Malayalam
ശബ്ദത്തിന്റെ പേരില്‍ മനസു നോവിച്ച കമന്റുകള്‍ വരെയുണ്ടായിട്ടുണ്ട്, ഇപ്പോള്‍ അതെല്ലാം മാറി, സന്തോഷ വാര്‍ത്ത പങ്കുവെച്ച് സീമ വിനീത്
ശബ്ദത്തിന്റെ പേരില്‍ മനസു നോവിച്ച കമന്റുകള്‍ വരെയുണ്ടായിട്ടുണ്ട്, ഇപ്പോള്‍ അതെല്ലാം മാറി, സന്തോഷ വാര്‍ത്ത പങ്കുവെച്ച് സീമ വിനീത്
മലയാളികള്‍ക്ക് ഏറെ സുപരിചിതമായ ഒരാളാണ് സീമ വിനീത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ഹളും ചിത്രങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. സീമ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വളരെ വേഗം വൈറലാകാറുമുണ്ട്.
ഇപ്പോഴിതാ തന്റെ വോയിസ് മേക്കോവര്‍ സര്‍ജറി വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സീമ. നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങളുമായി എത്തിയത്.
ശബ്ദത്തിന്റെ പേരില്‍ മനസു നോവിച്ച കമന്റുകള്‍ വരെയുണ്ടായിട്ടുണ്ടെന്ന് സീമ പറയുന്നു. സീമയുടെ പുതിയ ശബ്ദം ഏറ്റവും ക്യൂട്ട് ആയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ടവരുടെ കമന്റ്.
പലപ്പോഴും ശരീരം വലിയ വേദനകള്‍ നേരിട്ടപ്പോള്‍ ആ വേദനകള്‍ ഒന്നും സമൂഹത്തില്‍ നിന്നും നേരിട്ട പരിഹാസമെന്ന അസുഖത്തിനു മുന്നില്‍ വേദനകളല്ലാതായി മാറി ഏകദേശം ഒരു മൂന്നു വര്‍ഷം മുന്നേ ആയിരുന്നു എന്റെ ആദ്യത്തെ സര്‍ജ്ജറി ഉണ്ടായത്.
അതിനു ശേഷം ഒരു ആറുമാസത്തെ ഇടവേളയില്‍ രണ്ടാമത്തെ സര്‍ജ്ജറിയും ഇപ്പോള്‍ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മൂന്നാമത്തെ സര്‍ജ്ജറിയും വിജയകരമായി സംഭവിച്ചിരിക്കുന്നെന്ന് സീമ പറയുന്നു
മുമ്പ് ഒരുപാട് ആളുകള്‍ പറഞ്ഞുകേട്ടിട്ടുള്ള കാര്യമായിരുന്നു കാണാന്‍ ഒരു പെണ്ണിനെ പോലെ ഉണ്ട് എന്നും എന്നാല്‍ ശബ്ദം ആണുങ്ങളുടെതു പോലെ ആണെന്നും. ഇനി ആ പരാതി ആര്‍ക്കും പറയേണ്ടി വരില്ലെന്നും സീമ പറഞ്ഞിരുന്നു
