Connect with us

രാജ്ഞിയെ പോലെ അണിഞ്ഞൊരുങ്ങി ഐശ്വര്യ റായി; സോഷ്യല്‍ മീഡിയയില്‍ തരംഗമായി പൊന്നിയിന്‍ സെല്‍വനിലെ ചിത്രങ്ങള്‍

News

രാജ്ഞിയെ പോലെ അണിഞ്ഞൊരുങ്ങി ഐശ്വര്യ റായി; സോഷ്യല്‍ മീഡിയയില്‍ തരംഗമായി പൊന്നിയിന്‍ സെല്‍വനിലെ ചിത്രങ്ങള്‍

രാജ്ഞിയെ പോലെ അണിഞ്ഞൊരുങ്ങി ഐശ്വര്യ റായി; സോഷ്യല്‍ മീഡിയയില്‍ തരംഗമായി പൊന്നിയിന്‍ സെല്‍വനിലെ ചിത്രങ്ങള്‍

മണിരത്നം സംവിധാനം ചെയ്ത് പുറത്തിറങ്ങാന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. ചിത്രത്തിന്റെ ചിത്രീകരണം പോണ്ടിച്ചേരിയില്‍ പുരോഗമിക്കുകയാണ്. ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായിയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു എന്നുള്ളത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 

ഇപ്പോഴിതാ ചിത്രീകരണത്തിനിടയില്‍ നിന്നും ആരാധകര്‍ പകര്‍ത്തിയ താരത്തിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. ചുവന്ന പട്ട് സാരി ധരിച്ച് രാജ്ഞിയെ പോലെയാണ് ഐശ്വര്യ ചിത്രത്തിലുള്ളത്. നിരവധി പേര്‍ ചിത്രം ട്വിറ്ററില്‍ പങ്കുവെക്കുന്നുണ്ട്. 

രാമുജി ഫിലിം സിറ്റിയിലാണ് പൊന്നിയിന്‍ സെല്‍വന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം മാറി തുടങ്ങിയാല്‍ മാത്രമാണ് ചിത്രത്തിന്റെ റിലീസിനെ കുറിച്ച് ചിന്തിക്കുകയുള്ളു എന്ന് മണിരത്നം അറിയിച്ചിരുന്നു. ഇതുവരെ കണ്ട മണിരത്നം ചിത്രത്തില്‍ വെച്ച് വലിയ കാന്‍വാസാണ് പൊന്നിയിന്‍ സെല്‍വന്‍. 

ചിത്രീകരണം 75 ശതമാനത്തോളം പൂര്‍ത്തിയായതായാണ് വിവരം. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള ചിത്രത്തില്‍ വലിയ താരനിര തന്നെയുണ്ട്. 

വിക്രം, കാര്‍ഡത്തി, ജയം രവി, ജയറാം, ഐശ്വര്യ റായ് ബച്ചന്‍, ത്രിഷ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, ശോബിത ധുലിപാല എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കതാപാത്രങ്ങള്‍. എ ആര്‍ റഹ്മാന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രവി വര്‍മ്മനാണ്. മഡ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ‘പൊന്നിയിന്‍ സെല്‍വന്‍’ നിര്‍മ്മിക്കുന്നത്.

More in News

Trending

Recent

To Top