Malayalam
മരക്കാറിനു പിന്നാലെ ഓണം റിലീസ് ആയി ആസിഫ് അലി ചിത്രവും; റിലീസ് കാത്തിരിക്കുന്നത് നിരവധി ചിത്രങ്ങള്‍
മരക്കാറിനു പിന്നാലെ ഓണം റിലീസ് ആയി ആസിഫ് അലി ചിത്രവും; റിലീസ് കാത്തിരിക്കുന്നത് നിരവധി ചിത്രങ്ങള്‍
കോവിഡ് കാരണം അടച്ചിട്ട തിയേറ്ററുകള്‍ തുറക്കുമ്പോള്‍ റിലീസിനെത്തുന്നത് നിരവധി ചിത്രങ്ങള്‍. മോഹന്‍ലാല്‍ നായകനാവുന്ന ബി ഉണ്ണികൃഷ്ണന്‍ ചിത്രം ‘ആറാട്ട്’ ആണ് ആദ്യം തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 14ന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് ബി ഉണ്ണികൃഷ്ണന്‍ ്അറിയിച്ചത്.
പിന്നാലെ പ്രിയദര്‍ശന്റെ ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’വും റിലീസ് പ്രഖ്യാപിച്ചു. ഓണം റിലീസ് ആയി ഓഗസ്റ്റ് 12ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് തീരുമാനം. ഇപ്പോഴിതാ മറ്റൊരു ചിത്രം കൂടി ഓണം റിലീസ് പ്രഖ്യാപിച്ചിരിക്കുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
ആസിഫ് അലി നായകനായി ആര്‍ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്ത ‘കുഞ്ഞെല്‍ദോ’ ആണ് പുതുതായി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം. ഓണം റിലീസ് ആയി ഓഗസ്റ്റ് 27ന് ചിത്രം തിയറ്ററുകളില്‍ എത്തും. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കുഞ്ഞിരാമായണം, എബി, കല്‍ക്കി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറാണ് ഇത്.
വിനീത് ശ്രീനിവാസനാണ് ‘കുഞ്ഞെല്‍ദോ’യുടെ ക്രിയേറ്റീവ് ഡയറക്ടര്‍. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. സംഗീതം ഷാന്‍ റഹ്മാന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍. വിതരണം സെഞ്ചുറി ഫിലിംസ് റിലീസ്. വേണു സംവിധാനം ചെയ്ത ‘രാച്ചിയമ്മ’യാണ് ആസിഫ് അലിയുടേതായി ഇതിനു മുന്‍പ് തിയറ്ററുകളില്‍ എത്തിയത്.