Uncategorized
പ്രസവശേഷം, പഴയതുപോലെ ആകാന്‍ കുറച്ച് സമയമെടുത്തേക്കാം, അല്ലെങ്കില്‍ ഗര്‍ഭധാരണത്തിന് മുമ്പുണ്ടായിരുന്ന രീതിയിലേക്ക് ഒരിക്കലും മടങ്ങിവരില്ല; കുറിപ്പുമായി കാജല്‍ അഗര്‍വാള്‍
പ്രസവശേഷം, പഴയതുപോലെ ആകാന്‍ കുറച്ച് സമയമെടുത്തേക്കാം, അല്ലെങ്കില്‍ ഗര്‍ഭധാരണത്തിന് മുമ്പുണ്ടായിരുന്ന രീതിയിലേക്ക് ഒരിക്കലും മടങ്ങിവരില്ല; കുറിപ്പുമായി കാജല്‍ അഗര്‍വാള്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് കാജല്‍ അഗര്‍വാള്‍. ഇപ്പോഴിതാ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് കാജല്‍ അഗര്‍വാള്‍. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളുടെ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചും അവര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും പറഞ്ഞ് കാജല്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
കാജലിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു;
എന്റെ ജീവിതത്തില്‍, എന്റെ ശരീരത്തിലെ, എന്റെ വീട്ടിലെ, ഏറ്റവും പ്രധാനമായി എന്റെ ജോലി സ്ഥലത്തെ പുതിയ മാറ്റങ്ങളിലൂടെ ഞാന്‍ കടന്നു പോകുകയാണ്. കൂടാതെ, ചില കമന്റുകള്‍/ ബോഡി ഷെയ്മിംഗ് സന്ദേശങ്ങള്‍/ മീമുകള്‍ ഇതൊന്നും ആരെയും സഹായിക്കില്ല. ഇവയോട് നമുക്ക് ദയ കാണിക്കാന്‍ പഠിക്കാം, അത് വളരെ കഠിനമാകുകയാണെങ്കില്‍ അതിനെ ഒഴിവാക്കി ജീവിതവുമായി മുന്നോട്ടു പോകണം.
സമാനമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന എല്ലാവര്‍ക്കുമായാണ് എന്റെ ചില ചിന്തകള്‍ പങ്കുവയ്ക്കുന്നത്. പ്രസവ സമയത്ത് നമ്മുടെ ശരീരത്തിന് പല മാറ്റങ്ങളുണ്ടാകാം. ശരീരഭാരം വര്‍ധിക്കാം. ഹോര്‍മോണ്‍ മാറ്റത്തില്‍ വയറും മറ്റും വലുതാകാം. കുഞ്ഞിനെ സംരക്ഷിക്കാനായുള്ള പരിപാലനത്തിന്റെ ഭാഗമായാണ് ഇതൊക്കെ സംഭവിക്കുന്നത്.
ചിലപ്പോള്‍ ശരീരത്തില്‍ സ്ട്രച്ച് മാര്‍ക്കുകള്‍ വന്നേക്കാം, ചിലപ്പോള്‍ മുഖക്കുരു വന്നേക്കാം. നമ്മള്‍ കൂടുതല്‍ ക്ഷീണിതരായിരിക്കുകയും പലപ്പോഴും മാനസികാവസ്ഥ മാറുകയും ചെയ്തേക്കാം. നെഗറ്റീവ് മൂഡ് നമ്മുടെ ശരീരത്തെ കുറിച്ച് അനാരോഗ്യകരമോ നിഷേധാത്മകമോ ആയ ചിന്തകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. പ്രസവം ഒരു സ്ത്രീയുടെ ശരീരത്തെ എങ്ങനെ മാറ്റിമറിക്കുന്നുവെന്നും അവര്‍ ഒരിക്കലും ഗര്‍ഭധാരണത്തിന് മുമ്പുള്ളതു പോലെ ആയിരിക്കില്ല.
പ്രസവശേഷം, പഴയതുപോലെ ആകാന്‍ കുറച്ച് സമയമെടുത്തേക്കാം, അല്ലെങ്കില്‍ ഗര്‍ഭധാരണത്തിന് മുമ്പുണ്ടായിരുന്ന രീതിയിലേക്ക് ഒരിക്കലും മടങ്ങിവരില്ല. അതൊക്കെ സാധാരണമാണ്. നമ്മുടെ ജീവിതത്തിലെ പുതിയ മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ പോരാടുമ്പോള്‍ (പ്രത്യേകിച്ച് ജീവിതത്തിലെ പുതിയൊരാളുടെ വരവോടെ) അതൊന്നും അസാധാരണമായി തോന്നേണ്ടതില്ല. നമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും അദ്ഭുതകരവും വിലയേറിയതുമായ ഘട്ടത്തില്‍ അസ്വസ്ഥതയോ സമ്മര്‍ദ്ദമോ ഉണ്ടാകേണ്ടതില്ല. ഇത് അനുഭവിക്കേണ്ട ആനന്ദം തന്നെയാണ്.