Malayalam
ഒടുവില്‍ ‘മാസ്റ്റര്‍ ബ്രെയിനായ’ മാഡത്തെ തിരിച്ചറിഞ്ഞു!?.., ഉടനെത്തിയത് എംപിയുടെ കോള്‍!; എന്നാല്‍ ദിലീപില്‍ തന്നെ കേസ് അവസാനിക്കും; ആര്‍ക്കും വിശ്വസിക്കാന്‍ സാധിക്കാത്ത രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ സ്ത്രീകള്‍ ചെയ്യുന്ന കാലഘട്ടമാണിത്
ഒടുവില്‍ ‘മാസ്റ്റര്‍ ബ്രെയിനായ’ മാഡത്തെ തിരിച്ചറിഞ്ഞു!?.., ഉടനെത്തിയത് എംപിയുടെ കോള്‍!; എന്നാല്‍ ദിലീപില്‍ തന്നെ കേസ് അവസാനിക്കും; ആര്‍ക്കും വിശ്വസിക്കാന്‍ സാധിക്കാത്ത രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ സ്ത്രീകള്‍ ചെയ്യുന്ന കാലഘട്ടമാണിത്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ‘മാസ്റ്റര്‍ ബ്രെയിന്‍’ ആയാണ് ഇതുവരെയും പുറത്തെത്താത്ത മാഡത്തെ വിലയിരുത്തുന്നത്. ഇവരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്. എന്നാല്‍ ആദ്യത്തെ അന്വേഷണത്തില്‍ തന്നെ പോലീസ് മാഡത്തെ തിരിച്ചറിഞ്ഞു എന്നാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റും ചലച്ചിത്ര നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. കേസിന്റെ തുടക്കകാലത്ത് തന്നെ ഈ കേസിലെ മാഡത്തെ തിരിച്ചറിഞ്ഞിരുന്നുവെന്നാണ് ലിബര്‍ട്ടി ബഷീര്‍ ഒരു ചാനല്‍ ചര്‍ച്ചിയില്‍ വഴി തുറന്ന് പറഞ്ഞിരിക്കുന്നത്.
നേരത്തേ അന്വേഷണ സംഘം മാഡത്തിലേക്ക് എത്തിയതാണെന്നും എന്നാല്‍ ഭരണകക്ഷിയിലെ ഒരു എം പി ഇടപെട്ട് ആ മാഡത്തെ ഒഴിവാക്കാന്‍ സര്‍ക്കാരിനോട് അപേക്ഷിക്കുകയായിരുന്നുവെന്നും പറയുകയാണ് ലിബര്‍ട്ടി ബഷീര്‍. എംപി ഇടപെട്ടതിനെ തുടര്‍ന്ന് അവരെ കേസില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ഇപ്പോഴും ആ മാഡത്തിലേക്ക് അന്വേഷണം എത്താനുള്ള സാധ്യത ഇല്ലെന്നും ദിലീപില്‍ തന്നെ കേസ് അവസാനിക്കുമെന്നും എന്നാല്‍ ആ മാഡത്തിന്റെ പേര് ഞാന്‍ പറയില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
കേസില്‍ ഒരു സ്ത്രീയാണ് യഥാര്‍ത്ഥത്തില്‍ ശിക്ഷ അനുഭവിക്കേണ്ടതെന്നും താന്‍ കുടുങ്ങിയതാണെന്നുമാണ് ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദ സാമ്പിളുകളില്‍ ദിലീപ് പറയുന്നത്. നേരത്തേ തന്നെ കേസില്‍ ഒരു സ്ത്രീക്ക് പങ്കുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടായിരുന്നു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.
ഇതോടെ സ്ത്രീയുടെ പങ്കിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വിവാദമായെങ്കിലും പിന്നീട് അവര്‍ക്ക് കേസില്‍ വലിയ പങ്കില്ലെന്ന് പള്‍സര്‍ സുനി തിരുത്തി പറയുകയും ചെയ്തു. ഇതോടെ ഇത് സംബന്ധിച്ചുള്ള അന്വേഷണം നടന്നിരുന്നില്ല. അതേസമയം ദിലീപിന്റെ വീട്ടില്‍ വെച്ച് നടത്തിയ ചര്‍ച്ചയിലാണ് ഇപ്പോള്‍ മാഡത്തിന്റെ പങ്കിനെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്.
ചലചിത്ര മേഖലയിലെ തന്നെ വ്യക്തിയായ ഈ മാഡത്തിന് ആക്രമിക്കപ്പെട്ട നടിയുമായി ഏതോ തരത്തിലുള്ള വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു. മാത്രമല്ല ഈ മാഡം നിസാരക്കാരിയല്ല എന്ന വിവരങ്ങളാണ് പുറത്തെത്തുന്നത്. കേസിലെ ഈ മാഡം കാവ്യ ആണെന്നായിരുന്നു തുടക്ക സമയത്ത് പറയപ്പെട്ടത്. എന്നാല്‍ പിന്നീട് ഇത് കാവ്യയല്ല എന്ന നിഗമനത്തില്‍ പോലീസ് എത്തുകയും ചെയ്തിരുന്നു.
