Connect with us

ആ സൂപ്പര്‍ താരവും തന്റെ ഭാര്യയും ചേര്‍ന്നാണ് തന്റെ ജീവിതം ഇങ്ങനെയാക്കിയത്; ദിലീപ് പറഞ്ഞ സൂപ്പര്‍ താരത്തെ തപ്പി സോഷ്യല്‍ മീഡിയ, പൃഥ്വിരാജ് മുതല്‍ കുഞ്ചാക്കോബോബന്‍ വരെ. ലിസ്റ്റ് ഇങ്ങനെ

Malayalam

ആ സൂപ്പര്‍ താരവും തന്റെ ഭാര്യയും ചേര്‍ന്നാണ് തന്റെ ജീവിതം ഇങ്ങനെയാക്കിയത്; ദിലീപ് പറഞ്ഞ സൂപ്പര്‍ താരത്തെ തപ്പി സോഷ്യല്‍ മീഡിയ, പൃഥ്വിരാജ് മുതല്‍ കുഞ്ചാക്കോബോബന്‍ വരെ. ലിസ്റ്റ് ഇങ്ങനെ

ആ സൂപ്പര്‍ താരവും തന്റെ ഭാര്യയും ചേര്‍ന്നാണ് തന്റെ ജീവിതം ഇങ്ങനെയാക്കിയത്; ദിലീപ് പറഞ്ഞ സൂപ്പര്‍ താരത്തെ തപ്പി സോഷ്യല്‍ മീഡിയ, പൃഥ്വിരാജ് മുതല്‍ കുഞ്ചാക്കോബോബന്‍ വരെ. ലിസ്റ്റ് ഇങ്ങനെ

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലാണ് അടുത്ത ദിവസങ്ങളിലായി പുറത്തെത്തിയിരുന്നത്. ഇതിനോടകം തന്നെ നിരവധി പേരുകളാണ് ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നത്. എന്നാല്‍ ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം മലയാള സിനിമയിലെ ഒരു സൂപ്പര്‍ നടന് പിന്നാലെയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മലയാള സിനിമയിലെ ഒരു സൂപ്പര്‍ നടനും തന്റെ മുന്‍ ഭാര്യയും കൂടി ചേര്‍ന്നാണ് തന്റെ ജീവിതം ഇങ്ങനെയാക്കിയത് എന്ന് ദിലീപ് തന്നോടും മറ്റ് സുഹൃത്തുക്കളോടും പറഞ്ഞിരുന്നു എന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപെപ്ടുത്തിയിരിക്കുന്നത്. പൊലീസിന് നല്‍കിയിരിക്കുന്ന മൊഴിയില്‍ ഇക്കര്യം ഉണ്ടെന്നാണ് സൂചന.

അതുകൊണ്ട് തന്നെ ഈ നടനെയും മുന്‍ ഭാര്യയായ മഞ്ജു വാര്യരെയും ചോദ്യം ചെയ്യണം എന്ന നിലപാടിലാണ് അന്വേഷണ സംഘം. അതേസമയം, ഈ സൂപ്പര്‍ നടനെയും മുന്‍ ഭാര്യ മഞ്ജു വാര്യരെയും കുടുക്കാനുള്ള മനപൂര്‍വമായ ശ്രമം നടക്കുന്നുണ്ടോ എന്ന സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.

സൂപ്പര്‍ താരവും തന്റെ ഭാര്യയും ചേര്‍ന്നാണ് തന്റെ ജീവിതം ഇങ്ങനെയാക്കിയത് എന്ന് ദിലീപ് താനുള്‍പ്പെടെയുള്ള സുഹൃത്തുക്കളോട് പറഞ്ഞിരുന്നു എന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പൊലീസിന് മൊഴി നല്‍കിയത്. ഇക്കാര്യം പിന്നീട് ചില അഭിമുഖങ്ങളില്‍ ബാലചന്ദ്രകുമാര്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. നടന്റെ പേര് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട് എന്നാണ് വിവരം. ആരാണ് മലയാള സിനിമയിലെ ആ സൂപ്പര്‍ താരം എന്ന് പോലീസ് ഇതുവരെയും പരസ്യമാക്കിയിട്ടില്ല. പൃഥിരാജിന്റെയും കുഞ്ചാക്കോ ബോബന്റെയും പേരുകള്‍ ഉയരുന്നുണ്ടെങ്കിലും അതൊന്നും സ്ഥിരീകരിച്ചിട്ടില്ലാത്ത റിപ്പോര്‍ട്ടുകളാണ്. കാരണം നടിക്കേസില്‍ തുടക്കം മുതല്‍ തന്നെ നടിക്ക് ഐക്യദാര്‍ഢ്യം പ്രഴ്യാപിച്ചവരായിരുന്നു പൃഥിയും കുഞ്ചാക്കോ ബോബനും.

