Connect with us

രാമന്‍ പിള്ളയേയും ഫിലിപ്പിനെയും അവരുടെ ഓഫീസില്‍ പോയി കണ്ടു, പോലീസിനോട് കൂടുതല്‍ ഒന്നും പറയരുതെന്ന് വിലക്കി; ദിലീപിന് തിരിച്ചടിയായി ദാസന്‍

Malayalam

രാമന്‍ പിള്ളയേയും ഫിലിപ്പിനെയും അവരുടെ ഓഫീസില്‍ പോയി കണ്ടു, പോലീസിനോട് കൂടുതല്‍ ഒന്നും പറയരുതെന്ന് വിലക്കി; ദിലീപിന് തിരിച്ചടിയായി ദാസന്‍

രാമന്‍ പിള്ളയേയും ഫിലിപ്പിനെയും അവരുടെ ഓഫീസില്‍ പോയി കണ്ടു, പോലീസിനോട് കൂടുതല്‍ ഒന്നും പറയരുതെന്ന് വിലക്കി; ദിലീപിന് തിരിച്ചടിയായി ദാസന്‍

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ദിലീപിനെതിരെ വീണ്ടും ശക്തമായ ആരോപണങ്ങള്‍ എത്തുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായനുമായ ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയതോടെയാണ് ദിലീപിന് കേസിലെ കുരുക്ക് മുറുകുന്നത് ഇതിന് പിന്നാലെ നിരവധി പേരുടെ മൊഴിയാണ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത്.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുഖ്യ സാക്ഷിയാണ് ദിലീപിന്റെ ജോലിക്കാരന്‍ ദാസനെന്നാണ് പറയപ്പെടുന്നത്. ദാസന്റെ മുന്നില്‍ വെച്ചാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. മാത്രമല്ല, ദിലീപിന് ലൈസന്‍സില്ലാത്ത റിവോള്‍വര്‍ ഉണ്ടെന്ന് അറിയാവുന്ന വ്യക്തി കൂടിയാണ് ദാസന്‍. ഇത് ബാലചന്ദ്രകുമാറും വെളിപ്പെടുത്തിയിരുന്നു. അന്നത്തെ ദിവസം ദിലീപ് നല്ല രീതിയ്ക്ക് മദ്യപിച്ചിരുന്നു. അത്രയും രൂക്ഷമായ കാര്യങ്ങളാണ് പറയുന്നത് എന്നതു കൊണ്ട് ദാസന്‍ അത് ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് വെച്ചിരുന്നുവെന്നുമാണ് ആദ്യം മുതലേ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇപ്പോഴിതാ ദിലീപിനെ വെട്ടിലാക്കിയിരിക്കുകയാണ് ദാസന്റെ മൊഴി. പോലീസിനോട് കൂടുതല്‍ ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ നിര്‍ദേശിച്ചതായി ദാസന്‍. അഭിഭാഷകരായ രാമന്‍ പിള്ളയേയും ഫിലിപ്പിനെയും അവരുടെ ഓഫീസില്‍ പോയി കണ്ടുവെന്ന് ദാസന്‍ പറഞ്ഞു. പോലീസ് ചോദിച്ചാല്‍ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് കൂടുതല്‍ ഒന്നും പറയരുതെന്ന് അഭിഭാഷകര്‍ തന്നെ വിലക്കിയെന്നും ദാസന്‍ മൊഴി നല്‍കി.

ദിലീപിന്റെ സഹോദരന്‍ അനൂപാണ് രാമന്‍പിള്ളയുടെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പോലീസ് ദാസനെ അന്വേഷിക്കുന്നുവെന്ന വിവരം ലഭിച്ചതിന് ശേഷം ദിലീപിന്റെ സഹോദരന്‍ അനൂപ് താനുമായി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് അടിയന്തിരമായി കൊച്ചിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയില്‍ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് വിവരങ്ങളെക്കുറിച്ച് ആരായുകയും ശേഷം ദിലീപിന്റെ അഭിഭാഷകരുടെ ഓഫീസിലേക്ക് പോകുകയുമായിരുന്നു.

തുടര്‍ന്നാണ് അറിയാവുന്ന വിവരങ്ങള്‍ പോലീസിനോട് പറയുന്നതില്‍ വിലക്കിയതെന്ന് ദാസന്‍ വ്യക്തമാക്കി. പള്‍സര്‍ പുറത്തിറങ്ങിയാല്‍ കാണിച്ച് കൊടുക്കാമെന്ന് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ് പറഞ്ഞതായി കേട്ടിരുന്നുവെന്നും ദാസന്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ഇതിനിടെ വാര്‍ത്താ സമ്മേളനം നടത്താന്‍ പോകുകയാണെന്ന് ബാലചന്ദ്രകുമാര്‍ അറിയിച്ചിരുന്നതായി ദാസന്‍ മൊഴി നല്‍കി. വാട്സാപ്പ് കോള്‍ വഴിയാണ് ദാസനോട് അറിയിച്ചത്.

ഇക്കാര്യം ദിലീപിനെ അറിയിക്കണമെന്ന് ബാലചന്ദ്രകുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ താനവിടെ ഇപ്പോള്‍ ജോലിക്ക് നില്‍ക്കുന്നില്ലെന്ന് ബാലചന്ദ്രകുമാറിനെ അറിയിക്കുകയാണ് ചെയ്തതെന്ന് ദാസന്‍ പറഞ്ഞു. 2017 മുതല്‍ 2020 വരെയാണ് ദാസന്‍ ദിലീപിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നത്. നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലുമാണ് ക്രൈംബ്രാഞ്ച് ദാസന്റെ മൊഴി രേഖപ്പെടുത്തിയത്.

അതേസമയം കഴിഞ്ഞ ദിവസം കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഒപ്പം തുടരന്വേഷണം നടത്താന്‍ ഏപ്രില്‍ 15 വരെ സമയ പരിധി നീട്ടി നല്‍കുകയും ചെയ്തു. മൂന്ന് മാസം സമയപരിധിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. ഒരു ചാനലിലൂടെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് തുടരന്വേഷണത്തിലേക്ക് വഴി തുറന്നത്.

കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം. കേസ് കെട്ടിച്ചമച്ചതാണെന്നും ബാലചന്ദ്രകുമാറിന്റെ ആദ്യമൊഴിയില്‍ ഗൂഢാലോചന കേസ് ചുമത്താന്‍ തക്ക ഗൗരവമുള്ള വെളിപ്പെടുത്തലുകളില്ലെന്നും ദിലീപ് വാദിച്ചു. ആദ്യ കേസിലെ അന്വേഷണ പാളിച്ചകള്‍ ഒഴിവാക്കാനാണ് തുടരന്വേഷണമെന്നും ദിലീപ് വാദിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top