Connect with us

ദുല്‍ഖര്‍ സല്‍മാന്റെ ‘കുറിപ്പ്’ തിയേറ്ററുകളില്‍ തന്നെ; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

Malayalam

ദുല്‍ഖര്‍ സല്‍മാന്റെ ‘കുറിപ്പ്’ തിയേറ്ററുകളില്‍ തന്നെ; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ദുല്‍ഖര്‍ സല്‍മാന്റെ ‘കുറിപ്പ്’ തിയേറ്ററുകളില്‍ തന്നെ; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറിപ്പിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തുന്നത്. ഓണ്‍ലൈന്‍ റിലീസിനായി ലഭിച്ച റെക്കോര്‍ഡ് ഓഫര്‍ വേണ്ടെന്ന് വച്ചാണ് ചിത്രം നേരിട്ട് തിയറ്ററിലേക്കെത്തുന്നത്. മെയ് 28നാണ് കുറിപ്പ് പ്രേക്ഷകരിലേക്കെത്തുക. ശ്രീനാഥ് രാജേന്ദ്രന്‍ ആണ് കുറുപ്പ് ഒരുക്കുന്നത്.

കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗ്ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറ് മാസത്തോളമായിരുന്നു ചിത്രീകരണം. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദുല്‍ഖറിന്റെ കരിയറിലെതന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ഇത്. 35 കോടിയാണ് ചിത്രത്തിന്റെ മുടക്കു മുതല്‍.

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ കഥ ജിതിന്‍ കെ ജോസ് ആണ് ഒരുക്കിയിരിക്കുന്നത്. ഡാനിയേല്‍ സായൂജ് നായരും കെഎസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും. മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക.

നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

More in Malayalam

Trending

Recent

To Top