അതേസമയം, ദിലീപിന്റെ അടുത്ത സുഹൃത്തായ ജി.ശരത്തിനെ അറസ്റ്റ് ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ആലുവയിലെ സൂര്യ ഹോട്ടല്‍ ഉടമ അറിയപ്പെടുന്നത് സൂര്യ ശരത്ത് എന്ന പേരിലാണ്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കാന്‍ വിളിച്ചപ്പോള്‍ മുങ്ങിയ ശരത്ത് മുന്‍കൂര്‍ ജാമ്യത്തിനു നീക്കവും തുടങ്ങി. ഇയാളുടെ ബിസിനസുകളില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനു മുതല്‍മുടക്കുണ്ടെന്നാണ് സൂചന. ദിലീപിന്റെ ബിസിനസ് പങ്കാളി കൂടിയാണ് ശരത്. ബാലചന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടിയ ‘വിഐപി’ ശരത്ത് തന്നെയാണെന്നു സ്ഥിരീകരിച്ചിട്ടില്ല. ശരത്തിനെ നേരത്തെ തന്നെ ബാലചന്ദ്രകുമാറിനു പരിചയമുള്ളതിനാല്‍ ‘വിഐപി’യെന്നു വിശേഷിപ്പിക്കാനുള്ള സാധ്യത കുറവാണെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

നടിക്കു നേരെ ആക്രമണം ഉണ്ടായപ്പോള്‍ ഇത് ആസൂത്രിതമാണെന്ന് ആദ്യം സംശയം ഉയര്‍ത്തിയതും മഞ്ജു തന്നെയായിരുന്നു. മഞ്ജു ദിലീപും വേര്‍ പിരിയാന്‍ കാരണമായതും അതിജീവതയായ നടിയാണെന്നും പറയപ്പെടുന്നുണ്ട്. ഇതിന് പ്രതികാരം തീര്‍ത്തതാണ് ദിലീപ് എന്നായിരുന്നു ഉയര്‍ന്ന് വന്ന സംശയം.

അത്മാത്രമല്ല, കേസിലെ ഇതുവരെയും പുറത്തെത്താത്ത മാഡത്തെ വിലയിരുത്തുന്നത്. ഇവരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്. എന്നാല്‍ ആദ്യത്തെ അന്വേഷണത്തില്‍ തന്നെ പോലീസ് മാഡത്തെ തിരിച്ചറിഞ്ഞു എന്നാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റും ചലച്ചിത്ര നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. കേസിന്റെ തുടക്കകാലത്ത് തന്നെ ഈ കേസിലെ മാഡത്തെ തിരിച്ചറിഞ്ഞിരുന്നുവെന്നാണ് ലിബര്‍ട്ടി ബഷീര്‍ ഒരു ചാനല്‍ ചര്‍ച്ചിയില്‍ വഴി തുറന്ന് പറഞ്ഞിരിക്കുന്നത്.

നേരത്തേ അന്വേഷണ സംഘം മാഡത്തിലേക്ക് എത്തിയതാണെന്നും എന്നാല്‍ ഭരണകക്ഷിയിലെ ഒരു എം പി ഇടപെട്ട് ആ മാഡത്തെ ഒഴിവാക്കാന്‍ സര്‍ക്കാരിനോട് അപേക്ഷിക്കുകയായിരുന്നുവെന്നും പറയുകയാണ് ലിബര്‍ട്ടി ബഷീര്‍. എംപി ഇടപെട്ടതിനെ തുടര്‍ന്ന് അവരെ കേസില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ഇപ്പോഴും ആ മാഡത്തിലേക്ക് അന്വേഷണം എത്താനുള്ള സാധ്യത ഇല്ലെന്നും ദിലീപില്‍ തന്നെ കേസ് അവസാനിക്കുമെന്നും എന്നാല്‍ ആ മാഡത്തിന്റെ പേര് ഞാന്‍ പറയില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

More in Malayalam

Trending