Connect with us

ഷൂട്ടിംഗ് തടസ്സപ്പെടുത്താനെത്തിയ നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമര്‍ശിച്ച് കങ്കണ

News

ഷൂട്ടിംഗ് തടസ്സപ്പെടുത്താനെത്തിയ നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമര്‍ശിച്ച് കങ്കണ

ഷൂട്ടിംഗ് തടസ്സപ്പെടുത്താനെത്തിയ നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമര്‍ശിച്ച് കങ്കണ

കര്‍ഷക സമരത്തിനെതിരെ സംസാരിച്ച ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ഷൂട്ടിഗ് സെറ്റില്‍ പ്രതിഷേധവുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമര്‍ശിച്ച് കങ്കണ. മധ്യപ്രദേശില്‍ ഷൂട്ടിംഗ് നടക്കുന്ന ഏറ്റവും പുതിയ ചിത്രം ധാക്കടിന്റെ ചിത്രീകരണം തടയുന്നതിനാണ് പ്രവര്‍ത്തകര്‍ എത്തിയത്.

”കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മധ്യപ്രദേശിലെ ഷൂട്ടിംഗ് തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനാല്‍ എനിക്ക് ചുറ്റും പോലീസ് സംരക്ഷണം വര്‍ദ്ധിപ്പിച്ചു. കര്‍ഷകര്‍ക്ക് വേണ്ടി പ്രതിഷേധിക്കുന്നു എന്നാണ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പറയുന്നത്. ഏത് കര്‍ഷകരാണ് അവര്‍ക്ക് ആ അധികാരം നല്‍കിയത്. എന്തുകൊണ്ടാണ് അവര്‍ക്ക് സ്വയം പ്രതിഷേധിക്കാന്‍ കഴിയാത്തത്” എന്നാണ് കങ്കണയുടെ ട്വീറ്റ്.

ലൊക്കേഷനില്‍ നിന്നുമുള്ള ഒരു വീഡിയോ പങ്കുവച്ച് പൊലീസ് പ്രതിഷേധക്കാരെ പിരിച്ചു വിട്ടതായും മറ്റൊരു ട്വീറ്റില്‍ കങ്കണ കുറിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതിനാല്‍ തനിക്ക് കാര്‍ മാറ്റി കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വന്നുവെന്നും കങ്കണ ട്വീറ്റ് ചെയ്തു.

നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കങ്കണയുടെ ഷൂട്ടിംഗ് സെറ്റില്‍ എത്തിയത്. കര്‍ഷകരെയും സമരത്തെയും വിമര്‍ശിച്ചു കൊണ്ടുള്ള ട്വീറ്റുകളില്‍ കങ്കണ മാപ്പ് പറയണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം.

More in News

Trending

Recent

To Top