Malayalam
ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഗംഭീര ക്ലൈമാക്‌സ് കയ്യിലുണ്ട്; മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും ഇഷ്ടമായെന്നും ജീത്തു ജോസഫ്
ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഗംഭീര ക്ലൈമാക്‌സ് കയ്യിലുണ്ട്; മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും ഇഷ്ടമായെന്നും ജീത്തു ജോസഫ്
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ദൃശ്യം 2’ ഹിറ്റായതോടെ സിനിമയ്ക്ക് മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന ചര്‍ച്ചകളാണ് സജീവമാകുന്നത്. ദൃശ്യം 3 ആലോചനയിലുണ്ടെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും വ്യക്തമാക്കിയിരുന്നു. മൂന്നാം ഭാഗത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സംവിധായകന്‍ ജീത്തു ജോസഫും മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.
ദൃശ്യം മൂന്നാം ഭാഗത്തിന് വേണ്ടിയുള്ള ഗംഭീര ക്ലൈമാക്സ് തന്റെ കയ്യിലുണ്ടെന്ന് കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ജീത്തു ജോസഫ് വെളിപ്പെടുത്തി. ഇത് മോഹന്‍ലാലുമായും ആന്റണി പെരുമ്പാവൂരുമായും ചര്‍ച്ച ചെയ്തു. അവര്‍ക്കും ഇഷ്ടപ്പെട്ടു എന്നും സംവിധായകന്‍ വ്യക്തമാക്കി.
എന്നാല്‍ ദൃശ്യം 3 ഉടന്‍ ഉണ്ടാകില്ലെന്നും കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും കഴിഞ്ഞേ സിനിമ ഉണ്ടാവുകയുള്ളൂ എന്നും ജീത്തു ജോസഫ് അറിയിച്ചു. സിനിമയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ തനിക്ക് സന്തോഷമുണ്ട്. ഇതുവരെ ചിന്തിക്കാത്ത പലതും ആളുകള്‍ കണ്ടെത്തുന്നുണ്ട്. അതോടൊപ്പം തന്നെ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും ജീത്തു പറഞ്ഞു.
മികച്ച പ്രതികരണങ്ങളാണ് ദൃശ്യം 2വിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. എന്നാല്‍ ചിത്രത്തിന് നേരെ വിദ്വേഷ കമന്റുകളും ഉയരുന്നുണ്ട്. തെന്നിന്ത്യന്‍ സിനിമകളില്‍ കൂടുതലും ക്രിസ്ത്യാനികളാണ് എന്നും ആന്ധ്ര, തമിഴ്നാട്, കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ഇല്ലാതായി എന്നാണ് കരുതുന്നതെന്നും ജയന്ത എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുയര്‍ന്ന കമന്റ്.
