൂഹങ്ങള്‍ക്ക് വിരാമം, ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ പ്രധാന വേഷത്തിലെത്താന്‍ സല്‍മാന്‍ ഖാന്‍

News

അഭ്യൂഹങ്ങള്‍ക്ക് വിരാമം, ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ പ്രധാന വേഷത്തിലെത്താന്‍ സല്‍മാന്‍ ഖാന്‍

അഭ്യൂഹങ്ങള്‍ക്ക് വിരാമം, ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ പ്രധാന വേഷത്തിലെത്താന്‍ സല്‍മാന്‍ ഖാന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍. ചിത്രത്തിന്റെ തെലുങ്കു റീമേക്കായ ഗോഡ്ഫാദറില്‍ സല്‍മാന്‍ ഖാന്‍ പ്രധാന വേഷത്തില്‍ എത്തുന്നു എന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പിന്നീട് സല്‍മാന്‍ ഖാന്‍ റോള്‍ നിരസിച്ചുവെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. 

ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ സല്‍മാന്‍ ചിത്രത്തിന്റെ ഭാഗമാണെന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ലൂസിഫറില്‍ പൃഥ്വിരാജ് ചെയ്ത വേഷമാണ് സല്‍മാന്‍ ഖാന്‍ ഗോഡ്ഫാദറില്‍ ചെയ്യുന്നത് എന്നാണ് വിവരം. സയിദ് മസൂദ് എന്നായിരുന്നു പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ വലം കൈയ്യായ കഥാപാത്രമായിരുന്നു പൃഥ്വിരാജിന്റേത്. 

സല്‍മാന് പുറമെ ബിജു മേനോനും ചിത്രത്തിന്റെ ഭാഗമാണെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ബിജു മേനോന്‍ തന്നെയാണ് വിവേക് ഒബ്രോയ് ചെയ്ത കഥാപാത്രം തെലുങ്കില്‍ താന്‍ അവതരിപ്പിക്കുന്ന വിവരം വെളിപ്പെടുത്തിയത്. ചിരഞ്ജീവി നായകനാവുന്ന ചിത്രം മോഹന്‍രാജയാണ് സംവിധാനം ചെയ്യുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ സ്റ്റീഫന്റെ കാമുകിയാവുന്നത്. 

അതേസമയം ലൂസിഫറിന്റെ തെലുങ്കു പതിപ്പിനെ റീമെയ്ക്ക് എന്ന് വിളിക്കാനാകില്ലെന്ന് നേരത്തെ സംവിധായകന്‍ മോഹന്‍രാജ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ ലൂസിഫറിനെ തനിക്ക് ഇഷ്ടമായി. അതിനാല്‍ സിനിമ ചിരഞ്ജീവിക്ക് വേണ്ടി അഡാപ്പ്റ്റ് ചെയ്യുകയാണ് ചെയ്തതെന്നും മോഹന്‍രാജ പറഞ്ഞിരുന്നു. 

Continue Reading
You may also like...

More in News

Trending

Recent

To Top