Malayalam
അച്ഛന്റെ ഒപ്പം വീഡിയോ ചെയ്യുന്നത് മിസ് ചെയ്യുന്നു; പിറന്നാള്‍ ദിനത്തില്‍ അച്ഛന്‍ കൃഷ്ണ കുമാറിന് പിറന്നാള്‍ ആശംസകളുമായി മകള്‍ ഹന്‍സിക
അച്ഛന്റെ ഒപ്പം വീഡിയോ ചെയ്യുന്നത് മിസ് ചെയ്യുന്നു; പിറന്നാള്‍ ദിനത്തില്‍ അച്ഛന്‍ കൃഷ്ണ കുമാറിന് പിറന്നാള്‍ ആശംസകളുമായി മകള്‍ ഹന്‍സിക
മലയാളികള്‍ക്ക് സുപരിതിമായ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. വീട്ടിലെ എല്ലാവരും സമൂഹ മാധ്യമങ്ങളിലെ താരങ്ങളാണ്. സിനിമയിലും സീരിയലുകളിലും സജീവമായ കൃഷ്ണകുമാറിനെയും കുടുബത്തെയും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോഷ്യല്‍ മീഡിയയിലും സജീവമായ താരങ്ങള്‍ എല്ലാവരും തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കിടാറുണ്ട്.
കൃഷ്ണകുമാറിന്റെ പിറന്നാള്‍ ദിനമായിരുന്ന ഇന്നലെ ഇളയ മകള്‍ ഹന്‍സിക പങ്കുവച്ച ഒരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. അച്ഛനുമായി പണ്ടു വ്യായാമത്തിനിടയില്‍ ചെയ്ത വിഡിയോയാണ് ഹന്‍സിക പങ്കുവച്ചത്. വീഡിയോക്ക് താഴെ അച്ഛന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന ഹന്‍സിക ഇങ്ങനെയുള്ള വിഡിയോകള്‍ അച്ഛന്റെ ഒപ്പം ചെയ്യുന്നത് മിസ് ചെയ്യുന്നു എന്നും കുറിച്ചിട്ടുണ്ട്.
ഹന്‍സികയുടെ നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റ് ചെയ്യുന്നത്. ഇടയില്‍ ചേച്ചി ഇഷാനിയും വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ചേച്ചിയുടെ കമന്റ് അനിയത്തിയുടെ ക്യാപ്ഷനെക്കുറിച്ചായിരുന്നു. ”ഏറ്റവും മനോഹരമായ അടിക്കുറിപ്പ്” എന്നാണ് ഇഷാനി കമന്റ് ചെയ്തത്.
അച്ഛന്‍ കൃഷ്ണകുമാറിന്റെ ജന്മദിനം മക്കളായ അഹാനയും ദിയയും ഇഷാനിയും ഹന്‍സികയും ചേര്‍ന്ന് ആഘോഷമാക്കിയിരുന്നു. കൃഷ്ണകുമാറിനൊപ്പമുള്ള ഒരു ടിക്ടോക് വീഡിയോ പങ്കുവച്ചുകൊണ്ടാണ് ദിയ സോഷ്യല്‍ മീഡിയയില്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. അതേസമയം നിരവധി താരങ്ങളാണ് കൃഷ്ണകുമാറിന് പിറന്നാള്‍ ആശംസകളുമായി എത്തിയത്. അനുഗ്രഹീതമായ 52 വര്‍ഷങ്ങള്‍ ഇഷ്ടമുള്ളവരുടെ കൂടെ ജീവിക്കാന്‍ കഴിഞ്ഞു. ദൈവത്തിനു നന്ദി. 53 ലേയ്ക്ക് കടക്കുന്നുവെന്നുമാണ് കൃഷ്ണകുമാര്‍ പറഞ്ഞത്.
