Malayalam
സംഘം സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങള്‍ എങ്ങനെ അനുമതിയില്ലാതെ മറ്റൊരാള്‍ കണ്ടു; ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വം; ദൃശ്യങ്ങള്‍ ചോര്‍ന്നെങ്കില്‍ പൊതുസമൂഹത്തിന് നിയമ വ്യവസ്ഥയോടുള്ള വിശ്വാസത്തില്‍ കളങ്കം വീഴും!
സംഘം സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങള്‍ എങ്ങനെ അനുമതിയില്ലാതെ മറ്റൊരാള്‍ കണ്ടു; ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വം; ദൃശ്യങ്ങള്‍ ചോര്‍ന്നെങ്കില്‍ പൊതുസമൂഹത്തിന് നിയമ വ്യവസ്ഥയോടുള്ള വിശ്വാസത്തില്‍ കളങ്കം വീഴും!
നടി പീഡിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നും ചോര്‍ന്നായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പീഡന ദൃശ്യം കോടതിയില്‍ നിന്നും ചോര്‍ന്ന സംഭവത്തില്‍ അതിജീവിത സുപ്രീം കോടതിയെ സമീപിച്ചെന്നുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിന് കത്ത് നല്‍കി. സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അതിജീവിത ദൃശ്യം അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കത്തില്‍ പറയുന്നു. ദൃശ്യം ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടെന്നും അതിജീവിത പറഞ്ഞു.
കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈമാറി. അടിയന്തിര നടപടി ആവശ്യപ്പെട്ടാണ് കത്ത്. കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടതെന്നും അതിജീവിത വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കോടതി തന്നെ ചോദ്യങ്ങളുടെ മുള്‍ മുനയില്‍ നില്‍ക്കുകയാണ്. കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നു എന്ന് പറയുമ്പോള്‍ അത് ഗുരുതര വീഴ്ചയായും പൊതുസമൂഹത്തിന് നിയമ വ്യവസ്ഥയോടുള്ള വിശ്വാസത്തില്‍ കളങ്കം വരുത്തുന്നതുമാണ്.
എന്നാല്‍ ഈ കേസില്‍ നടി കത്ത് കൈമാറി നിമിഷം തന്നെ അന്വേഷണം ആരംഭിച്ചതായാണ് ലഭ്യമായ വിവരം. ഏറെ കോളിളക്കം സൃഷ്ടിച്ച കേസായതിനാല്‍ തന്നെ സുപ്രീം കോടതിയും ഹൈക്കോടതിയും ഇത് അന്വേഷിക്കും എന്നുള്ള കാര്യം ഉറപ്പാണ്. കോടതിയില്‍ നിന്നും തെളിവുകളും തൊണ്ടിമുതലുകളും ചോരാന്‍ പാടില്ല. എന്നാല്‍ ദൃശ്യങ്ങള്‍ ചോര്‍ന്നതായി തെളിഞ്ഞാല്‍ വലിയ പ്രത്യാഖാതങ്ങള്‍ തന്നെ ഇതില്‍ സംഭവിക്കാവുന്നതാണ്. പൊതുസമൂഹം അത്രയേറെ ഉറ്റു നോക്കുന്ന സംഭവമായതിനാല്‍ തന്നെ ഇത്തരത്തില്‍ ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ അത് പുറത്ത് വരാനുള്ള സാധ്യതയില്ലെന്നുമാണ് മറുഭാഗം പറയുന്നത്. പ്രതി സമൂഹത്തില്‍ ഉന്നത പിടിപാടുകള്‍ ഉള്ള വ്യക്തിയായതിനാല്‍ തന്നെ കോടതിയില്‍ നിന്നും ദൃശ്യങ്ങള്‍ ചോര്‍ത്തി എന്ന് അനുമാനിക്കാനും ആകില്ല.
എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. 2019 ഡിസംബര്‍ 20നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിചാരണ കോടതിയില്‍ സ്ഥിരീകരിച്ചത്. സംസ്ഥാന ഫോറന്‍സിക് വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ അക്കാലയളവില്‍ കൈമാറിയിരുന്നെന്നുമാണ് ലഭിച്ചിരിക്കുന്ന വിവരം. ദിവസങ്ങള്‍ക്ക് മുമ്പേ ഇത് സംബന്ധിച്ച സൂചനകള്‍ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. അന്വേഷണ സംഘം സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങള്‍ എങ്ങനെയാണ് അനുമതിയില്ലാതെ മറ്റൊരാള്‍ കണ്ടതെന്ന സംശയമാണ് ഈ ഘട്ടത്തില്‍ ഉയരുന്നത്.
കോടതിയിലേക്ക് ദൃശ്യങ്ങളെത്തിച്ച സമയത്തിന് മുന്‍പ് വീഡിയോ ഫയലില്‍ ചില സാങ്കേതിക മാറ്റങ്ങള്‍ സംഭവിച്ചുവെന്നാണ് വിവരം. പെന്‍ഡ്രൈവിലെ ഹാഷ് വാല്യൂ മാറിയെന്നും സൂചനയുണ്ട്. അതിജീവിതയുടെ സ്വകാര്യതെ ഹനിക്കുന്ന ഗുരുതര സുരക്ഷാ പിഴവാണ് ഉണ്ടായിരിക്കുന്നത്.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികളായ ദിലീപിന്റെയും സംഘത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. കേസില്‍ ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ പൂര്‍ത്തിയായി. ഇനി കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് നാളെ രാവിലെ 9.30ന് രേഖാമൂലം അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് തിങ്കളാഴ്ച്ച രാവിലെ 10.15ന് വിധി പറയുമെന്നും ഹൈക്കോടതി വ്യക്തമാക്കി.