Connect with us

ഉപ്പും മുളകും വീണ്ടും തുടങ്ങുന്നു? കേശുവിനൊപ്പം മുടിയൻ ആ സെൽഫിയ്ക്ക് പിന്നിൽ..

Malayalam

ഉപ്പും മുളകും വീണ്ടും തുടങ്ങുന്നു? കേശുവിനൊപ്പം മുടിയൻ ആ സെൽഫിയ്ക്ക് പിന്നിൽ..

ഉപ്പും മുളകും വീണ്ടും തുടങ്ങുന്നു? കേശുവിനൊപ്പം മുടിയൻ ആ സെൽഫിയ്ക്ക് പിന്നിൽ..

അഞ്ച് വര്‍ഷത്തിന് മുളകിലായി ജൈത്ര യാത്ര തുടങ്ങിയ ഉപ്പും മുളകും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. ഒരു മാസത്തിന് മുകളിലായി ഷോയുടെ ചിത്രീകരണം അവസാനിപ്പിച്ചിട്ട്. സംപ്രേഷണം നിര്‍ത്തിയതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഉയരുകയാണ്. ഫാന്‍സ് പേജുകളിലും ഗ്രൂപ്പുകളിലുമെല്ലാം ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാണ്. പരമ്പരയുടെ പെട്ടെന്നുള്ള ബ്രേക്ക് പല പ്രേക്ഷകര്‍ക്കും അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെ ഉപ്പും മുളകും നിര്‍ത്തിവെക്കാനുള്ള കാരണങ്ങളായി പ്രേക്ഷകര്‍ പലവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

ചില പ്രതിസന്ധികള്‍ കാരണം ഉപ്പും മുളകിനും ചെറിയൊരു ഇടവേള നല്‍കിയെന്നായിരുന്നു ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍ വ്യക്തമാക്കിയത്. ഞങ്ങളോട് കുറച്ച് വെയിറ്റ് ചെയ്യാനാണ് ചാനലില്‍ നിന്നും പറഞ്ഞത്. അതുകൊണ്ട് മറ്റ് വര്‍ക്കുകളൊന്നും ഏറ്റെടുക്കാതെ ഞങ്ങളും ഉപ്പും മുളകിനും വേണ്ടി കാത്തിരിക്കുകയാണെന്നും വൈകാതെ തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും അടുത്തിടെ ബാലുവും നീലുവും പ്രതികരിച്ചത്.

ഇപ്പോഴിതാ മുടിയന്‍ എന്ന് വിളിക്കാറുള്ള ഉപ്പും മുളകിലെയും വിഷ്ണുവായി എത്തുന്ന റിഷി എസ് കുമാര്‍ പങ്കുവെച്ച ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഓണ്‍സ്‌ക്രീനിലെ സഹോദരനായി അഭിനയിക്കുന്ന അല്‍സാബിത്തിനൊപ്പമുള്ള പുതിയ ഫോട്ടോയായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ റിഷി പോസ്റ്റ് ചെയ്തത്. ‘കേശു കുട്ടനൊപ്പം’ എന്ന് ക്യാപ്ഷന്‍ കൊടുത്ത ചിത്രം വളരെ വേഗം വൈറലായി. ഉപ്പും മുളകിന്റെയും ലൊക്കേഷനില്‍ നിന്നുള്ള സെല്‍ഫിയാണിതെന്ന് ആരാധകര്‍ കണ്ടെത്തിയിരുന്നു. ഷൂട്ടിങ്ങ് വീണ്ടും തുടങ്ങിയോ? നിങ്ങള്‍ ഉപ്പും മുളകും ഇനിയും തുടങ്ങുന്നുണ്ടോ, അതോ അവസാനിച്ചോ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് റിഷിയുടെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്. ഇതുവരെ താരം പ്രതികരിച്ചിട്ടില്ലെങ്കിലും വൈകാതെ പരമ്പര ആരംഭിക്കുമെന്നാണ് അറിയുന്നത്.

ലെച്ചു എന്ന വേഷത്തിലെത്തിയ നടി ജൂഹി റുസ്തഗി ഷോ യില്‍ നിന്നും പിന്മാറിയിരുന്നു. ഇതിനിടെ ലോക്ഡൗണ്‍ വന്നപ്പോള്‍ കുറച്ച് കാലത്തേക്ക് ചിത്രീകരണം നടന്നിരുന്നില്ല. വീണ്ടും പുതിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഉപ്പും മുളകും ശക്തിയോടെ തിരിച്ച് വരവ് നടത്തുകയും ചെയ്തു. അതിനിടെയാണ് പരമ്പര താൽക്കാലികമായി അവസാനിപ്പിച്ചത്

അതിനിടെ നിഷ സാരംഗും ബിജു സോപാനവും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പപ്പനും പദ്മിനിയും സീരീസ് ഹിറ്റായി മാറുകയാണ്. ഇവരുടെ യൂട്യൂബ് ചാനലായ കസ് കസിൻ്റെ ഓരോ ഘട്ടങ്ങളും ആരാധകരെ അറിയിച്ചിരുന്നു. അതിന് ശേഷമാണ് പപ്പനും പദ്മിനിയും എന്ന പേരിൽ സീരീസ് ആരംഭിച്ചത്. ഏറെ നാളുകളായി ഉപ്പും മുളകും സീരിയൽ സംപ്രേഷണം നടക്കാത്തതിനാൽ തന്നെ ആരാധകരെല്ലാം തങ്ങളുടെ പ്രിയതാരത്തെ കാണാനാകാത്തതിൻ്റെ വിഷമത്തിലിരിക്കുകയായിരുന്നു. അതിനിടെ ഉപ്പും മുളകും താരങ്ങളിൽ മിക്കവരും പപ്പനും പദ്മിനിയും പുതിയ എപ്പിസോഡിൽ അണിനിരക്കുന്നതോടെ എപ്പിസോഡ് ഹിറ്റായി മാറിയിരിക്കുകയാണ്.

More in Malayalam

Trending

Recent

To Top