Connect with us

മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം അർമാൻ കോലി അറസ്റ്റിൽ, മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

News

പ്രമുഖ ബോളിവുഡ് താരം അർമാൻ കോലി അറസ്റ്റിൽ. മയക്കുമരുന്ന് കേസിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൻ എൻസിബിയാണ് (നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ) അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്കു ശേഷം നടന്‍റെ വീട്ടില്‍ അന്വേഷണസംഘം റെയ്‍ഡ് നടത്തിയിരുന്നു. പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെടുത്തതായി എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ വൈകിട്ടോടെ ചോദ്യംചെയ്യാനായി നടനെ എന്‍സിബി ഓഫീസിലേക്ക് എത്തിച്ചിരുന്നു.

നിരോധിക്കപ്പെട്ട ലഹരിമരുന്നുകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട വ്യക്തികളെ കണ്ടെത്താനായി എന്‍സിബി ‘റോളിംഗ് തണ്ടര്‍’ എന്ന പേരില്‍ ഓപറേഷന്‍ ആരംഭിച്ചിരുന്നു. ബോളിവുഡിലേതടക്കമുള്ള പ്രമുഖര്‍ക്ക് ഇത്തരം പ്രവര്‍ത്തനങ്ങളുമായുള്ള ബന്ധം അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിച്ചിരുന്നു.

സംവിധായകന്‍ രാജ്‍കുമാര്‍ കോലിയുടെ മകനായ അര്‍മാന്‍ കോലി ബാലതാരമായി എണ്‍പതുകളിലാണ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് എല്‍ഒസി: കാര്‍ഗില്‍, ദുഷ്‍മന്‍ കെ ഖൂന്‍ പാനി ഹ, പ്രേം രത്തന്‍ ധന്‍ പായോ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഹിന്ദി ബിഗ് ബോസ് സീസണ്‍ 7ല്‍ പ്രധാന മത്സരാര്‍ഥിയുമായിരുന്നു.

More in News

Trending