Connect with us

‘താരങ്ങള്‍ ഉണ്ടെങ്കിലെ സിനിമാ മേഖല വളരൂ, ഒരു താരമായി നിലനില്‍ക്കുക എന്നത് തലയിലെഴുത്ത്’; സൈജു കുറിപ്പ്

Malayalam

‘താരങ്ങള്‍ ഉണ്ടെങ്കിലെ സിനിമാ മേഖല വളരൂ, ഒരു താരമായി നിലനില്‍ക്കുക എന്നത് തലയിലെഴുത്ത്’; സൈജു കുറിപ്പ്

‘താരങ്ങള്‍ ഉണ്ടെങ്കിലെ സിനിമാ മേഖല വളരൂ, ഒരു താരമായി നിലനില്‍ക്കുക എന്നത് തലയിലെഴുത്ത്’; സൈജു കുറിപ്പ്

സഹനടനായുളള വേഷങ്ങളില്‍ മലയാള സിനിമയില്‍ തിളങ്ങിയ താരങ്ങളില്‍ ഒരാളാണ് സൈജു കുറുപ്പ്. ട്രിവാന്‍ഡ്രം ലോഡ്ജ്, ആട് സീരീസ് പോലുളള സിനിമകളാണ് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. കോമഡി വേഷങ്ങളും സീരിയസ് റോളുകളും ഉള്‍പ്പെടെ വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ സൈജു കുറുപ്പ് മലയാളത്തില്‍ ചെയ്തിരുന്നു. ഡ്രൈവിംഗ് ലൈസന്‍സ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് മികച്ച ഹാസ്യനടനുളള പുരസ്‌കാരവും നടന് ലഭിച്ചിരുന്നു.

മലയാളത്തില്‍ ഇപ്പോള്‍ താരത്തിന് കൈനിറയെ ചിത്രങ്ങളാണ്. അതേസമയം ഒരു അഭിമുഖത്തില്‍ താരാധിപത്യത്തെ കുറിച്ചുളള തന്റെ നിലപാട് നടന്‍ വ്യക്തമാക്കിയിരുന്നു. താരങ്ങള്‍ ഉണ്ടായാല്‍ മാത്രമേ സിനിമ കൂടുതലായി വരികയുളളൂവെന്നും ഞങ്ങളെ പോലെയുളള നടന്മാര്‍ക്ക് സിനിമയില്‍ അഭിനയിക്കാനുളള അവസരം കിട്ടണമെങ്കില്‍ താരങ്ങള്‍ അനിവാര്യമാണെന്നും നടന്‍ പറയുന്നു.

താരങ്ങള്‍ ഉണ്ടെങ്കിലെ സിനിമാ മേഖല വളരൂ. ഒരു താരമായി നിലനില്‍ക്കുക എന്നത് തലയിലെഴുത്താണ്, ഞാന്‍ എല്ലാ താരങ്ങളുടെ വളര്‍ച്ചയിലും സന്തോഷിക്കുന്ന വ്യക്തിയാണ്. കാരണം അവര്‍ ഉണ്ടെങ്കിലെ സിനിമകള്‍ കൂടുതലായി സംഭവിച്ച് ഞങ്ങളെ പോലെയുളളവര്‍ക്ക് കൂടുതല്‍ അവസരം കിട്ടുകയുളളൂ. താരങ്ങള്‍ ഇല്ലാതെ നടന്മാര്‍ മാത്രമായാല്‍ സിനിമ കുറയും. അപ്പോള്‍ ഈ നടന്മാര്‍ക്ക് തന്നെ അവസരങ്ങള്‍ ഇല്ലാതെയാകും. അതുകൊണ്ട് സിനിമയില്‍ താരങ്ങള്‍ എല്ലാ കാലത്തും സംഭവിച്ചുകൊണ്ടിരിക്കട്ടെ എന്നാണ് പ്രാര്‍ത്ഥന. അഭിമുഖത്തില്‍ സൈജു കുറുപ്പ് പറഞ്ഞു

More in Malayalam

Trending

Recent

To Top