Connect with us

അമ്പലത്തിന് അടുത്ത് ഇടുമ്പോഴാണ് സന്തോഷം കിട്ടാറുളളത്; അടുത്ത വര്‍ഷം ആകുമ്പോഴേക്കും എല്ലാം ശരിയാകട്ടെയെന്നാണ് പ്രാര്‍ത്ഥനയെന്ന് ആനി

Malayalam

കോവിഡ് പശ്ചാത്തലത്തില്‍ 1500 പേര്‍ക്ക് മാത്രമാണ് ആറ്റുകാല്‍ ക്ഷേത്രപരിസരത്ത് പൊങ്കാല അര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. ഈ സാഹചര്യത്തില്‍ ഇത്തവണ നടി ആനി കുറവങ്കോണത്ത് മക്കള്‍ക്കുമൊപ്പം വീട്ടുമുറ്റത്താണ് പൊങ്കാല അര്‍പ്പിച്ചത്. ഇപ്പോഴിതാ ആനിയുടെ വാക്കുകളാണ് വൈറലാകുന്നത്.

അമ്പലത്തിന് അടുത്ത് ഇടുമ്പോഴാണ് സന്തോഷം കിട്ടാറുളളത്. അത് വല്ലാതെ മിസ് ചെയ്യുന്നുണ്ട്. അടുത്ത വര്‍ഷം ആകുമ്പോഴേക്കും എല്ലാം ശരിയാകട്ടെയെന്നാണ് പ്രാര്‍ത്ഥന.

സാധാരണ ഗതിയില്‍ ആറ്റുകാല്‍ പൊങ്കാല ദിവസം ആറ്റുകാല്‍ ക്ഷേത്ര പരിസരം മുതല്‍ മണ്ണന്തല വരെയുള്ള സ്ഥലങ്ങളില്‍ ഭക്തരെക്കൊണ്ട് നിറഞ്ഞിരുന്നു. പണ്ടാര അടുപ്പില്‍ തീ പകരുന്നതോടെ നഗരം യാഗശാലയായി മാറുന്ന കാഴ്ചയായിരുന്നു.

മറ്റ് ജില്ലകളില്‍ നിന്നടക്കം നൂറിലേറെ ഭക്തര്‍ ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്ഷേത്രത്തിനു മുന്നില്‍ പൊങ്കാല ചടങ്ങുകള്‍ ഇല്ല. ദേവിയെ തൊഴാന്‍ ഭക്ത ജനത്തിരക്കുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top