Connect with us

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി അജിത്ത് കുമാര്‍

News

രാജ്യം രണ്ടാം ഘട്ട കോവിഡ് വ്യാപനത്തില്‍ പെട്ട് അതിരൂക്ഷാവസ്ഥയിലേയ്ക്ക് കടക്കുകയാണ്. ദിനം പ്രതി നിരവധി പേര്‍ രോഗബാധിതരാകുമ്പോള്‍ നിരവധി പേരാണ് ഓരോ ദിവസവും മരണപ്പെട്ടു കൊണ്ടിരിക്കുന്നത്.

കോവിഡ് രൂക്ഷമായി പ്രതിസന്ധിയിലായിരിക്കുന്ന ഈ വേളയില്‍ തമിഴ്‌നാട്ടില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുകയാണ് തല അജിത്ത്.

25 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ സംഭാവന നല്‍കിയത്. അജിത്ത് കുമാര്‍ ഇന്ന് ബാങ്ക് ട്രാന്‍സ്ഫര്‍ വഴി ഇരുപത്തിയഞ്ച് ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയെന്ന് മാനേജര്‍ സുരേഷ് ചന്ദ്ര അറിയിച്ചു.

ആരാധകരടക്കം ഒട്ടേറെ പേരാണ് അജിത്തിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്. വലിമൈ എന്ന സിനിമയാണ് അജിത്തിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തിയ ഒരു ആരാധകന്‍ മാസ്‌ക് ഇല്ലാതെ തന്റെ ഒപ്പം നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അയാളുടെ ഫോണ്‍ അജിത്ത് പിടിച്ചു വാങ്ങിയത് വാര്‍ത്തയായിരുന്നു.

More in News

Trending

Recent

To Top