പഴയതിനെക്കാള്‍ ഗൗരവത്തോടെയാണ് പൊലീസ് ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസിനെ കാണുന്നത്. കേസുമായി ബന്ധപ്പെട്ടൊരു മാഡം ഉള്ളതായി എനിക്കും തോന്നിയിട്ടുണ്ട്. ടേപ്പില്‍ കിട്ടാത്ത പല സംസാരങ്ങളും അവിടെ നടന്നിട്ടുണ്ട്. ആ സംസാരത്തില്‍ നിന്നാണ് മാഡത്തിന്റെ സാന്നിധ്യം തോന്നിയത്. സംസാരം പലതും റെക്കോര്‍ഡ് ചെയ്യാന്‍ സാധിച്ചിട്ടില്ല. നമുക്ക് വിശ്വസിക്കാന്‍ പറ്റാത്ത രീതിയിലുള്ള പല കുറ്റകൃതൃങ്ങളും സ്ത്രീകള്‍ ചെയ്തതായി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമ്മള്‍ കണ്ടിട്ടുണ്ട്. ഇതൊക്കെ ഒരു സ്ത്രീ ചെയ്യുമോ എന്ന് നമുക്ക് തോന്നുന്ന കാലഘട്ടം മാറി. പുതിയ കാലഘട്ടത്തില്‍ സ്ത്രീകള്‍ ഇതൊക്കെ ചെയ്യുന്ന അവസ്ഥയിലേക്കാണ് പോയി കൊണ്ടിരിക്കുന്നതെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.
സ്ത്രീയെ രക്ഷിച്ച് ശിക്ഷിക്കപ്പെട്ടതാണോ ദിലീപ് എന്നുള്ള സംശയങ്ങളും പുറത്തുവരുന്നുണ്ട്. കുറെ നേരം നിശബ്ദനായി ഇരുന്ന ശേഷം വിഷമത്തോടെയാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. ദിലീപിന്റെ വ്യക്തിപരമായ എല്ലാ കാര്യങ്ങളും അറിയുന്ന വ്യക്തിയാണ് ബൈജു. കേസില്‍ നിര്‍ണായകമായ വിഐപി ആലുവ സ്വദേശി ശരത്ത് നായര്‍ തന്നെയാണെന്നും ബാലചന്ദ്രകുമാര്‍ സ്ഥിരീകരിച്ചു. ശബ്ദ സാമ്പിളുകള്‍ കേട്ടതോടെയാണ് ശരത്തിനെ താന്‍ തിരിച്ചറിഞ്ഞതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.
കേള്‍പ്പിച്ചത് എവിടെ നിന്ന് ശേഖരിച്ച ശബ്ദ സാമ്പിളാണെന്ന് അറിയില്ല. പക്ഷെ കേട്ട ഉടന്‍ തന്നെ ഞാന്‍ തിരിച്ചറിഞ്ഞു. ശരത്തിനെ ഇക്ക എന്ന് പലരും വിളിക്കാറുണ്ടെന്ന് അറിഞ്ഞതും ഇപ്പോഴാണ്. ആലുവയിലെ ഒരു രാഷ്ട്രീയ നേതാവിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ശരത്. അദ്ദേഹത്തോടൊപ്പം ശരത്് സ്ഥിരമായി യാത്ര ചെയ്യാറുണ്ട്. അദ്ദേഹത്തെ പലരും ഇക്കയെന്നാണ് വിളിക്കുന്നത്. അങ്ങനെയായിരിക്കാം വര്‍ഷങ്ങള്‍ കൊണ്ട് ശരത്തും ഇക്കയായതെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്ക് പങ്കുള്ളതായി ദിലീപ് തന്നെ വെളിപ്പെടുത്തുന്നതിന്റേതും മറ്റ് ചിലരെ രക്ഷിക്കാന്‍ ശ്രമിച്ചെന്നടക്കം തുറന്നുപറയുന്നതുമായ സംഭാഷണങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചിരുന്നത്. കേസില്‍ തനിക്ക് വളരെ അടുപ്പമുള്ള ഒരു സ്ത്രീയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്ന് ദിലീപ് പറയുന്നു. ‘ഞാന്‍ അനുഭവിക്കേണ്ടതല്ല. വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ നമ്മള്‍ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയി ഞാന്‍ ശിക്ഷിക്കപ്പെട്ടു, തന്റെ ഉറ്റ സുഹൃത്തായ ബൈജു എന്നയാളുമായി സംസാരിക്കുന്നതിനിടെയാണ് ദിലീപ് ഇക്കാര്യം പറയുന്നത്.
ഇവര്‍ക്കായുള്ള അന്വേഷണം ക്രൈം ബ്രാഞ്ച് ഊര്‍ജിതമാക്കിയിട്ടുണ്ട്.പള്‍സര്‍ സുനി അന്ന് പറഞ്ഞ ‘മാഡം’ സിനിമാ മേഖലയില്‍ നിന്നുള്ളതാണെന്ന് ആദ്യം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കേസില്‍ മാഡത്തിന് വലിയ പങ്കില്ലെന്നാണ് പിന്നീട് പള്‍സര്‍ സുനി പറഞ്ഞത്. ഒരു മാഡമാണ് തങ്ങള്‍ക്ക് ക്വട്ടേഷന്‍ തന്നതെന്ന് ആക്രമിക്കപ്പെട്ട നടിയോട് പ്രതികള്‍ സംഭവ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ക്ക് കേസില്‍ വലിയ പങ്കില്ലെന്ന് അന്ന് പള്‍സര്‍ സുനി അന്വേഷണ സംഘത്തോട് പറഞ്ഞതോടെ മാഡത്തെക്കുറിച്ചുള്ള അന്വേഷണം അവസാനിച്ചിരുന്നു. എന്നാല്‍ ശബ്ദരേഖ പുറത്തു വന്ന സാഹചര്യത്തില്‍ വീണ്ടും മാഡം സംശയനിഴലിലാവുകയായിരുന്നു.