Connect with us

ഇപ്പോള്‍ വാദി പ്രതി ആയോ…!?; ബാലചന്ദ്രകുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് എളമക്കര പോലീസ്

Malayalam

ഇപ്പോള്‍ വാദി പ്രതി ആയോ…!?; ബാലചന്ദ്രകുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് എളമക്കര പോലീസ്

ഇപ്പോള്‍ വാദി പ്രതി ആയോ…!?; ബാലചന്ദ്രകുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് എളമക്കര പോലീസ്

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ ഗുരുതര ആരോപണമുന്നയിച്ച സംവിധായകന്‍ ആണ് ബാലചന്ദ്രകുമാര്‍. ഇതിന് പിന്നാലെയാണ് ദിലീപിനെതിരെ വീണ്ടും അന്വേഷണം ആരംഭിച്ചത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ദിലീപ് ഉള്‍പ്പെടെ അഞ്ച് കുറ്റാരോപിരെ മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂര്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബാലചന്ദ്രകുമാറിനെതിരെ ഗുരുതര പീഢന ആരോപണവുമായി യുവതി രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് യുവതി പരാതി നല്‍കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബാലചന്ദ്രകുമാറിനെതിരെ എളമക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. കണ്ണൂര്‍ സ്വദേശിനിയാണ് പരാതി നല്‍കിയത്.

പത്തു വര്‍ഷം മുമ്പ് ആണ് തനിക്ക് ക്രൂരമായ അനുഭവം ഉണ്ടായതെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ജോലി വാഗ്ദാനം നല്‍കി എറണാകുളത്തെ ഒരു ഹോട്ടലില്‍ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി ബാലചന്ദ്രകുമാര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം. ബാലചന്ദ്രകുമാറിന് എതിരെ യുവതി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

വര്‍ഷങ്ങള്‍ പിന്നിട്ടാണ് യുവതി പരാതിയുമായി എത്തിയിരിക്കുന്നത്. ദിലീപിനെതിരെ ശക്തമായെ മൊഴികളും തെളിവുകളും നല്‍കിയ വ്യക്തി എന്ന നിലയില്‍ ഇദ്ദേഹത്തിന്റെ വിശ്വാസ യോഗ്യത സമൂഹത്തിന് മുന്നില്‍ ഇല്ലാതാക്കാന്‍ വേണ്ടി ദിലീപി നടത്തുന്ന നാടകമാണ് ഈ പരാതിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ബാലചന്ദ്ര കുമാര്‍ വളരെ മോശം വ്യക്തിയാണെന്ന് തെളിയിച്ചാല്‍ ഇതൊക്കെ ചൂണ്ടികാട്ടി ബാലചന്ദ്ര കുമാര്‍ ഒരു മോശം വ്യക്തിയാണെന്ന് ദിലീപിന്റെ വക്കിലിന് തെളിയിക്കുകയും ചെയ്യാം. അങ്ങനെയാണെങ്കില്‍ അത് കേസിനും ദിലീപിനും അനുകൂലമാകുകയും ചെയ്യുമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇനി ബാലചന്ദ്രകുമാറും ഗോപാലകൃഷ്ണന്‍ എന്ന ദിലീപും അകത്ത് ആകുമോ എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും ചോദിക്കുന്നത്.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി വരാനിരിക്കെ പുതിയ ശബ്ദ സന്ദേശവും ബാലചന്ദ്രകുമാര്‍ പുറത്ത് വിട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുന്നത് സംബന്ധിച്ച് ദിലീപ് സഹോദരന്‍ അനൂപിന് നിര്‍ദേശം നല്‍കുന്നതിന്റെ ശബ്ദ സംഭാഷണമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ അത് എപ്പോഴും ഗ്രൂപ്പിലിട്ട് തട്ടിയേക്കണ’മെന്ന് ദിലീപ് അനൂപിനോട് പറയുന്നതിന്റെ ശബ്ദ രേഖയാണ് ഇത്. ‘ഒരു വര്‍ഷം ഒരു രേഖയും ഉണ്ടാക്കരുതെ’ന്നും ദിലീപ് ഓഡിയോയില്‍ പറയുന്നു.

ഇതിന് മറുപടിയായി ‘ഒരു റെക്കോര്‍ഡും ഉണ്ടാക്കരുത്,ഫോണ്‍ ഉപയോഗിക്കരുതെ’ന്ന് അനൂപ് ദിലീപിന് മറുപടിയായി പറയുന്നതും ഓഡിയോയില്‍ വ്യക്തമാണ്. ഈ ശബ്ദരേഖയുടെ വിശദാംശങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഈ ശബ്ദ സംഭാഷണം 2017 നവംബര്‍ 15ന് ഉള്ളതാണെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. കൂടുതല്‍ ശബ്ദരേഖ തന്റെ പക്കല്‍ ഉണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ നടന്നത് വ്യക്തമായ ഗൂഢാലോചനയാണെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.

ശബ്ദ ശകലം സുഹൃത്ത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കഴിഞ്ഞദിവസം പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ എങ്ങനെ അപായപ്പെടുത്തണമെന്ന് ദിലീപ്അനൂപിനോട് നിര്‍ദേശിച്ചത് ഷാജി കൈലാസ് സിനിമയെ ഉദ്ധരിച്ചാണെന്ന് കഴിഞ്ഞദിവസം സംവിധായകന്‍ ബാലചന്ദ്രകുമാറും വെളിപ്പെടുത്തിയിരുന്നു. കുറ്റകൃത്യം ചെയ്തിട്ട് പിടിക്കപ്പെടാതിരിക്കാന്‍ എന്ന് പറഞ്ഞുകൊണ്ടാണ് ദിലീപ് ഇക്കാര്യം പറഞ്ഞതെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top