Connect with us

വാക്‌സിന്‍ സൗജന്യമായി നല്‍കുന്ന മോഡിയെ നിങ്ങള്‍ അര്‍ഹിക്കുന്നില്ല; താരങ്ങളെ ‘ബോളിവുഡിലെ കോമാളികള്‍’ എന്ന് പരിഹസിച്ച് കങ്കണ റണാവത്ത്

Malayalam

സൗജന്യമായി വാക്സിന്‍ നല്‍കുന്ന മോദിയെ ബോളിവുഡ് അര്‍ഹിക്കുന്നില്ലെന്ന് കങ്കണ റണാവത്ത്. വിവാഹ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള കങ്കണ ബോളിവുഡ് താരങ്ങളെ വിമര്‍ശിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്.

മഹാരാഷ്ട്ര സര്‍ക്കാര്‍ കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന വാര്‍ത്തയെ പ്രശംസിച്ച് ബോളിവുഡ് താരങ്ങള്‍ ട്വീറ്റ് ചെയ്തിരുന്നു.
ഇതിനെ വിമര്‍ശിച്ചാണ് കങ്കണ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

റിസൈന്‍ മോദി എന്ന ഹാഷ്ടാഗ് ഇവര്‍ ട്രെന്റിങ്ങാക്കുകയും ചെയ്യുന്നു എന്നും കങ്കണ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

‘കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കുന്നുണ്ട്. ബോളിവുഡിലെ കോമാളികള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണം സംഭവിക്കുന്ന സംസ്ഥാനത്തെ പൊക്കി പറയുന്നു.

എന്നിട്ട് അവര്‍ തന്നെ റിസൈന്‍ മോദി എന്ന ഹാഷ്ടാഗ് ട്രെന്റിങ്ങാക്കുകയും ചെയ്യുന്നു. നിങ്ങള്‍ മോദിയെ അര്‍ഹിക്കുന്നില്ലെന്നത് ശരിയാണ്. നിങ്ങളുടെ തെറ്റുകള്‍ ന്യായീകരിക്കേണ്ട.’

More in Malayalam

Trending