Connect with us

സ്വപ്‌നം യാഥാര്‍ത്ഥ്യമായി; മണാലിയില്‍ കങ്കണയുടെ കോഫി ഷോപ്പും റെസ്റ്റോറന്റും

Malayalam

സ്വപ്‌നം യാഥാര്‍ത്ഥ്യമായി; മണാലിയില്‍ കങ്കണയുടെ കോഫി ഷോപ്പും റെസ്റ്റോറന്റും

സ്വപ്‌നം യാഥാര്‍ത്ഥ്യമായി; മണാലിയില്‍ കങ്കണയുടെ കോഫി ഷോപ്പും റെസ്റ്റോറന്റും

ബോളിവുഡ് നടി കങ്കണ റണാവത്ത് ഹോട്ടല്‍ വ്യവസായ രംഗത്തേയ്ക്കും കടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജന്മസ്ഥലമായ ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ റെസ്റ്റോറന്റിനും കോഫിഷോപ്പിനും നടി തുടക്കമിട്ടു.

തന്റെ പുതിയ സംരംഭം ആരംഭിച്ച സ്ഥലത്തിന്റെ ലൊക്കേഷന്‍ കങ്കണ റണാവത്ത് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. തന്റെ സ്വപ്നമാണ് യാഥാര്‍ഥ്യമായതെന്നും കങ്കണ പ്രതികരിച്ചു.

‘സിനിമയ്ക്ക് പുറമേ ഭക്ഷണത്തോടും തനിക്ക് അഭിനിവേശമാണ്. സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്നമാണ് ഇതിലൂടെ യാഥാര്‍ഥ്യമായത്. ചിത്രങ്ങള്‍ക്ക് പുറമേ നിങ്ങളുമായി അടുക്കാന്‍ മറ്റൊരു മാര്‍ഗം കൂടി.

മണാലിയില്‍ എഫ്എന്‍ബി ഇന്‍ഡസ്ട്രി ഒരു ചെറിയ തുടക്കം മാത്രമാണ്.തന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ തന്നോടൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി’ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

മുന്‍പ് പുതിയ സംരംഭത്തെ കുറിച്ച് കങ്കണ സൂചന നല്‍കിയിരുന്നു എങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഒന്നും പറഞ്ഞിരുന്നില്ല. ധാക്കാദ് ആണ് കങ്കണയുടെ വരാനിരിക്കുന്ന പുതിയ ചിത്രം.

More in Malayalam

Trending

Recent

To Top