കോവിഡ് രണ്ടാം തരംഗം ദിനം പ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കോവിഡിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞ് ഷെയ്ന് നിഗം.
‘സര്‍ക്കാര്‍ പറയുന്ന നിബന്ധനകള്‍ കൃത്യമായി പാലിച്ചാല്‍ വളരെ വിജയകരമായി നമുക്ക് രോഗവ്യാപനം കുറക്കാന്‍ സാധിക്കും. അതിനോടൊപ്പം നമ്മള് ദിവസവും കാണുന്ന ഈ കണക്കുകള്‍ കുറഞ്ഞു ‘0’ എത്തും വരെ നമുക്ക് ഒന്നിച്ചു നിന്ന് പോരാടാം.
ഒന്നിച്ചു നിന്ന് അതിജീവിച്ചിട്ടുണ്ട് ഇതിന് മുന്‍പ് ഒരുപാട് പ്രതിസന്ധികളില്‍. പ്രളയത്തെ അതിജീവിച്ചു, ഓഖിയെ അതിജീവിച്ചു. കൊവിഡിനെയും അതിജീവിക്കാനും സാധിക്കും. കൂട്ടായ പ്രയത്നം കൊണ്ട് മാത്രം’എന്നും ഷെയ്ന് നിഗം ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം സംസ്ഥാനത്ത് എട്ടാം തീയതി മുതല്‍ 16 വരെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒമ്പത് ദിവസത്തെ ലോക്ക്ഡൗണ്‍ കൊണ്ട് കാര്യങ്ങള്‍ അല്‍പ്പമെങ്കിലും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...