Connect with us

ദിലീപിനെതിരെ മാധ്യമ വിചാരണ നടത്തുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ടിവിക്കും, പൊലീസിനുമെതിരെ പരാതിയെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍; ദിലീപ് വിലസുന്നത് ഗ്യാഗ് ഓഡറിന്റെ പ്രൊട്ടക്ഷനില്‍; എന്താണ് ഗ്യാഗ് ഓഡര്‍ ഇത് ദിലീപിനെ എങ്ങനെ സഹായിക്കുന്നു എന്ന് അറിയാമോ…!?

Malayalam

ദിലീപിനെതിരെ മാധ്യമ വിചാരണ നടത്തുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ടിവിക്കും, പൊലീസിനുമെതിരെ പരാതിയെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍; ദിലീപ് വിലസുന്നത് ഗ്യാഗ് ഓഡറിന്റെ പ്രൊട്ടക്ഷനില്‍; എന്താണ് ഗ്യാഗ് ഓഡര്‍ ഇത് ദിലീപിനെ എങ്ങനെ സഹായിക്കുന്നു എന്ന് അറിയാമോ…!?

ദിലീപിനെതിരെ മാധ്യമ വിചാരണ നടത്തുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ടിവിക്കും, പൊലീസിനുമെതിരെ പരാതിയെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍; ദിലീപ് വിലസുന്നത് ഗ്യാഗ് ഓഡറിന്റെ പ്രൊട്ടക്ഷനില്‍; എന്താണ് ഗ്യാഗ് ഓഡര്‍ ഇത് ദിലീപിനെ എങ്ങനെ സഹായിക്കുന്നു എന്ന് അറിയാമോ…!?

സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നില്‍ക്കുന്നത് കൊച്ചിയില്‍ ക്വെട്ടേഷന്‍ നല്‍കി നടിയെ ആക്രമിച്ച കേസാണ്. ഓരോ ദിവസവും നിര്‍ണായക വിവരങ്ങളാണ് പുറത്ത് വരുന്നത്. ഈ സാഹചര്യത്തില്‍ ദിലീപ് വീണ്ടും ജയിലിലേയ്ക്ക് തന്നെ പോകുമോ എന്ന കാര്യം കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു. ഇതിനോടകം തന്നെ ദിലീപിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയത്.

എന്നാല്‍ ഇപ്പോഴിതാ ദിലീപിനെതിരെ മാധ്യമ വിചാരണ നടത്തുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ടിവിക്കും, പൊലീസിനുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരിക്കുന്നു എന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. കേസില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നിലനില്‍ക്കെ ദിലീപിനെതിരെ നടക്കുന്ന മാധ്യമ വിചാരണകളും, രഹസ്യ വിചാരണ നടത്തുന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉള്‍പ്പെടെ നടത്തുന്ന സമാന്തര മാധ്യമ വിചാരണയും തടയണമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അഡ്വ ശ്രീജിത് പെരുമന നല്‍കിയ ഹര്‍ജിയിലാണ് കേസെടുത്തിരിക്കുന്നത്.

അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഡാലോചന നടത്തിയെന്ന വെളിപ്പെടുത്തല്‍ പുറത്തു വിട്ടത് റിപ്പോര്‍ട്ടര്‍ ടിവി ആയിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ആണ് റിപ്പോര്‍ട്ടര്‍ ചാനലില്‍ വെളിപ്പെടുത്തല്‍ നടത്തിയത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ദിലീപിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിരുന്നു. കൂറുമാറിയ സാക്ഷികളുടെ സ്വത്തു വിവരം അന്വേഷിക്കലടക്കം മുന്നോട്ടുപോകുന്നതിനിടെയാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്.

ഇരയുടെ സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാല്‍ തന്നെ അടച്ചിട്ട മുറിയ്ക്കുള്ളിലാണ് വിചാരണ നടക്കുന്നത്. അതുകൊണ്ട് തന്നെ ആ കോടതി മുറിയ്ക്കുള്ളില്‍ എന്താണ് നടക്കുന്നത് എന്നുള്ള കാര്യം മാധ്യമങ്ങള്‍ക്ക് അറിയാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ പല മാധ്യമങ്ങളും തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളുമാണ് പലപ്പോഴും പങ്കുവെയ്ക്കുന്നത്. എന്നാല്‍ ഗ്യാഗ് ഓഡര്‍ അടക്കം എടുത്തിട്ടാണ് ദിലീപ് വിചാരണ നേരിടുന്നത്. കോടതി മുറിയ്ക്കുള്ളില്‍ നടക്കുന്ന കേസിന്റെ പല വശങ്ങളും പരിഗണിച്ച് കോടതിയ്ക്ക് അകത്ത് നിന്നും ഒരു പ്രസ്താവനകളും പുറത്ത് ചര്‍ച്ച ചെയ്യപ്പെടാന്‍ പാടില്ല എന്നുള്ളതാണ് ഗ്യാഗ് ഓഡര്‍. ദിലീപ് ഇത് 2020 ലാണ് ഒപ്പിച്ച് എടുത്തത്. ഗ്യാഗ് ഓഡര്‍ ഉള്ളതു കൊണ്ടു തന്നെ കോടതിയ്ക്കുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാനും കഴിയില്ല, കോടതിയ്ക്ക് പുറത്ത് അഭ്യൂഹങ്ങള്‍ പറഞ്ഞ് പരത്താനും കഴിയില്ല. അതുകൊണ്ട് തന്നെ ഗ്യാഗ് ഓഡറിന്റെ പ്രൊട്ടക്ഷന്‍ ദിലീപിനുണ്ട് എന്നതാണ് സത്യം.

കഴിഞ്ഞ ദിവസം ദിലീപിന്റെ ആലുവയിലെ വീട്, സഹോദരന്‍ അനൂപിന്റെ പറവൂര്‍ കവലയിലെ വീട്, നിര്‍മ്മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് എന്നിവിടങ്ങളില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. അതേസമയം, നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബിജു പൗലോസിന്റെ പക്കലുണ്ടെന്ന് നടന്‍ ദിലീപ് കോടതിയില്‍ പറഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ ദുരുപയോഗപ്പെടുത്താനും മറ്റുള്ളവരുടെ കൈകളില്‍ എത്താനും സാധ്യതയുണ്ടെന്നും, അതിനാല്‍ ഉടന്‍ ഇത് കോടതിയ്ക്ക് കൈമാറാന്‍ ഡിവൈഎസ്പി ബിജു പൗലോസിനോട് നിര്‍ദേശിക്കണമെന്നുമാണ് അസാധാരണമായ ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെടുന്നത്.

വിചാരണക്കോടതിയിലാണ് ദിലീപ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചെന്ന കേസിലെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ്, വിചാരണക്കോടതിയില്‍ ഈ ആവശ്യവുമായി എത്തിയിരിക്കുന്നത്. എന്താണിതിന് പിന്നില്‍ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഹൈക്കോടതിയിലെ ഹര്‍ജി ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റിയിരിക്കുകയാണ്. അത് വരെ ദിലീപിന്റെ അറസ്റ്റുണ്ടാകില്ലെന്ന് പൊലീസ് ഉറപ്പും നല്‍കിയിട്ടുണ്ട്.

More in Malayalam

Trending

Recent

To Top